ഒന്നര വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു! ഞാന്‍ കാത്തിരുന്ന നിമിഷം! തേജസിനൊപ്പം പുത്തന്‍ സന്തോഷം പങ്കിട്ട് മാളവിക
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി തേജസ് തിരിച്ചെത്തിയിരിക്കുകയാണ്. ആ സന്തോഷം മാളവിക നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തേജസിനൊപ്പമായി പുതിയ വീഡിയോ ചെയ്തിരിക്കുകയാണ് മാളവിക. ഒറ്റപ്പാലത്തെക്കുറിച്ചുള്ള യാത്രാ വിശേഷങ്ങളായിരുന്നു കാണിച്ചത്. നാട്ടില്‍ ഒരു വീട് പണി നടക്കുന്നണ്ടല്ലോ. ടൈല്‍സ് തിരഞ്ഞെടുക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങള്‍. പ്രിന്റുള്ള ടൈല്‍സ് എടുത്താലോ എന്നൊരു പ്ലാനുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ ഇറങ്ങിയത്. എന്ത് ടൈല്‍സ്, പറഞ്ഞേ പറ്റൂ, പറയത്തില്ലെന്നായിരുന്നു തേജസിന്റെ കമന്റ്. കൊച്ചിയില്‍ കുറേ തപ്പിയിരുന്നു. അവിടെ കിട്ടിയില്ല. അതുകൊണ്ട് തന്നെ കുറച്ച് ടെന്‍ഷനുണ്ട് എന്നും മാളവിക പറഞ്ഞിരുന്നു.
ആകെ ആയിരം സ്‌ക്വയര്‍ ഫീറ്റ് അത്രയേ ഉള്ളൂ നമ്മുടെ സ്ഥലം. അത് നല്ല കളര്‍ഫുളായിരിക്കണമെന്നാണ് ആഗ്രഹം. കുറച്ച് പ്രിന്റും, നല്ല പഴമയുടെ തലോടലൊക്കെയുള്ള ഡിസൈന്‍. ആതംകുടി ടൈല്‍സ് എടുത്താലോ എന്നുണ്ട്. നല്ല ഭംഗിയാണ്, എന്നാല്‍ മെയ്‌നന്റനെന്‍സ് കുറച്ച് പാടാണ്. പ്രത്യേകിച്ച് നമ്മള്‍ അടച്ചിടുന്ന വീടുകള്‍ക്കൊക്കെ. പ്രോപ്പറായി മെയന്റെയ്ന്‍ ചെയ്തില്ലെങ്കില്‍ കളര്‍ ഫെയ്ഡാവാനൊക്കെ ചാന്‍സുണ്ട്. ഇനി ഗുല്‍സുവൊക്കെ വളര്‍ന്നുവന്നാല്‍ എങ്ങനെയൊക്കെയാവുമെന്ന് അറിയില്ല. ആതംകുടി സ്റ്റൈല്‍ വരുന്ന ഏതേലും എടുക്കാമെന്നാണ് കരുതുന്നത് എന്നും മാളവിക വിശദീകരിച്ചിരുന്നു. എന്ത് തോന്നുന്നു തേജസ് ടൈല്‍ കിട്ടുമോയെന്ന് മാളവിക ചോദിച്ചപ്പോള്‍ കിട്ടും എന്നായിരുന്നു മറുപടി.

എല്ലാവരെയും നോക്കി അതേ, ഇതേ എന്ന് കാണിക്കം ഗുല്‍സു. ആരെവിടെ എന്ന് ചോദിച്ചാലും ദാ എന്ന് പറയും. അച്ഛ എന്ത്യേ എന്ന് ചോദിച്ചാല്‍ ഗണപതിയെയും കരടിയും നോക്കി കാണിക്കും. കഴുതയെയും കാണിക്കും എന്ന് മാളവിക പറഞ്ഞപ്പോള്‍ അത് അമ്മയെയായിരിക്കും എന്നായിരുന്നു തേജസിന്റെ മറുപടി. ഗുല്‍സുവിനോടും ഏത് ടൈലാണ് വേണ്ടതെന്ന് ചോദിക്കുന്നുണ്ടായിരുന്നു. ടൈല്‍ കിട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മുതലാളിക്ക് ഇഷ്ടമായെങ്കില്‍ എടുത്തോളൂയെന്നായിരുന്നു തേജസിന്റെ കമന്റ്.
ഒന്നര വര്‍ഷത്തിന് ശേഷമായി തിയേറ്ററിലേക്ക് പോവുന്ന സന്തോഷവും മാളവിക പങ്കുവെച്ചിരുന്നു. ഏഴാം മാസത്തിലെന്തോ ആണ് സിനിമ കണ്ടത്. ഗുല്‍സുവിന്റെ ആദ്യ സിനിമ കൂടിയാണിത്. അധികം ആക്രമങ്ങളൊന്നുമില്ലാതെ, പീസ്ഫുളായൊരു സിനിമ കാണാനായി കാത്തിരിക്കുകയായിരുന്നു. സര്‍വ്വംമായ അങ്ങനെയൊരു സിനിമയാണ് സര്‍വ്വം മായ എന്ന് കേട്ടു. ബന്ധുക്കളോടൊപ്പമായാണ് സിനിമ കാണാന്‍ പോയത്. ബോറടിക്കാതെ കണ്ട സിനിമ എന്നായിരുന്നു എല്ലാവരും പറഞ്ഞത്.


Click it and Unblock the Notifications