'ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ.... കൂടുതൽ നേരവും ആകാശത്താണ്'; മകളെ കുറിച്ച് വിനോദ് കോവൂർ!

കോഴിക്കോട് സംസാര ശൈലിയിലെ മനോഹാരിത തന്റെ കഥാപാത്രങ്ങളില്‍ കൊണ്ടുവന്ന നടനാണ് വിനോദ് കോവൂര്‍. കോഴിക്കോട് ജില്ലയിലെ കോവൂർ എന്ന പേര് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ നടനാണ് വിനോദ്.

എം80 മൂസ, മറിമായം തുടങ്ങിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് വിനോദ്. അമ്പത്തിമൂന്നുകാരനായ വിനോദ് വളരെ വർഷങ്ങളായി മലയാള സിനിമയുടെ ഭാ​ഗമാണ്.

എത്രത്തോളം കഥാപാത്രങ്ങൾ ചെയ്താലും വിനോദ് അന്നും ഇന്നും മലയാളികൾക്ക് മീൻ വിൽപ്പക്കാരനായ മൂസയാണ്. മീഡിയ വണ്ണിൽ ഒരുകാലത്ത് വളരെ ഹിറ്റായി ഓടി കൊണ്ടിരുന്ന ഹാസ്യ പരമ്പരയാണ് എം80 മൂസ. സുരഭി ലക്ഷ്മി, വിനോദ് കോവൂർ തുടങ്ങിയവരായിരുന്നു പരമ്പരയിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നത്.

സൂരഭിയും പ്രേക്ഷകർക്കിടയിൽ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് എം80 മൂസയിലൂടെയാണ്. പരമ്പരയിൽ മൂസയുടേയും പാത്തുവിന്റേയും രണ്ട് മക്കളിൽ മൂത്ത മകളായി അഭിനയിച്ചിരുന്നത് അഞ്ജുവാണ്.

ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ

റസിയ എന്ന കഥാപാത്രത്തെയാണ് അ‍ഞ്ജു വളരെ മനോഹരമായി സീരിയലിൽ‌ അവതരിപ്പിച്ചത്. എം80 മൂസയ്ക്ക് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന അഞ്ജുവിനെ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനോദ് കോവൂർ.

നടി എന്നതിലുപരി അഞ്ജു ഇന്ന് ഒരു എയർഹോസ്റ്റസ് കൂടിയാണ്. അ‍ഞ്ജുവിനെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് വിനോദ് കുറിച്ചത് ഇങ്ങനെയായിരുന്നു. 'ആഗ്രഹിച്ചത് പോലെ തന്നെ അഞ്ജു എയര്‍ഹോസ്റ്റസായിരിക്കുകയാണ്.'

മകളെ കുറിച്ച് വിനോദ് കോവൂർ

'കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവള്‍ മാനത്തൂടെ പാറിപ്പറന്ന് നടക്കുകയാണെന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം. തിരക്കുകള്‍ക്കിടയില്‍ കലാജീവിതവും അഞ്ജു കൃത്യമായി മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്.'

വലിയ ഒരു ഇടവേളക്ക് ശേഷം എം80 മൂസയിലെ എന്റെ മകൾ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ.... കൂടുതൽ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു.'

റസിയ ആ സ്വപ്നം പൂവണിയിച്ചു

'എം80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ ആദ്യമായി എന്റേയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസുമാരെ കണ്ടപ്പോ ഓൾക്കും മനസിൽ ഒരാഗ്രഹം ഉദിച്ചു എയർ ഹോസ്റ്റസ് ആകണമെന്ന്. എന്നോടും സുരഭിയോടും ചോദിച്ചു.'

'നടക്കുമോന്ന്.... ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായ് അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ് അഭിമാനമാണ്. എയർ ഹോസ്റ്റസ് ആയിട്ടും കലയെ മോൾ ഉപേക്ഷിച്ചില്ലട്ടോ. റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞു.'

ജനുവരിയിൽ റിലീസുണ്ട്

'ജനുവരിയിൽ റിലീസുണ്ട്. ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിങ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.'

'14ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17ന് തിരിച്ചും. ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും അവൾ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന്. ആകാശത്തിൽ വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചറായും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ.'

ഉപ്പ-മകൾ കെമിസ്ട്രി

'മൂസക്കായിന്റെ പൊന്നുമോൾ റസിയ' വിനോദ് കോവൂർ കുറിച്ചു. മൂസയേയും മകളേയും വീണ്ടും ഒരുമിച്ച് കണ്ടത് ആരാധകരേയും ആവേശത്തിലാക്കി.

ഉപ്പ-മകൾ കെമിസ്ട്രിയെ പ്രശംസിച്ചും നിരവധി പേർ എത്തി. 'ഉപ്പയും മകളും ആകാശത്തിൽ കണ്ടുമുട്ടട്ടെ' എന്നതടക്കമുള്ള ആശംസകളാണ് ഇരുവരുടേയും ആരാധകർ നേർന്നത്.

More from Filmibeat

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X