മലരേ എന്ന പാട്ടിന് നീരവിനൊപ്പം ചുവടുവച്ച് സായി പല്ലവി
മലരേ എന്ന പാട്ടും, മലരായി എത്തിയ സായി പല്ലവിയും വല്ലാത്തൊരു ഹരമാണ് മലയാളി പ്രേക്ഷകര്‍ക്ക്. നിഷ്‌കളങ്ക ചിരിയോടെ സായി പല്ലവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അതിഥി താരമായാണ് മലര്‍ എന്ന സായി പല്ലവി വീണ്ടും കുടുംബ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സായി പല്ലവി അതിഥി താരമായി എത്തിയ ഡി 2 വിന്റെ എപ്പിസോട് നാളെ (ആഗ്സ്റ്റ് 23) എട്ട് മണിക്ക് സംപ്രേക്ഷണം ചെയ്യും. പ്രേമത്തില്‍ ഡാന്‍സ് ചെയ്തു ഞെട്ടിച്ച സായി പല്ലവി മലരേ എന്ന് തുടങ്ങുന്ന പാട്ടിന് വിധികര്‍ത്താക്കളിലൊരാളായ നീരജ് ബവ്‌ലേച്ചിനൊപ്പം ഡാന്‍സ് ചെയ്യും
ജോര്‍ജ്ജയില്‍ മെഡിസിന് പഠിയ്ക്കുന്ന സായി പല്ലവിയെ ചാനലുകാര്‍ക്ക് അധികം കിട്ടിയിരുന്നില്ല. മലയാളത്തില്‍ സായി പല്ലവി ആദ്യമായി പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണിത്. നേരത്തെ തെലുങ്കിലും തമിഴിലു ചില റിയാലിറ്റി ഷോകളില്‍ സായി പോയിട്ടുണ്ടത്രെ.


Click it and Unblock the Notifications











