അമ്മ എല്ലാത്തിലും ചേരും! മാളു വന്നതോടെ എല്ലാത്തിലും മാറ്റങ്ങള്‍! ആ വിളി മാറ്റിക്കൂടേയെന്ന് ചോദ്യങ്ങള്‍
വ്‌ളോഗിലൂടെയായി ആക്ടീവാണ് മാളവിക കൃഷ്ണദാസ്. നായികനായകനിലെ സഹതാരമായ തേജസിനെയാണ് മാളവിക വിവാഹം ചെയ്തത്. മൂന്ന് വര്‍ഷം മുന്നെയായിരുന്നു വിവാഹം. ജീവിത വിശേഷങ്ങളും വ്‌ളോഗിലൂടെയായി മാളവിക പങ്കുവെക്കാറുണ്ട്. പ്രണയ വിവാഹമാണെന്നാണ് എല്ലാവരും കരുതാറുള്ളതെങ്കിലും അറേഞ്ച്ഡ് മാര്യേജാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. കല്യാണം ആലോചിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു തേജസ് മാളവികയോട് ചോദിക്കുന്നത്. ജാതകപ്പൊരുത്തമൊക്കെ നോക്കിയായിരിക്കണം വിവാഹം എന്നായിരുന്നു മറുപടി. പൊരുത്തമെല്ലാം കൃത്യമായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഒന്നായത്. ഇടയ്ക്ക് ഷിപ്പിലായിരിക്കും തേജസ്. അടുത്തിടെ പരീക്ഷയ്്ക്കായി നാട്ടിലെത്തിയിരുന്നു.
തഗ് മറുപടികളിലൂടെയായി ആരാധകരെ കൈയ്യിലെടുക്കാറുണ്ട് തേജസ്. വളോഗ് കാണുന്നവരെല്ലാം തേജസിനെക്കുറിച്ച് ചോദിക്കാറുണ്ട്. ഇപ്പോഴിതാ തേജസിന്‌റെ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച വ്‌ളോഗാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കൃത്യമായ ഗ്യാപ്പില്‍ വീഡിയോ ചെയ്യണമെന്നൊക്കെ വിചാരിക്കാറുണ്ട്. ഗുല്‍സുവിനൊപ്പമായാല്‍ സമയം പോവുന്നതറിയില്ല. അടുത്തിടെയായിരുന്നു മാളവികയും അമ്മയും പുതിയ വീട്ടിലേക്ക് മാറിയത്. നാട്ടില്‍ സ്വന്തമായൊരു വീട് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള ചെറിയൊരു വീട്. അവിടെ ഇപ്പോഴും കുറച്ച് പണികള്‍ ബാക്കിയുണ്ട്. അതാണ് ഹോം ടൂര്‍ ചെയ്യാത്തതെന്ന് മാളവിക വ്യക്തമാക്കിയിരുന്നു.

പൊതുവെ ആന്റി പിറന്നാള്‍ ആഘോഷിക്കാറില്ല. കഴിഞ്ഞ പ്രാവശ്യം ചേച്ചി നിര്‍ബന്ധിച്ചിരുന്നു. ഇത്തവണ മാളുവാണ് ആഘോഷിക്കാന്‍ മുന്നിട്ട് ഇറങ്ങിയത്. സന്തോഷം എന്നായിരുന്നു അമ്മ പറഞ്ഞത്. എന്റെ അമ്മയുടെ പിറന്നാളാണ്. അതിനാല്‍ ഒരിക്കലും ചെയ്യാത്തൊരു കാര്യം ഞാനിന്ന് ചെയ്തു. രാവിലെ എഴുന്നേറ്റ് കുളിച്ചു എന്നായിരുന്നു തേജസിന്റെ കമന്റ്. ബര്‍ത്ത് ഡേ ആഘോഷിച്ചാലും, ഇല്ലെങ്കിലും അമ്മ ഹാപ്പി. ഉരുളക്കിഴങ്ങ് പോലെയാണ്, എന്തിന്റെ കൂടെയും ചേര്‍ന്ന് പോവും എന്നും പറഞ്ഞിരുന്നു.
അമ്മയോട് പ്രത്യേകിച്ച് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. അച്ഛന്റെ പാട്ട് കേള്‍ക്കണമുണ്ടായിരുന്നു. അച്ഛനെപ്പോഴും പാടുന്നതാണ്. അതങ്ങ് പാടി ആ ആഗ്രഹം സാധിച്ച് കൊടുത്തുവെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. പിറന്നാള്‍ കോടി വാങ്ങാനായി കുടുംബസമേതമായി പോയതും വീഡിയോയില്‍ കാണിച്ചിരുന്നു. വീഡിയോ എടുക്കുന്നതിനിടയില്‍ കരയാന്‍ പോയെങ്കിലും, ഇതെല്ലാവരും കാണുമെന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയായിരുന്നു ഗുല്‍സു. വീഡിയോ എടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അപ്പോള്‍ അവള്‍ ആക്ടീവാകും. അമ്മയെപ്പോലെ മുതലക്കണ്ണീര്‍ എന്നായിരുന്നു തേജസ് പറഞ്ഞത്. ഞാന്‍ അങ്ങനെയാണോ അങ്കിള്‍ എന്ന് ചോദിച്ചപ്പോള്‍ മുതലക്കുഞ്ഞാണെന്നായിരുന്നു മറുപടി.
വീഡിയോ കണ്ടവരെല്ലാം ചോദിച്ചത് ആ വിളി ഇനിയും മാറ്റാനായില്ലേ എന്നായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനെയും. അമ്മയേയും എന്തിനാണ് ആന്റി, അങ്കിള്‍ എന്ന് വിളിക്കുന്നത്. ഇതേ സംശയും നേരത്തെയും ചിലര്‍ ഉന്നയിച്ചിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്തുള്ള പരിചയമാണ്. അന്നേ ഇങ്ങനെയായിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴും അത് മാറ്റാന്‍ തോന്നിയില്ല. അല്ലാതെ അടുപ്പക്കുറവ് കൊണ്ടല്ല, അത് അവര്‍ക്കറിയാം. കാണുന്നവരെ എല്ലാം ബോധിപ്പിക്കണമെന്നിലല്ലോ. ക്ഷീണത്തോടെയായിരുന്നു മാളവിക വ്‌ളോഗ് അവസാനിപ്പിച്ചത്.
പിറന്നാള്‍ നല്ലതായിരുന്നു. ഫസ്റ്റ് ഹാഫ് ലാഗായിരുന്നു എന്നാണ് തേജസ് പറഞ്ഞത്. ഇതിനിടയില്‍ തന്റെ സിനിമയായ മധുവിധുവിനെക്കുറിച്ചും മാളവിക പറഞ്ഞിരുന്നു. അഭിനയമല്ല. നിര്‍മ്മാതാവായാണ് മാളവിക എത്തിയത്. എല്ലാവര്‍ക്കും ഇഷ്ടമാവുന്ന ചിത്രമാണ് ഇതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. മോശമാണെങ്കില്‍ എല്ലാവരും മാളുവിനെ തെറി വിളിച്ചോളൂ എന്നും തേജസ് പറയുന്നുണ്ടായിരുന്നു. അതിന്റെ ആവശ്യമില്ല, ആരും മോശം പറയില്ലെന്നായിരുന്നു മാളവികയുടെ മറുപടി.


Click it and Unblock the Notifications