കൈ കോർത്ത് നടന്നത് ഓർക്കുന്നു, ഞങ്ങൾ വഴക്ക് ഇട്ടിട്ടില്ല, ഉമ്മ ഇപ്പോഴാകും അറിയുന്നത്; മഹീന മുന്ന പറയുന്നു
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് സീരിയൽ താരം റാഫിയുടെ മുൻ ഭാര്യ മഹീന മുന്ന. ചക്കപ്പഴത്തിൽ സുമേഷായി തിളങ്ങി നിൽക്കുന്ന സമയത്താണ് റാഫി മഹീനയെ വിവാഹം ചെയ്തത്. കല്യാണശേഷമാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായി മഹീന സജീവമായി പ്രവർത്തിച്ച് തുടങ്ങിയത്. മൂന്ന് വർഷത്തെ ദാമ്പത്യത്തിനുശേഷം ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഇരുവരും അടുത്തിടെ വേർപിരിഞ്ഞു.
ഷാർജയിലാണ് മഹീന ഇപ്പോൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹീന തന്നെയാണ് വേർപിരിഞ്ഞുവെന്ന കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ നഷ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി മഹീന പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മൂന്ന് വർഷത്തോളം നീണ്ട പ്രണയമായിരുന്നുവെന്നും ഇന്നും ആ പ്രണയം തനിക്ക് വളരെ സ്പെഷ്യലാണെന്നും മഹീന പറയുന്നു.

എന്റെ ലവ് സ്റ്റോറിയാണ് പറയാൻ പോകുന്നത്. മറക്കാൻ പറ്റാത്ത ഒരു പ്രണയം നമ്മളിൽ ഭൂരിഭാഗം പേർക്കും ഉണ്ടാകുമല്ലേ?. ഒരു തവണയെങ്കിലും പ്രണയിച്ചവർക്ക് ഞാൻ പറയുന്നത് മനസിലാകും. എനിക്ക് വളരെ സ്പെഷ്യലാണ് എന്റെ പ്രണയം. അതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്.
ഞാൻ ഇത് വീഡിയോയാക്കി പറയാൻ പോവുകയാണെന്ന് പുള്ളിക്കാരനോട് തന്നെ പറഞ്ഞ് അനുവാദം വാങ്ങിയിരുന്നു. എന്നെ അറിയുന്നവർക്ക് പുള്ളിയെ അറിയാം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ പ്രണയം ആരംഭിച്ചത്. എന്റെ ഭാഗമാണ് ഞാൻ നിങ്ങളോട് പറയുന്നത്. കസിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് ആദ്യമായി പുള്ളിയെ ഞാൻ കാണുന്നത്. അന്ന് എനിക്ക് സ്വന്തമായി ഒരു ടച്ച് ഫോണുണ്ട്.
ഫേസ്ബുക്ക് വഴി പുള്ളിയെ കണ്ട് പിടിച്ച് റിക്വസ്റ്റും മെസേജും അയച്ചു. പുള്ളിയുടെ ഉമ്മയും എന്റെ ഉമ്മയും പരിചയക്കാരായിരുന്നു. സംസാരിച്ച് സംസാരിച്ച് അവസാനം എന്നെ ഇഷ്ടമാണെന്ന് പുള്ളി പറഞ്ഞു. ആളുടേത് പൂച്ചക്കണ്ണായിരുന്നു. അതായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടവും. ഒരു 2 ട്വന്റി വണ്ടി പുള്ളിക്കുണ്ടായിരുന്നു. അതിലായിരുന്നു യാത്രകൾ എല്ലാം.
ഞങ്ങളുടെ സ്കൂളിലുള്ളവർക്കും ട്യൂഷന് പോകുന്ന ഭാഗത്തുള്ളവർക്കുമെല്ലാം ഞങ്ങളുടെ പ്രണയം അറിയാമായിരുന്നു. ബസ്റ്റാന്റിലും ട്യൂഷൻ സെന്ററിന്റെ പരിസരത്തുമെല്ലാം എന്നെ കാണാൻ പുള്ളി വന്ന് നിൽക്കുമായിരുന്നു. വീഡിയോ കണ്ട് ഉമ്മ വിളിക്കാനുള്ള സാധ്യതയുണ്ട്. ഈ പ്രണയ കഥ അവർക്ക് അറിയാമെന്ന് തോന്നുന്നു. പക്ഷെ ഇത്രത്തോളം വിശദമായി അറിയില്ല.

അതുകൊണ്ട് ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടോയെന്ന് ചോദിച്ച് വിളിച്ചേക്കും. പുള്ളി എന്നെ കാണാൻ വരുമ്പോഴെല്ലാം നെഞ്ചിൽ ഒരു പിടപ്പായിരുന്നു. പരിചയക്കാർ ആരെങ്കിലും കാണുമോയെന്ന ഭയമായിരുന്നു. ഞാൻ എന്റെ വീട്ടിലെ ഒറ്റ മോളാണ്. എനിക്ക് സപ്പോർട്ടായി നിൽക്കുന്നവരാണ് മാതാപിതാക്കൾ എങ്കിലും ഇത്തരം കാര്യങ്ങൾ കേൾക്കുന്നത് അവർക്ക് ഒരു ടെൻഷനാണല്ലോ. കൈ പിടിച്ച് ഒരുമിച്ച് നടക്കുന്നതൊക്കെ ഓർക്കുന്നു.
ഒന്ന് സംസാരിച്ചില്ലെങ്കിൽ കൂടിയും ഒരുമിച്ച് നടക്കുമ്പോൾ തന്നെ ഒരു സന്തോഷമായിരുന്നു. ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് നടക്കുന്നത് ആരോ എന്റെ വീട്ടിൽ അറിയിച്ചു. അന്ന് എനിക്ക് നല്ല അടികിട്ടി. എന്റെ ഫോൺ വീട്ടുകാർ വാങ്ങി വെച്ചു. മൂന്ന് വർഷത്തോളം ഞങ്ങൾ പ്രണയിച്ചു. പക്ഷെ ആ കാലയളവിൽ ഒന്നും ഞങ്ങൾ വഴക്ക് ഇട്ടിട്ടില്ല. പരസ്പരം നല്ല സപ്പോർട്ടുമായിരുന്നു.
ഉമ്മയുടെ ഫോൺ കട്ട് എടുത്താണ് പുള്ളിയെ വിളിച്ചിരുന്നത്. പിന്നീട് ഞാൻ പറഞ്ഞത് പ്രകാരം പുള്ളി ദുബായിലേക്ക് ജോലി അന്വേഷിച്ച് പോയി. ഇതൊരു നഷ്ടപ്രണയകഥയാണ്. ആ സമയത്ത് ഒരുപാട് മിസ് ചെയ്തു. അത്രയും അടിപൊളി കാലഘട്ടമായിരുന്നുവെന്ന് പറഞ്ഞാണ് മഹീന അവസാനിപ്പിച്ചത്. എന്നാൽ ആ പ്രണയം തകരാനുള്ള കാരണം വെളിപ്പെടുത്തിയില്ല.


Click it and Unblock the Notifications