മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
തിരുവനന്തപുരം: കഴിഞ്ഞ ആറ് സീസണില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങളുമായാണ് ഏഷ്യനെറ്റില്‍ ഇത്തവണ സ്റ്റാര്‍ സിംഗര്‍ എത്തിയത്. പേരിന് മുന്നില്‍ വീട്ട് പേര് പോലെ വച്ചിരുന്ന 'ഐഡിയ' മാറി സണ്‍ഫീസ്റ്റ് ഡിലീഷ്യസ് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നായി. വീട്ടിലെ കുടുംബ നാഥയായിരുന്ന രഞ്ജിനി ഹരിദാസ് മാറി റിമി ടോമി അവതാരികയായെത്തി. പക്ഷെ പാട്ടിന്റെ കാര്യത്തിലോ പരിപാടിയുടെ മൂല്യത്തിലോ വീഴ്ചകള്‍ വന്നിരുന്നില്ല
സണ്‍ഫീസ്റ്റ് ഡിലീഷ്യസ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെവനിലെ വിജയ് യായി മാളവിക അനില്‍ കുമാറിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന സെമി ഫൈനലില്‍ സിനിമാ താരം ജയറാമാണ് വിജയ്കളെ പ്രഖ്യാപിച്ചത്.
എംജി ശ്രീകുമാര്‍, അനുരാധ ശ്രീറാം, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് വിധി നിര്‍ണയിച്ചത്. പത്ത് ലക്ഷം രൂപയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹയായത് രേഷ്മയാണ്. അഞ്ചു ലക്ഷം രൂപവീതം സമ്മാനമുള്ള മൂന്നും നാലും സ്ഥാനങ്ങളില്‍ വര്‍ഷയും അസ്ലമുമെത്തി.

മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
സണ്‍ഫീസ്റ്റ് ഡിലീഷ്യസ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെവനിലെ വിജയ് യായി മാളവിക അനില്‍ കുമാറിനെ തിരഞ്ഞെടുത്തു.

മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
അവസാന ഫേവറിറ്റ് റൗണ്ടിലെത്തിയ രണ്ടു പേരില്‍ മൂന്ന് പേരെയും പിന്നിലാക്കിയാണ് മാളവിക ഒന്നാം സ്ഥാനത്തെത്തിയത്.

മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
തൃശ്ശൂര്‍ക്കാരിയായ മാളവിക കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഗന്ധര്‍വ്വ സംഗീതം എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലും രണ്ട് തവണ (2007,2010) വിജയ് ആയതാണ്. പിന്നണി ഗായികയായി സിനിമയിലുമെത്തി.

മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കൊച്ചിയിലെ അരക്കോടിയുടെ ഫഌറ്റാണ് സമ്മാനമായി മാളവികയ്ക്ക് ലഭിയ്ക്കുന്നത്.

മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ട് സ്റ്റാര്‍ സിംഗര്‍ വേദിയില്‍ മിക്കപ്പോഴും മാളവികയ്ക്ക് മാര്‍ക്ക് 90ന് മുകളിലാണ്. 95 ഉം 97 മാര്‍ക്ക് വാങ്ങി ജഡ്ജസില്‍ നിന്ന് നല്ല അഭിപ്രായം നേടിയ എപ്പിസോഡുകളുമുണ്ടി

മാളവിക അനില്‍കുമാര്‍ സ്റ്റാര്‍ സിംഗര്‍
മാളവികയുടെ ഹോബിയും പാഷനുമെല്ലാം സംഗീതത്തോടാണ്. യേശുദാസാണ് ഇഷ്ടപ്പെട്ട ഗായകന്‍. എആര്‍ റഹ്മാന്‍ ഇഷ്ടപ്പെട്ട സംഗീത സംവിധായകന്‍. 'സൃംഗാരവേലന്‍ ദേവ...' എന്ന പാട്ട് ഏറ്റവും പ്രിയപ്പെട്ട പാട്ട്.


Click it and Unblock the Notifications











