രജിത് കുമാറിന്‍റെ ഫാനാണെന്ന് അര്‍ജുന്‍! ഫുക്രുവിനെതിരെ പൊട്ടിത്തെറിച്ച് ഷൈമയും ജാബിറും!
സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറുന്നവര്‍ നിരവധിയാണ്. അര്‍ജ് യൂ എന്ന യൂട്യൂബ് ചാനലുമായെത്തിയ അര്‍ജുന്‍ സുന്ദരേശനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ടിക് ടോക് റോസ്റ്റ്-റിയാക്ടിങ്ങ് എന്ന പരിപാടിയിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധ നേടിയത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത കാര്യം കൂടിയായിരുന്നു ഇത്. നിമിഷനേരം കൊണ്ടാണ് പല വീഡിയോകളും വൈറലായി മാറുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തിലും വലിയ മാറ്റമാണ് സംബവിച്ചത്. ലോക് ഡൗണ്‍ സമയത്തെ പരീക്ഷണം വിജയകരമായതിന്റെ ത്രില്ലിലാണ് അര്‍ജുന്‍.
അര്‍ജുന്റെ റോസ്റ്റിങ്ങിന് വിധേയമായവരിലൊരാളാണ് ഫുക്രു. തിരിച്ച് അര്‍ജുനെക്കുറിച്ച് പറഞ്ഞ് ഫുക്രുവും എത്തിയിരുന്നു. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെ അര്‍ജുനോട് ഉപമിച്ചിരുന്നു. ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കും കടുത്ത വിമര്‍ശനങ്ങളുമായിരുന്നും താരത്തിന് ലഭിച്ചത്. അര്‍ജുനെക്കുറിച്ച് പറഞ്ഞ ഫുക്രുവിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് ഷൈമ. മേഡ് ഫോര്‍ ഈച്ച് അദറില്‍ മത്സരിച്ചിരുന്നു ജാബിറും ഷൈമയും. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഇവരുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അര്‍ജുന്റെ എന്‍ട്രി
2013ലാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെങ്കിലും ലോക് ഡൗണ്‍ സമയത്തായിരുന്നു അര്‍ജുന്‍ താരമായി മാറിയത്. പരീക്ഷണമെന്ന രീതിയില്‍ ടിക് ടോക് റോസ്റ്റായിരുന്നു അര്‍ജുന്റെ തലവര മാറ്റിയത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരങ്ങളുടെ ടിക് ടോക് വീഡിയോയെ വിമര്‍ശിച്ചും ട്രോളിയും റിയാക്ഷനിട്ടുമായിരുന്നു അര്‍ജുന്‍ എത്തിയത്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് അര്‍ജുന്റെ വീഡിയോയ്ക്ക് കൈയ്യടിച്ച് എത്തിയത്.

രജിത് കുമാറിന്റെ ഫാന്‍
ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രജിത് കുമാര്‍. വിവാദ പ്രസ്താവനുകളുമായെത്തിയ അദ്ദേഹത്തിന് ബിഗ് ബോസിലേക്കെത്തിയപ്പോള്‍ മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അതേസമയം തന്നെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. അദ്ദേഹത്തിന്റെ ഫാനാണ് അര്‍ജുനെന്നറിഞ്ഞതോടെ രജിത് ഫാന്‍സ് സന്തോഷത്തിലാണ്. ഇതേക്കുറിച്ച് അറിഞ്ഞതോടെ അര്‍ജുനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

തമാശ മാത്രം
തമാശയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്നത്. വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ, അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ചിട്ടില്ലെന്നും അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. തമാശയായി മാത്രം ഇതിനെ കണ്ടാല്‍ മതി. തനിക്ക് തിരിച്ച് കിട്ടുന്ന ട്രോളുകളില്‍ വിഷമമില്ലെന്നും കൊടുത്താല്‍ തിരിച്ച് കിട്ടുമെന്ന് അറിയാമെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു. അര്‍ജുന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഫുക്രുവിനെ വിമര്‍ശിച്ച് ഷൈമ
മേഡ് ഫോര്‍ ഈച്ച് അദര്‍ സീസണ്‍ 2ല്‍ പങ്കെടുത്തതോടെയാണ് ജാബിറും ഷൈമയും പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയത്. അര്‍ജുന്റെ വീഡിയോ രസകരമായിരുന്നുവെന്നും അവനെ ട്രോളാന്‍ മാത്രം ഫുക്രു വളര്‍ന്നോയെന്നുമായിരുന്നു ഷൈമയുടെ ചോദ്യം. എന്തിനാണ് അര്‍ജുനെ ട്രോളിയത്.ഫുക്രുവിന് ടിക് ടോക്കില്‍ ജീവിച്ചാല്‍ പോരെ, അതിന് ശേഷം ബിഗ് ബോസിലും പോയല്ലോ, നിന്നെ തമാശയാക്കിയെന്ന് വെച്ച് അതിന് ഉള്‍ട്ടയടിക്കണമെന്നുണ്ടോയെന്നുമൊക്കെയായിരുന്നു ഷൈമയുടെ ചോദ്യം.


Click it and Unblock the Notifications