രഞ്ജിനി ചേച്ചി വിളിച്ച് ചീത്ത പറഞ്ഞു, ഹെലനോട് സംസാരിച്ചപ്പോൾ; വിശദീകരണം നൽകി ജാന്മണി
കഴിഞ്ഞ ദിവസം യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യക്കെതിരെ സംസാരിച്ചെന്ന തരത്തിൽ പ്രചരിച്ച വീഡിയോക്കെതിരെ മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസ്. താൻ ധന്യക്കെതിരെയല്ല സംസാരിച്ചതെന്ന് ജാന്മണി ദാസ് പറയുന്നു. ഓൺലെെൻ മലയാളി ഇവന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നടാഷയുടെ കല്യാണത്തിന് പോയി വന്ന് ഞാൻ ഉറങ്ങി. ഉണർന്നപ്പോൾ അഭിഷേകിന്റെ (മുൻ ബിഗ് ബോസ് താരം അഭിഷേക് ജയ്ദീപ്) കുറേ മിസ് കോൾ കണ്ടു. ഞാൻ തിരിച്ച് വിളിച്ചു. അപ്പോഴാണ് അറിഞ്ഞത്. ഞാൻ നൽകിയ മറുപടി അവർ ചോദിച്ച മറ്റൊരു ചോദ്യത്തിനായിരുന്നു. ഹെലൻ ഓഫ് സ്പാർട്ട എന്ന കുട്ടിയെ എനിക്കറിയില്ല. ജാസിയോട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നുമറിയില്ല. മീഡിയ എന്നോട് ചോദിച്ചത് മറ്റൊന്നാണ്.

എന്റെ ഭയങ്കരമായ ഒരു ഇമോഷണൽ സമയമുണ്ട്. രാത്രി എങ്ങനെയെങ്കിലും ഫ്ലെെറ്റിൽ വീട്ടിൽ എത്തണം. ഞാൻ ഇറങ്ങുന്ന വീഡിയോ ലീക്കായി. ആ വീഡിയോയിൽ ഒരാൾ വളരെ മോശമായാണ് സംസാരിക്കുന്നത്. അതേക്കുറിച്ചാണ് ഞാനന്ന് മീഡിയയോട് സംസാരിച്ചത്. അത് ഹെലനുള്ള മറുപടിയായാണ് ഓൺലെെൻ മീഡിയകളിൽ വന്നതെന്ന് ജാന്മണി ദാസ് പറയുന്നു. രണ്ടര വർഷമായി ആളുകൾ എന്നെ ട്രോൾ ചെയ്യുന്നു. തിരിച്ചൊരു മറുപടി ഞാൻ പറഞ്ഞിട്ടില്ല. ഞാൻ കുളിച്ച് നെെറ്റ് ഡ്രസ് ഇട്ട് ഇറങ്ങുന്ന വീഡിയോ ആണ്. അതിനെതിരെ താൻ പ്രതികരിക്കുകയായിരുന്നെന്നും ജാന്മണി വ്യക്തമാക്കി.
ഞാനെന്റെ ജീവിതം ജീവിക്കുകയാണ്. പാതിരാത്രി എനിക്ക് പട്ടുസാരിയിട്ട് ഇറങ്ങാൻ പറ്റില്ല. കുളിച്ചിട്ട് ഇറങ്ങിയതാണ്. ഇത് പകർത്തി വളരെ മോശമായി എന്നെക്കുറിച്ച് സംസാരിച്ചു. ഹെലനോട് ( ധന്യ) ഞാൻ സംസാരിച്ചു. അവൾ വളരെ നല്ല കുട്ടിയാണ്. എനിക്ക് ഹിന്ദിയിൽ സംസാരിക്കാനായി. അവൾക്ക് നല്ല രീതിയിൽ ഹിന്ദി അറിയാം. അവൾ സ്വീറ്റാണ്. ഞാൻ പറഞ്ഞ വാക്കുകൾ ഹെലന്റെ ഫോട്ടോ വെച്ച് ഹെലനെതിരെ പറയുന്ന തരത്തിലാണ് പ്രചരിച്ചത്. രഞ്ജിനി ചേച്ചി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, നീ എന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ചോദിച്ചെന്നും ജാന്മണി പറയുന്നു.


Click it and Unblock the Notifications