പൂര്‍ണ്ണിമയുടെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ അവസാനിച്ചോ? വിജയികളെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവോ?
Recommended Video

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് മെയ്ഡ് ഫോര്‍ ഈച്ച് അദര്‍. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടി പത്ത് ദമ്പതികളുമായാണ് തുടങ്ങിയത.്് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരയ്ക്കാനായി അഞ്ച് പേരാണ് എത്തുന്നത്. ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് പരിപാടിയുടെ രണ്ടാം ഭാഗം തുടങ്ങിയത്. നേരത്തെ അഭിരാമിയായിരുന്നു അവതാരകയായി എത്തിയത്. ഇത്തവണ ആ ദൗത്യമേറ്റെടുത്തത് പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്. റേറ്റിങ്ങില്‍ ഏറെ മുന്നിലായ പരിപാടി അവസാനിക്കാന്‍ പോവുകയാണെന്നുള്ള വിവരം അടുത്തിടെയാണ് പുറത്തുവന്നത്.
ഡോക്ടര്‍ ആദര്‍ശ്-ഡോക്ടര്‍ ശ്യാമ, ജാബിര്‍-ഷൈമ, ജെറീഷ്-ആരതി, റിജിന്‍-ശ്രീലക്ഷ്മി, സുമിത്ത്-ഹിമ എന്നിവരാണ് ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയിട്ടുള്ളത്. വ്യത്യസ്ത സ്ഥലങ്ങളിലായി നടത്തിയ വ്യത്യസ്ത ടാസ്‌ക്കുകളിലൂടെയാണ് മത്സരം പുരോഗമിച്ചത്. ഓരോ ഷെഡ്യൂളിനിടയിലും എലിമിനേഷനുമുണ്ടായിരുന്നു. ഓരോ ദമ്പതികള്‍ വേര്‍പിരിയുമ്പോഴും പ്രേക്ഷകരെ മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികളെയും അത് വേദനിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇവരെ ഫോളോ ചെയ്യുന്നത്. പരിപാടിയുടെ ഗ്രാന്റ് ഫിനാലെയുടെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ പൂര്‍ത്തിയാക്കിയതെന്ന തരത്തില്‍ ചര്‍ച്ചകള്‍
പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നേരത്തെ തന്നെ കഴിഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. ആരൊക്കെയായിരിക്കും വിജയി എന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും ഇവര്‍ പറയുന്നു. നേരത്തെ തന്നെ നടത്തിയതിന് ശേഷം പിന്നെന്തിനാണ് ഇത്തരത്തിലൊരു പ്രഹസനമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

വിജയികളെക്കുറിച്ച്
25 ലക്ഷം രൂപയുടെ സമ്മാനം നേടിയത് ഡോക്ടര്‍ ആദര്‍ശും ഡോക്ടര്‍ ശ്യാമായുമാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍. ജാബിറും ഷൈമയും രണ്ടാം സ്ഥാനവും റിജിനും ശ്രീലക്ഷ്മിയും മൂന്നാം സ്ഥാനവും സ്വന്തമാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സുമിത്തും ഹിമയുമാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് ജെറീഷും ആരതിയുമാണെന്നും ഇവര്‍ പറയുന്നു.

പൂര്‍ണ്ണിമയുടെ അവതരണം
പരിപാടിയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ അവതരണം. മിനിസ്‌ക്രീന്‍ രംഗത്തെ മിന്നും താരങ്ങളിലൊരാള്‍ കൂടിയാണ് പൂര്‍ണ്ണിമ. തന്റേതായ അവതരണ ശൈലിയുമാണ് അവര്‍ മുന്നേറുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണ തന്നെയാണ് പൂര്‍ണ്ണിമയെ മറ്റുള്ളവരില്‍ നിന്നും വ്യക്തമാക്കുന്നത്. പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ ഇഷ്ടമാണ് പൂര്‍ണ്ണിമയുടെ അവതരണവും സാന്നിധ്യവും.

അന്തിമഘട്ടം വരെയെത്തിയ ദമ്പതികള്‍
പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഇവരെ ഇത്രയധികം ആള്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തങ്ങള്‍ താരമായി മാറിയെന്ന് ദമ്പതികള്‍ തന്നെ സമ്മതിച്ചിരുന്നു. അവരവരുടെ പെര്‍ഫോമന്‍സിനെക്കുറിച്ചുള്ള വിലയിരുത്തലുകളാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. ഇവരുടെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

ഡോക്ടര്‍ ദമ്പതികള്‍
കണ്ണൂരില്‍ നിന്നെത്തിയ ഡോക്ടര്‍ ദമ്പതികളാണ് ആദര്‍ശും ശ്യാമയും. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് ഇവര്‍. നിരവധി ടാസ്‌ക്കുകളില്‍ ഇവര്‍ വിജയിയായിരുന്നു. സ്വന്തം കാര്യം മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് ഇവര്‍. മെഡിക്കല്‍ ആവശ്യം വന്നപ്പോഴെല്ലാം ഈ ദമ്പതികള്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

സുമിത്തും ഹിമയും
കൊടുങ്ങല്ലൂരില്‍ നിന്നാണ് സുമിത്തും ഹിമയും എത്തിയത്.കുട്ടിത്തം നിറഞ്ഞ പ്രവൃത്തികളാണെന്ന് തോന്നിപ്പിക്കുമെങ്കിലും ആവശ്യ ഘട്ടത്തില്‍ ഇരുവരും വേണ്ട പക്വത കാണിച്ചിരുന്നു. ഇടയ്ക്ക് എലിമിനേഷനിലെത്തിയപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഇവര്‍ വാക്ക് നല്‍കിയിരുന്നു അത് തന്നെയാണ് പിന്നീടുള്ള എപ്പിസോഡുകളില്‍ പ്രകടമായത്.

റിജിനും ശ്രീലക്ഷ്മിയും
തലസ്ഥാന നഗരിയില്‍ നിന്നുമെത്തിയ ദമ്പതികളാണ് റിജിനും ശ്രീലക്ഷ്മിയും. പോലീസുദ്യോഗസ്ഥനും ബാങ്കുദ്യോഗസ്ഥയും പ്രണയിച്ച് വിവാഹിതരായതാണ്. നിരവധി ടാസ്‌ക്കുകളില്‍ ഇവര്‍ വിജയിച്ചിരുന്നു. ശാരീരികാധ്വാനം ആവശ്യമായി വരുന്ന ടാസ്‌ക്കുകളോടായിരുന്നു റിജിന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. എന്നാല്‍ ബുദ്ധിപരമായി നീങ്ങേണ്ടി വന്ന ടാസ്‌ക്കുകളിലായിരുന്നു ശ്രീലക്ഷ്മി തിളങ്ങിയത്.

ജാബിറും ഷൈമയും
ഒന്‍പതാം ക്ലാസിലെ പ്രണയത്തെക്കുറിച്ചും പിന്നീട് അത് സഫലീകരിച്ചതിനെക്കുറിച്ചുമൊക്കെ ജാബിര്‍ തുറന്നുപറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ഏറെ ഇഷ്ടപ്പെടുന്ന ജാബിര്‍ ഡ്രസ്സിങ്ങിന്റെ കാര്യത്തിലും പെര്‍ഫോമന്‍സിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. കാസര്‍കോട് സ്വദേശികളാണ് ഇരുവരും. ഇടയ്ക്കിടയ്ക്ക് ഓരോ തമാശയുമായെത്തി മറ്റുള്ളവരെ പ്രചോദിപ്പിച്ച് നിര്‍ത്താന്‍ ജാബിറിന് കഴിഞ്ഞിരുന്നു.

ആരതിയും ജെറീഷും
കോഴിക്കോട് നിന്നുമെത്തിയ ദമ്പതികളാണ് ജെറീഷും ആരതിയും. നിഷ്‌കളങ്കമായ പെരുമാറ്റവുമായാണ് ജെറീഷ് മറ്റുള്ളവരുടെ മനസ്സില്‍ ഇടം പിടിച്ചത്. ഇടയ്ക്ക് മത്സരത്തില്‍ നിന്നും ഔട്ടാവുമെന്ന് തോന്നിപ്പിച്ചിരുന്നുവെങ്കിലും ശക്തമായ മുന്നേറ്റമാണ് ഇവര്‍ നടത്തിയത്.
പ്രമോ വീഡിയോ കാണൂ
ഗ്രാന്റ് ഫിനാലെയുടെ പ്രമോ വീഡിയോ


Click it and Unblock the Notifications











