For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തിനെതിരെ മോശം കമന്റ്; വായടപ്പിക്കുന്ന മറുപടിയുമായി മാലാ പാര്‍വതി

  |

  പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വം. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം മാര്‍ച്ച് 3 ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയാണ് ഈ സിനിമ നല്‍കുന്നത്. മമ്മൂട്ടി - അമല്‍ നീരദ് ചിത്രം എന്നതില്‍ ഉപരി ആകാംക്ഷ ജനിപ്പിക്കുന്ന നിരവധി സംഗതികള്‍ ഈ ചിത്രത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സിനിമയുടെ കാസ്റ്റിംഗ് ആണ്.

  കടുത്ത തലവേദന; കൈ വിട്ട് പോകുന്ന സ്ഥിതി, ട്യൂമറില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് അനീഷ്

  മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബിയെ പോലെ തന്നെ മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമായിരിക്കും ഭീഷ്മ പര്‍വ്വം എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. സംവിധായകന്‍ അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

  ഇപ്പോഴും ആ പേടി മാറിയിട്ടില്ല, ആ സമയം ആകുമ്പോള്‍ ഒരു പിടപ്പ് ഉണ്ടാകും; മമ്മൂട്ടി പറയുന്നു

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മാലാ പാര്‍വതിയുടെ പോസ്റ്റിന് ഒരു ആരാധകന്‍ നല്‍കിയ കമന്റാണ്.
  ഭിഷ്മപര്‍വത്തിന്റെ പോസ്റ്ററായിരുന്നു നടി പങ്കുവെച്ചത്. എട്ട് നിലയില്‍ പൊട്ടാന്‍ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്നായിരുന്നു കമന്റ്. ഇതിന് തക്കതായ മറുപടിയും നടി നല്‍കിയിട്ടുണ്ട്.'' നാളെ ഇവിടെ തന്നെ കാണണം.. പൊയ്ക്കളയരുത്.'' എന്നായിരുന്നു നടിയുടെ കമന്റ്. പിന്നീട് ചിത്രത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സിനിമയെ തകര്‍ക്കുന്ന താരത്തിലുളള ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ ശരിയല്ലെന്നാണ് അധികം പേരും പറഞ്ഞത്.

  ''ഒരു സംരഭം തകരുമ്പോള്‍.. അതിന്റെ കൂടേ തകരുന്നത്.. കുറച്ച് ജീവനുകളാണ്... വര്‍ഷങ്ങളുടെ.. പാരമ്പര്യമുള്ള ചിലര്‍.. രക്ഷപെടും.. സിനിമയെ നെഗറ്റീവ് പറഞ്ഞ് തകര്‍ത്തതിന് ശേഷം അവരൊക്കെ ഉണ്ടൊ എന്ന് പോലും ആരും തിരക്കില്ല... താങ്കളും ഏതെങ്കിലും ഒരു ബിസിനസ്സിന്റെ ഭാഗം ആയിരിക്കുമല്ലോ അതും തകരാന്‍ പ്രാര്‍ത്ഥിക്കുക,ഇയൊരു മെസേജ് അങ്ങേയ്ക്ക് എന്ത് ആനന്ദമാണ് നല്‍കിയത്.... എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നlത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൈക്കിളിന്റെ മേക്കോവറിനെ കുറിച്ച് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു . ബിലാല്‍ പോലൊരു സിനിമയല്ല ഭീഷ്മയെന്നും മൈക്കിള്‍ മൈക്കിളാണെന്നും ബിലാലുമായി മൈക്കിളിന് ബന്ധമില്ലെന്നായിരുന്നു താരം പറഞ്ഞത്. മേക്ക് ഓവര്‍ അല്ലെന്നും മേഡ് ഓവര്‍ ആണെന്നുമായിരുന്നു മമ്മൂട്ടി ഗെറ്റപ്പിനെ കുറിച്ച് പറഞ്ഞത്.കോവിഡും ലോക്ക്ഡൗണുമായി പുറത്തിറങ്ങാന്‍ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്.

  ആദ്യം ഞങ്ങള്‍ ബിലാല്‍ തന്നെയാണ് ആലോചിച്ചത്. പിന്നെ ബിലാലിന്റെ താടി വളര്‍ന്നു. എന്നാല്‍ പിന്നെ ബിലാല്‍ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കില്‍ വേണ്ട ബിലാല്‍ താടിക്കാരന്‍ അല്ലല്ലോ എന്ന് അപ്പോള്‍ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് ഇവിടെ തന്നെ തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാല്‍ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞിരുന്നു.
  കുടുംബകഥയല്ല കുടുംബങ്ങളുടെ കഥയാണ് ഭീഷ്മ പര്‍വമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

  Recommended Video

  ഭീഷ്മ സൂപ്പർ ഹിറ്റാകും,മമ്മൂക്ക തകർത്താടും.ദേ ജോജുവിന്റെ ഉറപ്പ്

  mammootty-bheeshma parvam

  English summary
  Maala Parvathi Reacted To A Netizen Who Wished Bad Luck To Mammootty's Bheeshma Parvam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X