തേജസിന്റെ ജോലി പോയോ?, അമ്മായിയമ്മയുടെ പിറന്നാൾ ആഘോഷത്തിന് പോകാതിരുന്നതിന് പിന്നിൽ?; മാളവിക പറയുന്നു
ഏറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. മകളുടെ ജനനശേഷം കുടുംബം വലുതായ സന്തോഷത്തിലാണ് ഇരുവരും. യുട്യൂബ് ചാനലുമായും സജീവമായ മാളവിക ഒരിടവേളയ്ക്കുശേഷം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുന്നു. ഏറെയും ചോദ്യങ്ങൾ പുതിയ അതിഥി ഗുൽസുവിന്റെ വിശേഷങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ മാളവികയുടേയും ദിനചര്യകൾ.
മകൾ ജനിച്ച് ഏഴ് മാസം പിന്നിട്ടതിനാൽ മുലപ്പാൽ കൂടാതെ വേവിച്ച പഴങ്ങളും പച്ചക്കറികളും കുറുക്കുമെല്ലാം മാളവിക കൊടുത്ത് തുടങ്ങി. ഗുൽസു സോളിഡ്സ് സ്റ്റാർട്ട് ചെയ്തു. ക്യാരറ്റും റാഗിയുമെല്ലാം കൊടുക്കാറുണ്ട്. പക്ഷെ മധുരമോ നെയ്യോ ഉപയോഗിക്കാറില്ല. ഷുഗർ ഉപയോഗിക്കേണ്ടെന്ന് ഡോക്ടറാണ് പറഞ്ഞത്. ഉപ്പ് ഒരു വയസ് വരെ കൊടുക്കരുതെന്നും പറഞ്ഞിട്ടുണ്ട്. പശുവിൻ പാലും ഉപയോഗിക്കുന്നില്ല. വെള്ളത്തിലാണ് കുറുക്ക് വേവിക്കുന്നത്. എന്നിട്ടും ഗുൽസു കഴിക്കുന്നുണ്ട്.

മുലപ്പാലിൽ നിന്നും സോളിഡ്സിലേക്ക് മാറിയപ്പോൾ ഗുൽസുവിന് ഇഷ്ടപ്പെട്ട് വരാൻ മൂന്ന് ദിവസം എടുത്തു. ആപ്പിൾ കൊടുത്തപ്പോൾ വലിയ താൽപര്യം കാണിച്ചില്ല. ഗോതമ്പൊക്കെ കൊടുക്കണം. അതുപോലെ യാത്ര ചെയ്യുമ്പോൾ ഫീഡ് ചെയ്യാൻ പാകത്തിനുള്ള ജീൻസും ടോപ്പുമാണ് ധരിക്കാറ്. എവിടെ ഇരുന്നും കുഞ്ഞിനെ ഫീഡ് ചെയ്യാൻ ഞാനിപ്പോൾ ട്രെയിൻഡായി.
സാഹചര്യങ്ങൾ പഠിപ്പിച്ചു. അതുകൊണ്ട് ഫീഡിങ് വലിയ ഒരു പ്രശ്നമായി തോന്നിയിട്ടില്ല. സോളിഡ്സ് സ്റ്റാർട്ട് ചെയ്തശേഷം എവിടേയും ഗുൽസുവിനേയും കൊണ്ട് യാത്ര ചെയ്തിട്ടില്ല. അതുകൊണ്ട് അതെങ്ങനെ മാനേജ് ചെയ്യുമെന്ന് അറിയില്ല. ആ ഒരു ടാസ്ക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും മാളവിക പറയുന്നു. തേജസിന്റെ അമ്മയുടെ അറുപതാം പിറന്നാൾ ആഘോഷത്തിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം മാളവിക പറഞ്ഞു.
തേജസേട്ടന്റെ അമ്മയുടെ അറുപതാം പിറന്നാളിന് പോകാതിരുന്നത് മോശമായിപ്പോയിയെന്ന് പലരും പറഞ്ഞു. എന്റെ അച്ഛന്റെ ശ്രാദ്ധം ഉള്ള ദിവസമായിരുന്നു തേജസേട്ടന്റെ അമ്മയുടെ പിറന്നാൾ. അതുകൊണ്ടാണ് പോകാൻ പറ്റാതെ പോയത്. എറണാകുളത്ത് താമസമായശേഷം ആലുവ മണപ്പുറത്ത് വെച്ചാണ് ബലിയിടാറ്. പക്ഷെ ഗുൽസു വന്നശേഷം അവളേയും കൊണ്ട് പുലർച്ചെ മഞ്ഞുകൊണ്ട് അവിടെ പോകുന്നത് പോസിബിളല്ല.
മാത്രമല്ല അവിടെ ഡ്രസ് മാറാനും ചെറിയ ബുദ്ധിമുട്ടുണ്ട്. പൊതുവെ നനഞ്ഞ വേഷത്തിൽ തന്നെ കാറിൽ കയറി വരാറാണ് പതിവ്. ഗുൽസു എന്നെ കണ്ടാൽ എന്റെ അടുത്ത് വരും. അതുകൊണ്ട് നനഞ്ഞ വേഷത്തിൽ കുഞ്ഞിനെ എടുക്കാനും പറ്റില്ലല്ലോ. അതുകൊണ്ടാണ് ഒറ്റപ്പാലത്ത് പോയി ബലിയിട്ടത്. തലേദിവസം ഒരിക്കൽ ഇരുന്നു. ഞങ്ങളെ ഒറ്റപ്പാലത്താക്കി തേജസേട്ടൻ പോയി.

എനിക്കും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് വളരെ അധികം ആഗ്രഹമുണ്ടായിരുന്നു. അതുപോലെ തേജസേട്ടൻ തിരികെ ജോലിക്ക് പോകാത്തതിന് പിന്നിലെ കാരണം പലരും ചോദിച്ച് കണ്ടിരുന്നു. തേജസേട്ടനെ പറഞ്ഞ് വിട്ടാൽ നിങ്ങൾക്ക് എന്ത് സന്തോഷം കിട്ടും. എനിക്ക് അതാണ് മനസിലാവാത്തത്. എല്ലാവർക്കും തേജസേട്ടൻ തിരികെ ഷിപ്പിലേക്ക് പോകാത്തതിൽ ഭയങ്കര വിഷമമാണല്ലോ. ജോലി പോയോ?, വെറുതെ ഇരിക്കുവാണോ? എന്നൊക്കെ കുറേ കമന്റ്സ് കണ്ടു. ജോലി എവിടേയും പോയിട്ടില്ല. അവിടെ തന്നെയുണ്ട്.
ഫെബ്രുവരി വരെ മനപൂർവം പോകാതിരുന്നതാണ്. ഞങ്ങളുടെ കൂടെ സമയം ചിലവഴിക്കാൻ നിന്നതാണ്. പ്രഗ്നൻസി പിരീഡിൽ പങ്കാളി അടുത്ത് വേണമെന്ന് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കും. ആ സമയത്ത് തേജസേട്ടൻ ഉണ്ടായിരുന്നു. ഇവരുടെ ഫീൽഡിൽ വിചാരിച്ച സമയത്ത് തിരികെ പോകാൻ പറ്റണമെന്നില്ല. തേജസേട്ടൻ ഉടനെ പോകും. അതിൽ സങ്കടമുണ്ടെന്നും മാളവിക പറയുന്നു.
പ്രസവശേഷം ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ താൻ ഒന്നും ചെയ്തിട്ടില്ലെന്നും ചോദ്യങ്ങളോട് പ്രതികരിച്ച് മാളവിക പറഞ്ഞു. ശരീരഭാരവും വയറും കുറയ്ക്കാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല. ഗർഭിണിയായിരുന്നപ്പോൾ എനിക്ക് അധികം ശരീരഭാരം വെച്ചിരുന്നില്ല. ഡോക്ടർ നിർദേശിച്ച പത്ത് കിലോ ഭാരം മാത്രമെ ഞാൻ കൂട്ടിയിരുന്നുള്ളു.
അത് പ്രസവശേഷം തനിയെ കുറയുകയും ചെയ്തു. മാത്രമല്ല ലേഹ്യം പോലുള്ള വ കഴിച്ചിട്ടില്ല. പ്രോട്ടീനുള്ള ഭക്ഷണം എന്റെ ആവശ്യത്തിന് മാത്രമെ കഴിക്കാറുള്ളു. പ്രസവശേഷം മധുരം കഴിക്കാനുള്ള ടെന്റസിയുണ്ട്. ഗർഭകാലത്ത് ക്രേവിങ്സ് ഇല്ലായിരുന്നു. പ്രസവശേഷമാണ് ക്രേവിങ്സ് വന്നത്. സിസേറിയനുശേഷം എല്ലാവർക്കുമുള്ള വയറ് എനിക്കുമുണ്ടായിരുന്നു എന്നും മാളവിക പറഞ്ഞു.


Click it and Unblock the Notifications