തേജസേട്ടനെ ആദ്യമായി കണ്ടത്! ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് പിന്നെ സംഭവിച്ചത്! ആ ഷോയ്ക്ക് ശേഷം എല്ലാം മാറി
നായികനായകന്‍ മത്സരാര്‍ത്ഥികളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സിനിമയും ചാനല്‍ പരിപാടികളുമൊക്കെയായി സജീവമാണ് മിക്കവരും. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ചാനലുകളിലൂടെയായി തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കിടുന്നവരുണ്ട്. മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചവരായിരുന്നു മാളവികയും തേജസും. നിങ്ങളൊന്നിച്ചാല്‍ നല്ലതായിരിക്കുമെന്ന് സംവൃത പറഞ്ഞതിനെക്കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. ഇവരിതെങ്ങനെ, ഇതെപ്പോള്‍ എന്ന ആശ്ചര്യമായിരുന്നു അന്ന് കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം. ലാല്‍ ജോസും സംവൃതയുമടക്കമുള്ളവരെല്ലാം ഇവര്‍ക്ക് ആശംസയും അറിയിച്ചിരുന്നു.
പ്രണയ വിവാഹമെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും ഇത് ശരിക്കും അറേഞ്ച്ഡ് മാര്യേജാണെന്നാണ് മാളവിക പറഞ്ഞത്. കല്യാണം ആലോചിക്കുന്ന സമയത്ത് ചേച്ചിയാണ് തേജസേട്ടനോട് എന്നെക്കുറിച്ച് പറഞ്ഞത്. നായികനായകന് ശേഷവും ഞങ്ങള്‍ സൗഹൃദം നിലനിര്‍ത്തിയിരുന്നു. അങ്ങനെയാണ് എന്നോട് ഇഷ്ടം പറയുന്നത്. ആദ്യം നോ പറഞ്ഞെങ്കിലും പിന്നീട് ജാതകം നോക്കാനായി നിര്‍ദേശിക്കുകയായിരുന്നു മാളവിക. ജാതകം ചേര്‍ന്നതോടെ കാര്യങ്ങളെല്ലാം മംഗളകരമായി. വിവാഹവും, പിന്നീടുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കുന്നുണ്ട് മാളവിക. മകളായ ഗുല്‍സു എന്ന രുദ്വിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

നായികനായകന്‍ താരങ്ങളെല്ലാം അടുത്തിടെ ഒത്തുകൂടിയിരുന്നു. നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ കോളിലൂടെയായി മാളവികയും ഇവരോടൊപ്പം കൂടിയിരുന്നു. ഷിപ്പിലായിരുന്നതിനാല്‍ തേജസിനെ കണക്ട് ചെയ്യാന്‍ നിര്‍വാഹമില്ലായിരുന്നു. നായികനായകന്‍ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഗുല്‍സു എന്നായിരുന്നു മാളവികയുടെ മറുപടി. എന്റെ ലൈഫ് തന്നെ ഇപ്പോള്‍ ഗുല്‍സുവിന്റെ ട്രാക്കിലേക്ക് മാറിയിരിക്കുകയാണ്. അത് ശരിയാണ്, സത്യസന്ധമായി മറുപടി പറഞ്ഞു. പാലക്കാട് കിടക്കുന്ന ഞാന്‍ ഒരിക്കലും കൊല്ലത്ത് എത്തുമെന്ന് കരുതിയതല്ല. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് ജീവിതത്തില്‍ സംഭവിച്ചത്. പിന്നെ എല്ലാത്തിനുമൊരു നിമിത്തമുണ്ടാവുമല്ലോ. മൂപ്പരെ കാണാനൊക്കെയുള്ള വേദി കൂടിയായിരുന്നല്ലോ അത്.
ഒരു സ്റ്റേജ് അഭിമുഖീകരിക്കാനും, നാലാളോട് സംസാരിക്കാനുമൊക്കെയുള്ള ധൈര്യം കൂടിയതും ഷോയിലൂടെയാണ്. നേരത്തെ എന്റെ സര്‍ക്കിളില്‍ മാത്രം ഒതുങ്ങിയിരുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അങ്ങനെയല്ല, എല്ലാവരോടും സംസാരിക്കാനൊക്കെ തുടങ്ങി. ഇപ്പോള്‍ പ്രൊജക്ടൊന്നും ചെയ്യുന്നില്ല. ഞാനും ഏട്ടനും കൂടി ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി. നാട്ടില്‍ എല്ലാവരും അച്ഛനെ ബാബുവേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ആ പേരിലാണ് പ്രൊഡക്ഷന്‍ കമ്പനി. ഷറഫിക്കയും ജഗദീഷേട്ടനുമൊക്കെയാണ് ഞങ്ങളുടെ ചിത്രത്തിലെ പ്രധാന താരങ്ങള്‍. കല്യാണിയാണ് ഞങ്ങളുടെ നായിക. നമ്മള്‍ ഇത്തവണ പിന്നാമ്പുറത്താണ്.
തേജസേട്ടന്‍ ഇപ്പോള്‍ കംപ്ലീറ്റ്‌ലി കരിയര്‍ ഫോക്കസ്ഡാണ്. നെക്‌സ്റ്റ് ലെവല്‍ എക്‌സാമിന് വേണ്ടി പ്രിപ്പയര്‍ ചെയ്യുന്നുണ്ട്. ഇനി വന്ന് കഴിഞ്ഞിട്ട് കൊടുക്കണം എന്നും മാളവിക പറഞ്ഞിരുന്നു. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഇത് നമുക്ക് പറ്റിയ തട്ടകമല്ലെന്ന് മനസിലായെന്ന് നേരത്തെ തേജസ് പറഞ്ഞിരുന്നു. മാളുവിനെയും ഗുല്‍സുവിനെയും വിട്ട് മാറി നില്‍ക്കുമ്പോള്‍ വിഷമമാണ്. കൂടെ നില്‍ക്കേണ്ട സമയത്ത് മാളുവിനൊപ്പം നില്‍ക്കാനായതില്‍ സമാധാനമുണ്ട്. ഗുല്‍സുവിന്റെ വരവും, ഇതുവരെയുള്ള യാത്രയും കാണാനായി. ഇനിയുള്ള കാര്യങ്ങള്‍ മിസ് ചെയ്യും എന്നത് സങ്കടകരമായ കാര്യമാണ്. ജോലിയും പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോവാതെയിരിക്കാനും പറ്റില്ല. ഇനി എന്നാണ് തിരിച്ച് പോവുന്നത്, ജോലി നിര്‍ത്തിയോ എന്ന കമന്റുകള്‍ കുറേ കേട്ടിരുന്നു. ലീവ് നീട്ടിയെടുത്ത് നിന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നുണ്ടെന്നും ഇടയ്ക്ക് തേജസ് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











