മോള്‍ കരഞ്ഞതോടെ കുറ്റബോധം! അമ്മയും മൊട്ടയടിച്ചു! തേജസേട്ടനാണ് ശരിക്കും ഞെട്ടിച്ചതെന്ന് മാളവിക!
തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള മാളവിക കൃഷ്ണദാസിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. തേജസിനും കുടുംബത്തിനുമൊപ്പമായി തിരുപ്പതിയിലേക്ക് പോയതും, മകളുടെ മുടി കളഞ്ഞതിനെക്കുറിച്ചുമായിരുന്നു പുതിയ വ്‌ളോഗ്. മൊട്ടയടിക്കുന്നത് മുടി വളരാനൊന്നുമല്ല. ഇത് കംപ്ലീറ്റ്‌ലി പേഴ്‌സണസല്‍ ചോയ്‌സാണ്. ആരും തെറ്റിദ്ധരിക്കരുതെന്ന് കരുതിയാണ് ആദ്യമേ ഇത് പറയുന്നതെന്നായിരുന്നു മാളവിക പറഞ്ഞത്.
ലോഞ്ചില്‍ കയറാന്‍ പൈസയില്ല. പൈസയുള്ള ഭാര്യ തരുന്നില്ല എന്നായിരുന്നു തേജസ് പറഞ്ഞത്. അച്ഛന്റെ എയര്‍ഫോഴ്‌സ് ഓര്‍മ്മകള്‍ അയവിറക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുറച്ചൊക്കെ എന്നായിരുന്നു കമന്റ്. ജോലിയുള്ളത് കാരണം അന്ന് അധികം കൂടെ നില്‍ക്കാനായിട്ടില്ലെന്നായിരുന്നു തേജസിന്റെ അമ്മ പറഞ്ഞത്. തമിഴ്‌നാട്ടിലെ ഭക്ഷണം എനിക്ക് ഭയങ്കര ഇഷ്ടമാണ്. പൊതുവെ ഞാന്‍ വെജിറ്റേറിയന്‍ കഴിക്കാറില്ല, പക്ഷേ, ഇവിടെ വന്നാല്‍ കഴിക്കും എന്നായിരുന്നു തേജസ് പറഞ്ഞത്. നമുക്ക് ഇവിടെ സെറ്റിലായാലോ, വിനീത് ശ്രീനിവാസനെപ്പോലെ എന്നും മാളവിക ചോദിക്കുന്നുണ്ടായിരുന്നു.

തേജസിന്റെ അച്ഛനും അമ്മയും, മാളവികയുടെ അമ്മയുമായിരുന്നു യാത്രയില്‍ കൂടെയുണ്ടായിരുന്നത്. ചെന്നൈ വരെ ഫ്‌ളൈറ്റിലും, പിന്നീട് കാറിലുമായിരുന്നു യാത്ര. എല്ലായിടത്തും നല്ല വൃത്തിയുണ്ട്. അതുകൊണ്ട് തന്നെ മൊത്തത്തിലൊരു പോസിറ്റീവ് എനര്‍ജിയുണ്ട്. അവിടെയുള്ളൊരാള്‍ വന്ന് റൂമില്‍ നിന്നായാണ് ഗുല്‍സുവിന്റെ മൊട്ട അടിച്ചത്. അവള്‍ കരച്ചിലൊക്കെയായിരുന്നു. അതുകൊണ്ട് വീഡിയോ എടുത്തിരുന്നില്ല. അതുകഴിഞ്ഞാണ് മകള്‍ക്ക് കൂട്ടായി അച്ഛനും മൊട്ടയടിച്ചത്. തോന്നിയാല്‍ മൊട്ട അടിക്കുമെന്ന് തേജസേട്ടന്‍ പറഞ്ഞിരുന്നു. കുട്ടി കരഞ്ഞത് കൊണ്ടും, തന്റെ നേര്‍ച്ചയായതുകൊണ്ടും, എന്നെ ഞെട്ടിച്ച് അമ്മയും മൊട്ടയടിക്കുകയായിരുന്നു. തേജസേട്ടനെ കാണുമ്പോള്‍ ഗുസ്തിക്കാരനെപ്പോലെ തോന്നുന്നു എന്നായിരുന്നു മാളവികയുടെ കമന്റ്.
ഇത്രയുംപേര്‍ മൊട്ടയടിക്കും എന്ന് ഞാന്‍ കരുതിയില്ല. ശരിക്കും ഷോക്കായിരുന്നു. തേജസേട്ടന്‍ മുടി വളര്‍ത്തണം എന്നൊക്കെ പറയുന്നതാണ്, ഇന്നലെ കൂടി ഫോട്ടോ എടുത്ത് വെച്ചിരുന്നു. കുട്ടിയുടേത് ഞാന്‍ നേര്‍ന്ന വഴിപാടാണ്. അതില്‍ എല്ലാവര്‍ക്കും കുറച്ച് വിഷമമുണ്ടെന്ന് മാളു പറഞ്ഞു. അയ്യോ, ഞാന്‍ എന്തിനാണ് എന്നൊക്കെയായിരുന്നു മനസില്‍. പൊതുവെ അങ്ങനെയുള്ള വലിയ വഴിപാടുകളൊന്നും നേരാറില്ല ഞാന്‍. പക്ഷേ, ഇത് പറഞ്ഞുപോയി. അങ്ങനെയാണ് കുട്ടിയുടെ കൂടെ ഞാനും ചെയ്യാം എന്ന് തീരുമാനിച്ചത്. മാളു സമ്മതിച്ചില്ലെങ്കില്‍ പിന്നെ വന്ന് ചെയ്യാം എന്നായിരുന്നു മനസില്‍. പിന്നെ അത് ഇപ്പോഴങ്ങ് ചെയ്തു. കുട്ടി കരയുകയും കൂടി ചെയ്തപ്പോള്‍ എന്തായാലും ചെയ്യുമെന്ന് ഉറപ്പിച്ചു എന്നായിരുന്നു അമ്മയുടെ മറുപടി.
അമ്മേ ചെയ്യരുതെന്ന് ഞാന്‍ ആദ്യം പറഞ്ഞിരുന്നു. പിന്നെ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഞാനായിട്ടെന്തിനാണ് ബ്ലോക്ക് ചെയ്യുന്നത്. അമ്മ ചെയ്യാന്‍ റെഡിയായിരുന്നു. അത് നടക്കട്ടെ എന്ന് വിചാരിച്ചു. എന്തായാലും എല്ലാം നല്ല അനുഭവം എന്നായിരുന്നു മാളവിക പറഞ്ഞത്. ഇത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ട്രിപ്പായിരുന്നു. ദീപുവേട്ടനാണ് എല്ലാം അറേഞ്ച് ചെയ്തത്. എല്ലാം ഭംഗിയായി തന്നെ നടന്നു. ഇപ്പോള്‍ മൂന്നുപേരെയും മൊട്ടേയെന്നാണ് വിളിക്കുന്നത്. മൂന്നുപേരും വിളികേള്‍ക്കും. ഇനി മൂന്നുപേരും കൂട്ടിയിടിക്കാല്‍ മതിയായിരുന്നു. അമ്മയും തേജസേട്ടനും ശരിക്കും ഞെട്ടിച്ചു എന്നുമായിരുന്നു മാളവിക പറഞ്ഞത്. എല്ലാം സ്മൂത്തായി നടന്നു എന്നായിരുന്നു തേജസും പറഞ്ഞത്.


Click it and Unblock the Notifications
















