ആഗ്രഹിച്ചത് പോലെ 'ഗുല്‍മോഹര്‍'! വീടിന്റെ പേരിനെക്കുറിച്ച് മാളവിക പറഞ്ഞത്? തേജസിനെക്കുറിച്ചും മറുപടി

വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് മാളവിക കൃഷ്ണദാസ്. നായികനായകനിലെ സഹതാരം തേജസാണ് മാളവികയുടെ ജീവിതപങ്കാളി. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് തേജസ്. രസകരമായി സംസാരിച്ച് തേജസും വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. താന്‍ ആഗ്രഹിച്ചത് പോലെയൊരു വീട് പണിതതിന്റെ സന്തോഷത്തിലാണ് മാളവിക. തുടക്കം മുതലേ ഹോം ടൂര്‍ വീഡിയോ ചോദിക്കുന്നുണ്ടായിരുന്നു എല്ലാവരും. കുറച്ച് പണികളൊക്കെ പെന്‍ഡിംഗായിരുന്നു. ഇപ്പോഴാണ് സമയം കിട്ടിയത്. പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനകം മാളവിക കൃഷ്ണദാസിന്റെ വീട്ടിലെ വിശേഷങ്ങള്‍ കണ്ടത്. ഗുല്‍സുവിന്റെ പേരിനോട് സാമ്യം വരുന്ന പേരാണ് വീടിന് നല്‍കിയത്-ഗുല്‍മോഹര്‍. അവള്‍ വന്നതിന് ശേഷമാണല്ലോ വീട് പണിയുന്നത്. പിന്നെ ഗുല്‍മോഹറിനോട് എനിക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും മാളവിക പറയുന്നു.

എന്റെ ഭാഗം സേഫ്! ചൊറിയാന്‍ നിന്നാല്‍ ഇനിയും തെളിവ് പുറത്തുവിടുമെന്ന് സജ്‌ന
എന്റെ ഭാഗം സേഫ്! ചൊറിയാന്‍ നിന്നാല്‍ ഇനിയും തെളിവ് പുറത്തുവിടുമെന്ന് സജ്‌ന

ആദ്യമായാണ് എല്ലാ കാര്യങ്ങളിലും ഇടപെട്ട് ഒരു വീടുണ്ടാക്കുന്നത്. പ്രകൃതിയോട് ഇണങ്ങിയൊരു വീടായിരിക്കണമെന്നുണ്ടായിരുന്നു. പഴമയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. വീടിന്റെ മതില്‍ ആയാലും, ജനല്‍ ആയാലും, മരങ്ങളായാലുമൊക്കെ പഴമ വിളിച്ചോതുന്നുണ്ട്. കാര്‍ പാര്‍ക്കിംഗൊന്നും സെപ്പറേറ്റ് കൊടുത്തിട്ടില്ല. വീട് എന്ന് പറഞ്ഞ് പണ്ട് നമ്മള്‍ വരക്കില്ലേ. അതുപോലെയൊരു ഇമേജായിരുന്നു മനസില്‍. അതുപോലെ തന്നെ വന്നിട്ടുണ്ട് എല്ലാം. വിശാലമായ നീളന്‍ വരാന്ത അമ്മയ്ക്ക് അത്ര താല്‍പര്യമില്ലായിരുന്നു. പട്ടികളൊക്കെ കയറുമെന്നായിരുന്നു പറഞ്ഞത്. അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങിത്തരികയായിരുന്നു. കോളിംഗ് ബെല്ലിന് പകരമായി മണിയാണ് കൊടുത്തിട്ടുള്ളത്.

Malavika Krishnadas shared home tour video
Photo Credit: malavika krishnadas / Instagram

കരിമ്പനയുടെ തൂണുകളാണ് ഫ്രണ്ടില്‍ കൊടുത്തിട്ടുള്ളത്. രണ്ട് പാളിയുള്ള വാതിലായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. ഫര്‍ണ്ണിച്ചറുകളെല്ലാം പറഞ്ഞ് ചെയ്യിച്ചതാണ്. നാല് പേര്‍ക്ക് ഇരിക്കാന്‍ പറ്റിയതാണ് ഡൈനിംഗ് ഏരിയ. ഹൈ ചെയറാണ് കൊടുത്തിട്ടുള്ളത്. ഡൈനിംഗിനായി ഒത്തിരി സ്ഥലം കളയാനില്ലായിരുന്നു. അതിനൊപ്പമായി തന്നെ ചെറിയൊരു വാഷ് ബേസിനും സെറ്റാക്കി. തമിഴ് കള്‍ച്ചറിനോട് ഭയങ്കരമായൊരു ഇഷ്ടമാണ്. അങ്ങനെയാണ് അടുക്കളയില്‍ പിച്ചള പാത്രങ്ങള്‍ വാങ്ങി വെച്ചത്. അതുപോലെ പല സ്ഥലങ്ങളിലും കോലം ഡിസൈനും കാണാം. അതൊക്കെ ഞാന്‍ പറഞ്ഞ് ചെയ്യിച്ചതാണ്. ആത്തംകുടി ടൈല്‍സാണ് ആഗ്രഹിച്ചതെങ്കിലും അടച്ചിട്ട് പോവുമ്പോള്‍ പ്രശ്‌നമാവുമെന്ന് അറിഞ്ഞപ്പോള്‍ അതിനോട് സാമ്യമുള്ളതിലേക്ക് മാറുകയായിരുന്നു.

മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം! ഇനി വരാതിരിക്കരുത്! അൻസിബയോട് മാല പാർവതി പറഞ്ഞത്?
മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം! ഇനി വരാതിരിക്കരുത്! അൻസിബയോട് മാല പാർവതി പറഞ്ഞത്?

വീട്ടിനകത്ത് പുല്ലും മരങ്ങളുമൊക്കെ സെറ്റാക്കാന്‍ പ്ലാനുണ്ടായിരുന്നു. പക്ഷേ, ചെയ്ത് വന്നപ്പോള്‍ അതില്‍ കുറേ പ്രശ്‌നങ്ങളായിരുന്നു. അങ്ങനെയാണ് അതുമാറ്റിയത്. ഇവിടെയിങ്ങനെ വെള്ളം നിറയുമ്പോള്‍ സ്വിമ്മിംഗ് പൂള്‍ പോലെയിരിക്കും. നല്ല രസമാണ്. കോര്‍ട്ട് യാര്‍ഡിലെ വിശേഷങ്ങളും മാളവിക കാണിച്ചിരുന്നു. വീട്ടിന് തൊട്ടടുത്തായി കുളം ഉള്ളപ്പോള്‍ അത് ഉപയോഗപ്പെടുത്തണമല്ലോ. ബെഡ് റൂമിലെ ജനല്‍ തുറക്കുമ്പോള്‍ കാണുന്നത് കുളമാണ്. ആ കാഴ്ച ഏറെ മനോഹരമാണ്. സ്ഥിരം കാണുന്ന ടൈപ്പ് ഫോട്ടോ ഫ്രെയിം വേണ്ടെന്ന് വെച്ച് ആര്‍ടിസ്റ്ററിയിലേക്ക് നീങ്ങുകയായിരുന്നു. ഇന്റീരിയറിന് മാച്ചായി തന്നെ ഫര്‍ണ്ണിച്ചറുകളും തിരഞ്ഞെടുക്കുകയായിരുന്നു.

സത്യം പറഞ്ഞാല്‍ ഒട്ടും പ്രതീക്ഷിക്കാതെ എന്നിലേക്ക് വന്നതാണ് ഗുല്‍മോഹര്‍. കാറില്‍ പോവുന്നതിനിടെ നടത്തിയൊരു സംഭാഷണമാണ് ഇതിലേക്ക് നയിച്ചത്. ഞാനായിട്ട് ആദ്യമായിട്ടുണ്ടാക്കിയ വീടാണ്. എല്ലാം ഒത്തുവന്നപ്പോള്‍ അത് യാഥാര്‍ത്ഥ്യമായി. തേജസേട്ടനെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. എക്‌സാമൊക്കെയായി ആളിപ്പോള്‍ നല്ല തിരക്കിലാണ്. അധികം വൈകാതെ ഞങ്ങളോടൊപ്പം ചേരും. ഗുല്‍സുവില്‍ നിന്നും ഗുല്‍മോഹറിലെത്തി ഇനി ഗുല്‍നൂറിലേക്കും. അധികം വൈകാതെ ആ വിശേഷങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും എന്നും പറഞ്ഞായിരുന്നു മാളവിക സംസാരം നിര്‍ത്തിയത്.

Read more about: malavika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X