ചതിക്കപ്പെട്ടു, എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കും, ഇത് കൂടി നിങ്ങളോട് എനിക്ക് പറയണം; അനുഭവം പങ്കുവെച്ച് മഹീന

By Desk

യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മോ‍ഡലുമായ മഹീന മുന്ന പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത് സീരിയൽ-സിനിമാ നടൻ റാഫിയുമായുള്ള വിവാഹശേഷമാണ്. മൂന്ന് വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും അടുത്തിടെ വേർപിരിഞ്ഞു. പ്രണയി‍ച്ച് വിവാഹിതരായവർ വേർപിരിഞ്ഞുവെന്നത് പ്രേക്ഷകർക്കും അവിശ്വസനീയമായ ഒന്നായിരുന്നു. റാഫി സീരിയൽ, സിനിമ അഭിനയവുമായി സജീവമാണ്.

മഹീന ദുബായിലാണിപ്പോൾ ജോലി ചെയ്യുന്നത്. ഇപ്പോഴിതാ തനിക്ക് ജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ പുതിയ വ്ലോ​ഗിലൂടെ പങ്കുവെക്കുകയാണ് മഹീന. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതക്കാരിയാണ് താനെന്നും അതിനാൽ പലവട്ടം ചതിക്കപ്പെട്ടുവെന്നും മഹീന പറയുന്നു. ഇത് കൂടി നിങ്ങളോട് എനിക്ക് പറയാനുണ്ടെന്ന് കുറിച്ചാണ് മഹീന വീഡിയോ പങ്കുവെച്ചത്.

Maheena Munna
Photo Credit: Maheena Munna / Rafi (Instagram)

അടുത്തിടെയായി എന്റെ വീഡിയോകൾ കണ്ട് നിരവധി പേർ മെസേജുകൾ അയക്കുന്നുണ്ട്. സ്ത്രീകളും പെൺകുട്ടികളുമാണ് കൂടുതലും. കുഞ്ഞുങ്ങൾ ഉള്ള സ്ത്രീകൾ വരെ എനിക്ക് മെസേജ് അയക്കുന്നുണ്ട്. എന്റെ അവസ്ഥ എന്താണെന്ന് ഞാൻ പറയാതെ തന്നെ അവർക്ക് മനസിലാകുന്നുണ്ടെന്നാണ് അവർ പറഞ്ഞത്.

കാരണം അവരും എന്റെ അവസ്ഥയിലൂടെ കടന്ന് പോയവരാണത്രെ. ഇത്തരത്തിൽ എനിക്ക് മെസേജ് അയച്ചവർക്ക് എല്ലാം ഒരുപാട് നന്ദി പറയുന്നു. അവരുടെ കുടുംബത്തിലെ കുട്ടിയോട് സംസാരിക്കുന്നത് പോലെയാണ് അവരെല്ലാം എനിക്ക് മെസേജ് അയച്ചത്. ആ മെസേജുകൾ എനിക്ക് ഒരുപാട് സന്തോഷം നൽകി. ഞാൻ ഇതുവരെയുള്ള ജീവിത്തിൽ എന്ത് പഠിച്ചുവെന്ന് ചിലർ എന്നോട് ചോദിക്കാറുണ്ട്.

ആരെയും കണ്ണടച്ച് വിശ്വാസിക്കാതിരിക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. അനുഭവങ്ങളാണ് കാരണം. ഇതുവരെയുള്ള ലൈഫിൽ ഫ്രണ്ട്ഷിപ്പിൽ അടക്കം ഒരുപാട് ചതികളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. നമ്മൾ എന്താണെന്നുള്ളത് നമുക്ക് അറിയാം. ഒരാളെയും അത് ബോധ്യപ്പെടുത്തി കൊടുക്കാൻ നമുക്ക് പറ്റില്ല. അതുപോലെ ചാടിക്കയറി തീരുമാനം എടുക്കരുത്.

കാര്യങ്ങൾ കൃത്യമായി മനസിലാക്കിയിട്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. പിന്നെ എത്ര ആലോചിച്ച് തീരുമാനം എടുത്താലും നമുക്ക് ചതികൾ‌ പറ്റാം. എന്റെ ജീവിത‍ത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. നിരവധിയാളുകൾ വന്ന് പോയിട്ടുണ്ട്. എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. അവർ എന്റെ ലൈഫാണെന്ന് ചിന്തിക്കുന്ന രീതിയിൽ ഞാൻ അവരെ വിശ്വസിക്കും.

Maheena Munna
Photo Credit: Maheena Munna / Rafi (Instagram)

നീ ഒരു പൊട്ടത്തിയായതുകൊണ്ടാണ് ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്നതെന്ന് പലരും എന്നോട് പറയാറുണ്ട്. അങ്ങനെ ചെയ്യരുതെന്ന് കരുതിയാലും വീണ്ടും ആ നിമിഷത്തിൽ ചെയ്ത് പോകും. ഏത് സിറ്റുവേഷനും ഹാന്റിൽ ചെയ്യണം. കുറച്ച് ടഫാണെങ്കിലും അത് നമ്മൾ പഠിക്കണം. ഒരു മനുഷ്യനും അവരുടെ ലൈഫിലെ മോശം കാര്യം പുറത്ത് കാണിക്കാൻ ആ​ഗ്രഹിക്കില്ല.

നല്ലത് മാത്രമെ കാണിക്കൂ. അടുത്തറിയുന്നവരോട് മാത്രമെ ആളുകൾ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പറയു. പലരുടേയും ലൈഫ് പലതാണ്. സോഷ്യൽമീഡിയയിൽ ഉള്ളവരുടെ മാത്രമല്ല നമുക്ക് നേരിട്ട് അറിയാവുന്നവരുടെ ജീവിതം പോലും യഥാർത്ഥത്തിൽ നമ്മൾ കരുതുന്നത് പോലെയായിരിക്കില്ല. എനിക്കും എന്റെ നല്ലത് മാത്രമെ പുറത്ത് കാണിക്കാൻ താൽപര്യമുള്ളു. നമ്മുടെ ഹാപ്പിനസ് കണ്ടെത്താൻ നമുക്ക് മാത്രമെ കഴിയൂ.

ചെറിയ കാര്യങ്ങളിൽ വരെ സന്തോഷം കണ്ടെത്താൻ ശ്രമിക്കണം. അല്ലാതെ വിഷമിച്ച് ഇരിക്കേണ്ട കാര്യമില്ല. കരഞ്ഞ് തീർക്കാൻ പറ്റുന്നത് കരഞ്ഞ് തീർക്കുക. അതിനുശേഷം ആ കാര്യത്തെ കുറിച്ച് ചിന്തിക്കരുതെന്നും മഹീന പറയുന്നു. റാഫിയുമായി ഇനി ഒരിക്കലും ഒരുമിക്കില്ലേയെന്നുള്ള ചോദ്യങ്ങളാണ് പുതിയ വീഡിയോ മഹീന പങ്കിട്ടപ്പോൾ ഏറെയും പേർ ചോദിച്ചത്. എന്നാൽ അത്തരം കമന്റുകൾക്കൊന്നും മഹീന മറുപടി നൽകിയില്ല.

*ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. ഇത് (https://www.instagram.com/i_am_maheena/, https://www.instagram.com/rafidq/) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X