ഗുല്‍സുവിനൊപ്പം മാളവികയുടെ വിഷു ആഘോഷം! തേജസ് എവിടെ, പരീക്ഷ കഴിഞ്ഞില്ലേ! ചര്‍ച്ച
നായികനായകനിലെ പ്രിയജോഡികളായിരുന്നു തേജസും മാളവികയും. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇവര്‍ വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്. ഇവരുടെ മകളായ ഗുല്‍സുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കാത്തിരിപ്പിനൊടുവിലായി തേജസ് നാട്ടിലെത്തിയതും, വീടിന്റെ പാലുകാച്ചല്‍ വിശേഷങ്ങളുമൊക്കെയായിരുന്നു അടുത്തിടെ കാണിച്ചത്. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള വിഷു ആഘോഷത്തെക്കുറിച്ചാണ് പുതിയ വീഡിയോ. ഇത്തവണ ഏറെ സ്‌പെഷലാണ് വിഷു. വീടിന്റെ പണികള്‍ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. അതാണ് ഹോം ടൂര്‍ ചെയ്യാത്തതെന്നായിരുന്നു മാളവിക പറഞ്ഞത്. എന്താണ് വീഡിയോ കാണിക്കാത്തതെന്നുള്ള കമന്റുകളൊക്കെ കാണുന്നുണ്ട്. പണികളൊക്കെ കഴിഞ്ഞാല്‍ വീഡിയോ ഇടുന്നതായിരിക്കും. കണിയൊരുക്കിയതും, പടക്കം പൊട്ടിച്ചതുമൊക്കെ കാണിച്ചിരുന്നു വീഡിയോയില്‍.
ദീപുവേട്ടനും കുടുംബവും ഇത്തവണ നാട്ടിലുണ്ട്. പടക്ക കട തന്നെയാണ് ദീപുവേട്ടന്‍ കൊണ്ടുവന്നത്. കസിന്‍സെല്ലാം ചേര്‍ന്നായിരുന്നു ആഘോഷം. കണി കണ്ടതിന് ശേഷം പൊതുവെ ഉറങ്ങാറില്ല. മോള്‍ ഉറങ്ങാന്‍ ലേറ്റായതുകൊണ്ട് പിന്നെയും ഉറങ്ങി. ഭയങ്കര ചൂടാണ് ഇവിടെ. രാവിലെ ദീപുവേട്ടന്‍ വന്നപ്പോള്‍ പല്ല് തേക്കാതെയും, കുളിക്കാതെയുമായിരുന്നു കൈനീട്ടം വാങ്ങിയത്. കൈനീട്ടം തന്നവരുടെയെല്ലാം കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു മാളവിക. പൈസയൊക്കെയെടുത്ത് ഗുല്‍സു ഒറ്റയൊരു പോക്കായിരുന്നു. വലിയ പൈസയൊക്കെ എനിക്ക് തരും, നാണയങ്ങളൊക്കെ കൈയ്യില്‍ മുറുകെ പിടിച്ചിരിക്കും. ഫുഡ് ഞങ്ങള്‍ കാറ്റിംഗുകാരെ ഏല്‍പ്പിച്ചതായിരുന്നു. ഗംഭീര സദ്യയായിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു.

ഇപ്പോള്‍ അങ്ങനെ വീഡിയോ എടുക്കാന്‍ പറ്റുന്നില്ല. കുഞ്ഞുകുട്ടികളുടെ അമ്മമാര്‍ എങ്ങനെയാണ് വ്‌ളോഗ് എടുക്കുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ തന്നെ എടുക്കണമെന്ന് പറഞ്ഞ് ചില സമയത്ത് ഗുല്‍സു ഭയങ്കരമായി വാശി പിടിക്കാറുണ്ട്. ആ സമയത്തൊന്നും ഫോണില്‍ വീഡിയോ എടുക്കാന്‍ പറ്റാറില്ല. അതാണ് അങ്ങനെയധികം വീഡിയോകളൊന്നും വരാത്തത്. നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു എന്നും മാളവിക പറഞ്ഞിരുന്നു. തേജസേട്ടനും കൂടി വേണമായിരുന്നു. പരീക്ഷ കഴിഞ്ഞില്ലേ ഇതുവരെ. തേജസേട്ടന്റെ കുറവ് കാണാനുണ്ട്. ഏട്ടന്റെ തഗ് ഇല്ലാതെയൊരു സുഖമില്ല. മാളു ചേച്ചിയുടെ ഓട്ടവും, ദീപു ചേട്ടന്റെ പടക്ക കടയും കൊള്ളാം. തേജസ് തിരിച്ച് പോയോ, ചോദ്യങ്ങളെല്ലാം തേജസിനെക്കുറിച്ചായിരുന്നു ചേച്ചിയുടെ വ്‌ളോഗില്‍ തേജസിനെ കണ്ടിരുന്നുവെന്ന് പറഞ്ഞവരുമുണ്ടായിരുന്നു.


Click it and Unblock the Notifications