കുഞ്ഞിന്റെ പൊസിഷന്‍ മാറിയത് വേദന മുഴുവന്‍ സഹിച്ചശേഷം! ജനിച്ചത് മകളാണ്, വീഡിയോ പുറത്ത് വിട്ട് മാളവിക

അമ്മയായതിന്റെ സന്തോഷത്തിലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ നടി കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാകുന്നത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തി.

മാളവികയുടെ ഗര്‍ഭകാല വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞു നവംബര്‍ രണ്ടിന് നടി കുഞ്ഞിന് ജന്മം കൊടുത്തു. ഈ സന്തോഷവിവരം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടെങ്കിലും ജനിച്ചത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ചില വിമര്‍ശനങ്ങളും വന്നിരുന്നു.

malavika-krishnadas

കുഞ്ഞിന്റെ വിശേഷങ്ങള്‍ ചോദിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ നിരവധി ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്. ഒടുവില്‍ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് മാളവികയും ഭര്‍ത്താവ് തേജസും. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് പുതിയ വീഡിയോയില്‍ കുഞ്ഞുവാവയുടെ വരവിനെ കുറിച്ചും ആശുപത്രിയില്‍ നടന്ന സംഭവങ്ങളെ കുറിച്ചുമൊക്കെ സൂചിപ്പിച്ചിരിക്കുകയാണ് താരങ്ങള്‍.

'ആശുപത്രിയിലേക്ക് ഇറങ്ങുന്നതിന് മുന്‍പുള്ള വീഡിയോയുമായിട്ടാണ് മാളവിക എത്തിയത്. ഇതൊരു വ്‌ലോഗായി ചെയ്യണമെന്ന് ഇല്ലായിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ ഓര്‍മ്മയായി സൂക്ഷിക്കാമല്ലോ എന്ന് വിചാരിച്ചു. ക്യാമറ തേജസ് ഏട്ടന് കൊടുത്തിരിക്കുകയാണ്. ഏട്ടന്‍ എന്തൊക്കെ പകര്‍ത്തുന്നുവോ അതൊക്കെ നിങ്ങള്‍ക്ക് വ്‌ളോഗിലൂടെ കാണാമെന്നും നടി പറയുന്നു.

ആശുപത്രിയില്‍ എത്തിയ ആദ്യദിവസം വലിയ കുഴപ്പമില്ലായിരുന്നു. പിവി ചെയ്യുകയും മറ്റുമൊക്കെ ചെയ്തതിന്റെ വേദനയും അസ്വസ്ഥതയുണ്ടെങ്കിലും ഈ നിമിഷം ആസ്വദിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് മാളവിക പറയുന്നത്. എന്നാല്‍ അര്‍ദ്ധരാത്രി ആയതോടുകൂടി നോര്‍മല്‍ ഡെലിവറിക്കുള്ള പൊസിഷനില്‍ നിന്നും കുഞ്ഞ് നേരെ ഓപ്പോസിറ്റ് ആയി തിരിഞ്ഞു. ഇതോടെ സിസേറിയന്‍ ചെയ്യാമെന്ന് തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

malavika-krishnadas

പ്രസവത്തിനുള്ള പെയിന്‍ ഒക്കെ അനുഭവിച്ചതിനുശേഷമാണ് മാളവികയ്ക്ക് സിസേറിയന്‍ വേണമെന്ന് പറയുന്നത്. അങ്ങനെ പിറ്റേന്ന് രാവിലെയായിരിക്കും കുഞ്ഞ് വരികയെന്നും താരങ്ങള്‍ പറഞ്ഞു. എങ്ങനെയായാലും കുഞ്ഞ് ആരോഗ്യത്തോടെ ഉണ്ടാവണമെന്ന് മാത്രമേ തനിക്കുള്ളുവെന്നാണ് മാളവിക പറയുന്നത്.

ഒടുവില്‍ ഉച്ചയ്ക്ക് 12 മണിക്ക് താരദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മൂന്ന് കിലോയ്ക്ക് മുകളില്‍ ഭാരവും ആരോഗ്യവുമുള്ള കുഞ്ഞാണ് ജനിച്ചത്. കുഞ്ഞിനെ ആദ്യമായി അച്ഛന്‍ കയ്യിലെടുത്ത് നിമിഷവും കുഞ്ഞിന്റെ മുഖവുമൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. ശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോകുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.

മാളവികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് തേജസിന്റെ പിന്തുണയെ കുറിച്ചാണ് എ്ല്ലാവരും അഭിപ്രായം പറഞ്ഞിരിക്കുന്നത്. ആശുപത്രിയില്‍ ഓരോ നിമിഷവും മാളവികയെ ചേര്‍ത്ത് പിടിച്ചും സമാധാനിപ്പിച്ചുമൊക്കെ ഭര്‍ത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. സ്‌നേഹിക്കാനും ഇങ്ങനെ ചേര്‍ത്ത് പിടിക്കാനും ഒരു ഹസ്ബന്‍ഡ് കൂടെ ഉള്ളപ്പോള്‍ എല്ലാം ഹാപ്പി ആയി നടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X