»   » പാര്‍ട്ടിയ്ക്കിടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ തൊടാന്‍ ശ്രമിച്ചയാളുടെ കരണം പൊട്ടിച്ച് സീരിയല്‍ നടി

പാര്‍ട്ടിയ്ക്കിടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളില്‍ തൊടാന്‍ ശ്രമിച്ചയാളുടെ കരണം പൊട്ടിച്ച് സീരിയല്‍ നടി

By: Rohini
Subscribe to Filmibeat Malayalam

നായികമാര്‍ ഇപ്പോള്‍ പണ്ടത്തെ പോലെയല്ല. അനാവശ്യമായ കമന്റുകളോടെല്ലാം കൃത്യമായി പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. വേണ്ടി വന്നാല്‍ പൊലീസ് നടപടിയുമായി മുന്നോട്ട് പോകാനും തയ്യാറാണ്.

കെട്ടാന്‍ പോകുന്ന ചെറുക്കന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച ചന്ദനമഴയിലെ അമൃതയ്ക്ക് ലൈക്കിനെക്കാള്‍..

പൊതു പരിപാടികളിലും മറ്റും ഉണ്ടാകുന്ന കയറിപ്പിടിക്കലിനെ കുറിച്ചുമൊക്കെ സമീപകാലത്ത് ബോളിവുഡ് നടിമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അക്കൂട്ടത്തിലിതാ സീരിയല്‍ നടി മാഹി വിജ്ജും. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

ആരാണ് മഹി

ഹിന്ദി സീരിയലുകളില്‍ വളരെ സുപരിചിതയാണ് മാഹി വിജ്. ഭര്‍ത്താവ് ജയ് ബാനുശാലുവും സീരിയല്‍ ലോകത്ത് ശ്രദ്ധയനാണ്. ഇരുവരും ഒന്നിച്ച് ഒരു നൈറ്റ് ക്ലബ്ബ് പാര്‍ട്ടിയ്ക്ക് പോയപ്പാഴാണ് ആ ദുരനുഭവം ഉണ്ടായിത് എന്ന് നടി പറയുന്നു.

എന്താണ് സംഭവിച്ചത്

രാത്രി പാര്‍ട്ടിയില്‍ അല്പം തിരക്കുണ്ടായിരുന്നു. അതിനിടയില്‍ ഒരു കൈ തന്റെ ശരീരത്തില്‍ സ്വകാര്യഭാഗങ്ങളിലേക്ക് നീങ്ങുന്നതായി തോന്നി. വല്ലാത്ത അസ്വസ്തതയുണ്ടായിരുന്നു. പക്ഷെ ഇരുട്ടില്‍ ഒന്നും വ്യക്തമായില്ല.

കരണം പൊളിച്ചു

തുടര്‍ന്ന് ഞാന്‍ അവിടെ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചു. വാഷ്് റൂമിലേക്ക് പോകവെ അയാള്‍ എന്നെ പിന്തുടര്‍ന്ന് വന്നു. എനിക്കപ്പോള്‍ പേടി തോന്നിയില്ല.. ഞാനയളുടെ കരണത്ത് രണ്ട് അടിയടിച്ചു. അല്പം പോലും കുറ്റബോധം അയാളുടെ മുഖത്ത് ഇല്ലായിരുന്നു.

പരാതി പറഞ്ഞില്ലേ

അപ്പോള്‍ തന്നെ ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. ജയ് അയാളെ അവിടെ നിന്ന് പറഞ്ഞുവിട്ടു. മുഖം വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ടാണ് പൊലീസില്‍ പരാതി പറയാതിരുന്നത്- മാഹി വിജ് പറഞ്ഞു.

English summary
SHOCKING! Mahhi Vij Gets Molested At A Night Club; Slaps The Man For Groping Her!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam