വില്ലത്തരവും കുശുമ്പുമൊന്നുമില്ല, പുരസ്‌കാര രാവില്‍ ആടിത്തിമര്‍ത്ത് മിനിസ്‌ക്രീനിലെ പ്രിയതാരങ്ങള്‍!
മിനിസ്‌ക്രീന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരങ്ങളെല്ലാം ഒരുമിച്ചെത്തിയ ആഘോഷ രാവായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരങ്ങള്‍ ഇതുവരെ കാണാത്ത രൂപഭാവത്തില്‍ എത്തിയിരിക്കുകയാണ് അവാര്‍ഡ് വേദിയില്‍. വില്ലത്തിയായും കരച്ചില്‍ കഥാപാത്രമായുമൊക്കെ അരങ്ങ് തകര്‍ത്ത അഭിനേത്രികള്‍ അതെല്ലാം മാറ്റി വെച്ച് നൃത്തവും ഹാസ്യ പരിപാടിയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു വിരുന്നായി മാറുകയായിരുന്നു.
ബിഗ് സ്‌ക്രീനിലെയും മിനിസ്‌ക്രീനിലെയും താരങ്ങള്‍ ഒരുമിച്ച് ഒരുവേദിയിലേക്ക് എത്തുകയായിരുന്നു. സുരേഷ് ഗോപി, മുകേഷ്, അജു വര്‍ഗീസ്, സീമ, മേനക, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, മേതില്‍ ദേവിക തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സീരിയലുകളിലെ താരങ്ങള്‍ക്ക് മാത്രമായിരുന്നില്ല പുരസ്‌കാരങ്ങള്‍ നല്‍കിയത്. മുകേഷിന് ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡും സുരേഷ് ഗോപിക്ക് വിവിധ മേഖലകളിലെ പ്രവര്‍ത്തനത്തിന് ആദരവും അര്‍പ്പിച്ചിരുന്നു.

താരങ്ങള്‍ ഒരുമിച്ചെത്തിയ പുരസ്‌കാര രാവ്
മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങള്‍ ഒരുമിച്ചെത്തിയാണ് പ്രിയപ്പെട്ട പരമ്പരയ്ക്കും മികച്ച നടനും നടിക്കും മറ്റുള്ളവര്‍ക്കും പുരസ്‌കാരം നല്‍കിയത്.

പേളി മാണിയും എലീനയും
അവതാരക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന രണ്ട് പേര്‍, പേളി മാണിയും എലീന പടിക്കലും, ഇവരായിരുന്നു പരിപാടിയുടെ അവതാരകരായി എത്തിയത്. വിവിധ പരിപാടികളിലൂടെയായി ഇരുവരും നേരത്തെ തന്നെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചവരാണ്.

അഭിനയം മാത്രമല്ല
അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന് ഭാര്യയിലെ താരങ്ങള്‍ തെളിയിച്ച നൃത്തമായിരുന്നു പരിപാടിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പരമ്പരയിലെ നായികമാര്‍ക്കൊപ്പമാണ് വില്ലനായ അരുണ്‍ രാഘവ് നൃത്തം ചെയ്തത്.

രേഖ രതീഷിന്റെ നൃത്തം
പരസ്പരത്തിലെ പത്മാവതിയായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന രേഖ രതീഷിന്റെ നൃത്തവും പരിപാടിക്ക് മാറ്റുകൂട്ടാനുണ്ടായിരുന്നു. രേഖയ്‌ക്കൊപ്പം ബീനാ ആന്റണിയും എത്തിയിരുന്നു.

ക്വീനിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും
അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ക്വീനിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും വേദിയിലേക്ക് എത്തിയിരുന്നു. സിനിമയെ വിജയിപ്പിച്ച പ്രേക്ഷകരോട് താരങ്ങളും അണിയറപ്രവര്‍ത്തകരും നന്ദി അറിയിച്ചു. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നല്‍കാന്‍ വേണ്ടിയായിരുന്നു ഇവരെത്തിയത്. വാനമ്പാടി സീരിയയിലെ സനയ്ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

ഗൗരിയുടെ പ്രവചനം
നേരത്തെ ഗൗരി പറഞ്ഞിരുന്നു തനിക്കാണ് അവാര്‍ഡ് ലഭിക്കുകയെന്ന്. എന്നാല്‍ താന്‍ അതൊന്നും വിശ്വിസിച്ചിരുന്നില്ല. വാനമ്പാടി ടീമിലെ എല്ലാവരോടും നന്ദി പറഞ്ഞതിന് ശേഷമാണ് സന വേദി വിട്ടത്.

രാധിക സുരേഷ് ഗോപിയുടെ വരവ്
കുട്ടിക്കാലത്ത് പാട്ടുപാടാന്‍ കയറിയതിന് ശേഷം ഇപ്പോഴാണ് താന്‍ വേദിയില്‍ കയറിയതെന്ന് രാധിക സുരേഷ് ഗോപി പറയുന്നു. പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും സംസാരിച്ച് പരിചയമില്ലെന്നും രാധിക വ്യക്തമാക്കി.

മികച്ച വില്ലന്‍
ഭാര്യ എന്ന പരമ്പരയിലെ വേഷത്തിലൂടെ അരുണ്‍ രാഘവിനാണ് മികച്ച വില്ലനുള്ള പുരസ്‌കാരം ലഭിച്ചത്. നെഗറ്റീവ് വേഷം ചെയ്തവരെല്ലാം സൂപ്പര്‍ താരങ്ങളായി മാറിയിട്ടുണ്ടെന്ന് പുരസ്‌കാരം നല്‍കുന്നതിനിടയില്‍ സംവിധായകന്‍ രാജസേനന്‍ വ്യക്തമാക്കി.

വേണുഗോപാലിന്റെ ഗാനം
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ ജി വേണുഗോപാലും എത്തിയിരുന്നു. തന്നോടൊപ്പം പേളി മാളിയും ഗാനം ആലപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.

ട്രോളര്‍മാര്‍ക്ക് ഫ്രെയിമൊരുക്കുന്നു
ട്രോളര്‍മാര്‍ക്ക് ഫ്രെയിം ഒരുക്കാന്‍ വേണ്ടിയാണ് തന്നെ കൊണ്ടുവന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. വില്ലന്‍ കഥാപാത്രത്തിലൂടെയാണ് താന്‍ വളര്‍ന്നുവന്നതെന്ന് താരം പറയുന്നു.

അര്‍ച്ചന സുശീലന്റെ പെര്‍ഫോമന്‍സ്
മിനിസ്ക്രീനിലെ സ്ഥിരം സാന്നിധ്യമായ അര്‍ച്ചന സുശീലന്‍ ഇത്തവണയും തന്‍റെ നൃത്തവുമായി പുരസ്കാര വേദിയില്‍ എത്തിയിരുന്നു.

മികച്ച സ്‌ക്രീന്‍ ജോഡികള്‍
വാനമ്പാടി പരമ്പരയിലെ ബാലു മേനോന്‍, ഉമ നായര്‍ എന്നിവരായിരുന്നു മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡികള്‍. സുരേഷ് ഗോപിയും രാധികയുമായിരുന്നു അവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്.

മികച്ച നടനായി സാജന്‍ സൂര്യ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ സജാന്‍ സൂര്യയാണ് ഇത്തവണയും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഭാര്യ സീരിയലിലിലെ നരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്.

മികച്ച നടി
പരസ്പരം സീരിയയിലെ ദീപ്തി ഐപിഎസിനെ അവതരിപ്പിക്കുന്ന ഗായ്തി അരുണിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. നേരത്തെയും താരത്തിന് ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











