For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെച്ചുവിന്റെ കല്യാണം കുടുംബ വിവാഹം പോലെ തോന്നി! തുറന്നുപറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

  |

  ഉപ്പും മുളകിലെ ലെച്ചുവിന്റെ കല്യാണം സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. പരമ്പരയുടെതായി പുറത്തിറങ്ങിയ പുതിയ എപ്പിസോഡുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഉപ്പും മുളകിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജൂഹി രുസ്തഗിയെന്ന ലെച്ചു. ബാലുവിന്റെ മക്കളില്‍ രണ്ടാമത്തെയാളാണ് ലെച്ചു. അടുത്തിടെയാണ് ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിട്ടത്.

  തുടര്‍ന്നാണ് ലച്ചുവിന്റെ കല്യാണ ഒരുക്കങ്ങളും മറ്റും പരമ്പരയില്‍ കാണിച്ചു തുടങ്ങിയത്. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ലച്ചുവിന്റെ വിവാഹം ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആര്‍ഭാടപൂര്‍വ്വമായിട്ട് തന്നെയാണ് ബാലു നടത്തിയത്. ഒപ്പം എല്ലാത്തിനും പിന്തുണയുമായി നീലുവും മക്കളും കുടുംബക്കാരും ഉണ്ടായിരുന്നു.

  മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഡെയിന്‍ ഡേവിസാണ് ലച്ചുവിനെ താലി ചാര്‍ത്തിയത്. ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥായിട്ടാണ് പരമ്പരയില്‍ ഡീഡി എത്തിയത്. നേരത്തെ ലച്ചുവിന്റെ വരന്‍ ആരാണെന്നുളള കാര്യം അണിയറക്കാര്‍ സര്‍പ്രൈസ് ആക്കി വെച്ചിരുന്നു. കല്യാണ ചെക്കനെക്കുറിച്ച് നേരത്തെ എല്ലാവരും ചോദിച്ചപ്പോള്‍ ഫോട്ടോ പോലും ബാലു കാണിച്ചിരുന്നില്ല.

  ചെറുക്കന്‍ നേവിയില്‍ ഉദ്യോഗസ്ഥനാണെന്നും നല്ല കുടുംബം ആണെന്നും മാത്രമാണ് ബാലു പറഞ്ഞത്. ഉപ്പും മുളകിലേക്ക് ലച്ചുവിന്റെ വരനായി മാസ് എന്‍ട്രിയോടെയാണ് ഡീഡി എത്തിയത്. ലച്ചുവിന്റെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ലച്ചു കല്യാണ മണ്ഡപത്തിലേക്ക് എത്തിയത്.

  കൂടെ താലം പിടിച്ച് പാറുക്കുട്ടിയും ശിവാനിയും അടക്കമുളള അനിയത്തിമാരും കുടുംബക്കാരും ഉണ്ടായിരുന്നു. പെട്ടെന്നുളള നിശ്ചയവും വിവാഹവുമാണ് ലച്ചുവിന്റെതായി ഉപ്പും മുളകില്‍ നടന്നത്. ഒന്നരമണിക്കൂര്‍ നീണ്ട ഗംഭീര വിവാഹാഘോഷമാണ് ഉപ്പും മുളകില്‍ നടന്നത്. കല്യാണ തലേന്ന് ലച്ചുവിന്റെ ഹൈദി ആഘോഷവും നടന്നിരുന്നു.

  ഉപ്പും മുളകിലെ ലച്ചുവിന്റെ വിവാഹത്തെക്കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജോ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ജൂഹിയുടെ യഥാര്‍ത്ഥ വിവാഹമാണോ എന്ന് സമൂഹ മാധ്യമങ്ങളില്‍ അധികപേരും സംശയിച്ചിരുന്നു. യഥാര്‍ത്ഥ വിവാഹം പോലെ തോന്നിക്കുന്നുവെന്നായിരുന്നു അധികപേരും പറഞ്ഞത്. ലച്ചുവിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും പറയാനുളളത് അതേക്കുറിച്ച് തന്നെയാണ്.

  ലച്ചുവിന്റെ വിവാഹ സ്‌പെഷ്യല്‍ എപ്പിസോഡിനായി മേക്കപ്പും ഹെയര്‍സ്റ്റെലും ചെയ്തത് താനായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ജോയുടെ പോസ്റ്റ് ആരംഭിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായ ജിതിനാണ് ഒരു ഷൂട്ടുണ്ട്, ജോയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് വിളിച്ചുചോദിച്ചത്. ഒരുപാട് ഇഷ്ടമായ പ്രോഗ്രാമിലെ ലച്ചുവിന്റെ കല്യാണ മേക്കപ്പ് ആണെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം ആയി.

  മമ്മൂക്ക ഭയങ്കര ഫ്രണ്ട്‌ലിയാണ്! മെഗാസ്റ്റാറില്‍ നിന്നും പഠിച്ച കാര്യം തുറന്നുപറഞ്ഞ് മാളവിക

  മറ്റൊന്നും ആലോച്ചിക്കാതെ സമ്മതം മൂളുകയായിരുന്നു. ലച്ചുവിനൊപ്പം ഇതിനുമുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുന്‍പാണ് മേക്കപ്പ് ചെയ്യാന്‍ എത്തണമെന്ന് പറഞ്ഞത്. ആഭരണങ്ങള്‍ അറേഞ്ച് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ട് ഞാനാണ് അത് തിരഞ്ഞെടുത്തത്. ഒരു ദിവസംകൊണ്ട് ആഭരണങ്ങള്‍ സംഘടിപ്പിച്ചു. ഏറെ ആസ്വദിച്ച് ചെയ്ത വര്‍ക്ക് ആയിരുന്നു. ഇതെന്നും സാധാരണ ഒരു കുടുംബത്തിലെ വിവാഹത്തിന് മേക്കപ്പിനായി ചെല്ലുന്നതുപോലെ തോന്നിയെന്നും ജോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  ഗൂഗിളില്‍ ഇക്കൊല്ലം എറ്റവുമധികം പേര്‍ തിരഞ്ഞത് മോഹന്‍ലാലിനെ! പിന്നിലായി മമ്മൂട്ടി

  uppum mulakum

  English summary
  Make Up Artitist Jo Posted About Uppum Mulakum Lachu Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X