മാനസിക പീഡനത്തിന് കമല്‍ഹാസനെതിരെ പരാതിയുമായി തമിഴ് നടി! സംഭവം ഇങ്ങനെ കാണൂ

By Midhun Raj

ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ പതിപ്പുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മറ്റു ഭാഷകളില്‍ എല്ലാം തരംഗമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസ് അടുത്തിടെയായിരുന്നു സംപ്രേക്ഷണം ആരംഭിച്ചിരുന്നത്. ആദ്യ രണ്ട് സീസണുകളുടെ വന്‍വിജയത്തിന് പിന്നാലെയാണ് മൂന്നാം പതിപ്പും തുടങ്ങിയിരുന്നത്.

തമിഴ് ബിഗ് ബോസ് ആരംഭിച്ച്

തമിഴ് ബിഗ് ബോസ് ആരംഭിച്ച് പകുതിയോട് അടുക്കുമ്പോഴാണ് ഒരു മല്‍സരാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. കമല്‍ഹാസന്‍ തന്നെയായിരുന്നു ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നത്. തുടര്‍ന്ന് ആത്മഹത്യ ശ്രമം നടത്തിയ നടി മധുമിതയെ ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടിയെ അണിയറക്കാര്‍ പുറത്താക്കിയിരുന്നത്.

ഉണ്ടായ തര്‍ക്കത്തെ

സഹ മല്‍സരാര്‍ത്ഥികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു താരം ആത്മഹത്യക്ക് ഒരുങ്ങിയിരുന്നത്. ബിഗ് ബോസ് ഹൗസിനുളളില്‍ വെച്ച് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു നടി. മധുമിതയുടെ പ്രവര്‍ത്തിയില്‍ താന്‍ നിരാശനാണെന്ന് തുടര്‍ന്ന് കമല്‍ഹാസന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കമല്‍ഹാസനെതിരെ മാനസിക പീഡനത്തിന് പരാതി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മധുമിത.

കമല്‍ഹാസനും സഹമല്‍സരാര്‍ത്ഥികളും

കമല്‍ഹാസനും സഹമല്‍സരാര്‍ത്ഥികളും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് നടി പരാതി നല്‍കിയിരിക്കുന്നത്. തന്ന സഹമല്‍സരാര്‍ത്ഥികള്‍ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടില്ല എന്നുമാണ് മധുമിത പരാതിയില്‍ പറയുന്നത്. കമല്‍ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മല്‍സരാര്‍ത്ഥികള്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ബിഗ്‌ബോസിന്റെ

അതേസമയം ബിഗ്‌ബോസിന്റെ പുതിയ സീസണില്‍ വിജയി ആയി എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത് മധുമിതയ്ക്കായിരുന്നു. എന്നാല്‍ പുറത്തായ വനിതാ വിജയകുമാര്‍ തിരികെ വന്നതും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നടി കസ്തൂരി എത്തിയതും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാവുകയായിരുന്നു. ജൂണ്‍ അവസാനത്തോടെ ആരംഭിച്ച ബിഗ് ബോസ് അമ്പതിലധികം എപ്പിസോഡുകള്‍ പിന്നിട്ടുകൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X