ഗണപതിയും ശിവനും യേശുക്രിസ്തുവുമൊക്കെയാണ് ഗുൽസുവിന് അച്ഛൻ, അന്നേ പോയതല്ലേ; പുത്തൻ വിശേഷവുമായി മാളവിക!
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് പ്രിയപ്പെട്ട കപ്പിളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. ഇരുവരും ഒരുമിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ ഒരു സൗഹൃദം ഉടലെടുത്തിരുന്നു. എന്നാൽ പ്രണയിച്ച് വിവാഹിതരായവരല്ല. വീട്ടുകാർ തമ്മിൽ പറഞ്ഞ് ഉറപ്പിച്ച് നടത്തിയ വിവാഹമാണ്.
കുട്ടിക്കാലം മുതൽ ടെലിവിഷനിൽ നിറഞ്ഞ് നിൽക്കുന്നയാളാണ് മാളവിക. നായിക നായകനുശേഷം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. അഭിനയമോഹമാണ് തേജസിനെ നായിക നായകന്റെ ഭാഗമാക്കി മാറ്റിയത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് തേജസ്. ജോലിക്കിടയിൽ ലഭിക്കുന്ന ആറ് മാസത്തെ ലീവിനാണ് തേജസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.

റിയാലിറ്റി ഷോ അവസാനിച്ചിട്ടും പ്രതീക്ഷിച്ചതുപോലെ നല്ല അവസരങ്ങൾ കിട്ടാതെ വന്നതോടെ തേജസ് മർച്ചന്റ് നേവി ജീവിതത്തിലേക്ക് തിരികെ പോവുകയായിരുന്നു. മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായതുകൊണ്ട് തന്നെ ആറ് മാസം കടലിലും ബാക്കിയുള്ള ആറ് മാസം കരയിലുമായാണ് തേജസിന്റെ ജീവിതം. ആ സമയങ്ങളിൽ മാളവികയും മകളും ഇവിടെ ഒറ്റയ്ക്കായിരിക്കും.
ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായതുകൊണ്ട് തന്നെ അതിന്റേതായ ചില ബുദ്ധിമുട്ടുകളും വിഷമങ്ങളും തങ്ങളുടെ ദാമ്പത്യത്തിലുണ്ടാകാറുണ്ടെന്നും അത് വലുതാകാത്തത് താനും തേജസും ഒരുപോലെ എഫേർട്ട് ഇടുന്നതുകൊണ്ടാണെന്നും മാളവിക പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തുടർച്ചയായ ആറ് മാസത്തെ കടൽ ജീവിതത്തിനുശേഷം അവധി ആഘോഷിക്കാൻ നാട്ടിലേക്ക് എത്തിയിരിക്കുകയാണ് തേജസ്.
ആ സന്തോഷം വ്ലോഗായി മാളവിക പങ്കുവെച്ചു. ഇന്ന് ഞാൻ ഭയങ്കര ഭയങ്കര സന്തോഷത്തിലാണ് വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നത്. തമ്പ്നെയിൽ കണ്ടപ്പോൾ എല്ലാവർക്കും കാര്യം മനസിലായിക്കാണും. യെസ്... അങ്ങനെ ആറ് മാസത്തെ കടൽ ജീവിതത്തിനുശേഷം തേജസേട്ടൻ തിരിച്ച് വന്നിരിക്കുകയാണ്. ഇനി കുറച്ച് മാസങ്ങൾ നമുക്കൊപ്പം ഉണ്ടാകും. അതിന്റെ എക്സൈറ്റ്മെന്റിലാണ് നമ്മൾ. ഇപ്രാവശ്യം രണ്ട് എക്സൈറ്റ്മെന്റാണല്ലോ. ഗുൽസു അച്ഛനെ കാണാൻ പോവുകയാണ്.
ഇതുവരെ ഫോട്ടോയിലുള്ള ഒരാളായിരുന്നു ഗുൽസുവിന് അച്ഛൻ. മോൾക്ക് ആറ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ജോലിക്കായി തേജസേട്ടൻ പോയത്. അതുകൊണ്ട് ഗുൽസുവിന് അച്ഛൻ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഗണപതി, ശിവൻ, യേശുക്രിസ്തു, കുംഫു പാണ്ട പിന്നെ എന്തെങ്കിലുമൊക്കെ ഫോട്ടോ ഫ്രെയിമുമൊക്കെയാണ് ഇപ്പോൾ തൽക്കാലം അച്ഛൻ.

വീഡിയോ കോൾ ചെയ്യുമ്പോൾ അച്ഛൻ എന്നൊക്കെ പറയാറുണ്ട്. ഇനി നേരിട്ട് കാണുമ്പോൾ ഗുൽസുവിന്റെ എക്സ്പ്രഷൻ എന്തായിരിക്കുമെന്ന് കാണാൻ എക്സൈറ്റഡാണ്. ഇപ്രാവശ്യം തേജസേട്ടന്റെ അച്ഛനും അമ്മയ്ക്കും അവർക്ക് അവിടെ ചില കാര്യങ്ങളുള്ളതുകൊണ്ട് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് ഞാനും അമ്മയും ഗുൽസുവും കൂടിയാണ് തേജസേട്ടനെ കൂട്ടാൻ വന്നത്. രാവിലെ തന്നെ വിളിച്ച് ഒരു ബൊക്കയൊക്കെ ഓഡർ ചെയ്തിരുന്നു.
തേജസേട്ടൻ വരുമ്പോൾ ബൊക്കെ കൊടുക്കുക എന്നത് എന്റെ ഒരു ചടങ്ങാണ്. അത് എനിക്ക് സന്തോഷമാണ്. മൂപ്പർക്ക് പക്ഷെ അതൊക്കെ ചമ്മലാണ് എന്ന് പറഞ്ഞാണ് മാളവിക വീഡിയോ ആരംഭിച്ചത്. തേജസിനെ കണ്ടപ്പോഴെ അച്ഛയെന്ന് വിളിച്ച് ഗുൽസു തേജസിന്റെ കൈകളിലേക്ക് ചാടി. മകളുടെ വളർച്ച തേജസിനേയും അത്ഭുതപ്പെടുത്തി. ഗുൽസുവിനെ കണ്ടിട്ട് എനിക്ക് അതിശയം തോന്നുന്നു. ഞാൻ ഇവിടെ നിന്ന് പോയപ്പോൾ കിടക്കുന്ന അവസ്ഥയിലായിരുന്നല്ലോ ഗുൽസു.
കഷ്ടി കമിഴ് വീണ പ്രായമായിരുന്നു. ഇപ്പോൾ നേരിട്ട് കാണുമ്പോൾ ടാറ്റയൊക്കെ തരാൻ പാകത്തിന് വളർന്നല്ലോ. എന്നെ അവൾ തിരിച്ചറിഞ്ഞു. നിർവൃതിയായി എന്നാണ് തേജസ് പറഞ്ഞത്. മാളിവകയ്ക്ക് മാറ്റമില്ല. പല്ലിൽ കമ്പിയിട്ടതിന്റെ ചെറിയ മാറ്റം കാണാനുണ്ടെന്നും തേജസ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











