ഒരു കാർ യാത്രയിൽ തോന്നിയ ഐഡിയ, ഇത് ഞങ്ങളുടെ താജ്മഹ​ൽ, ഒറ്റപാലത്ത് വീട് വെച്ചതിന് പിന്നിൽ; മാളവിക പറയുന്നു!

‌ആരാധകരെ സർപ്രൈസ് ചെയ്യിപ്പിച്ച് മാളവിക കൃഷ്ണദാസിന്റെ പുതിയ വീഡിയോ. ആദ്യമായി സ്വന്തമാക്കിയ വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിന്റെ വീഡിയോയാണ് മാളവിക പങ്കിട്ടത്. തറവാട് വീടി‌നോട് ചേർന്നാണ് തന്റെ കുടുംബത്തിനായി മാളവിക ചെറിയൊരു സ്വപ്നവീട് പണിതുയർത്തിയത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീട് പണിയാൻ തീരുമാനിച്ചുവെന്നും ജോലികൾ പുരോ​ഗമിക്കുകയാണെന്നും അറിയിച്ച് മാളവിക എത്തിയത്.

ഇത്ര വേ​ഗത്തിൽ പണി പൂർത്തിയാക്കി മാളവികയും തേജസും മകൾ ​ഗുൽസുവും താമസം ആരംഭിക്കുമെന്ന് ആരാധകരും കരുതിയിരുന്നില്ല. തേജസിന്റെ സ്ഥലം കൊ‌ല്ലമാണ്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായിരുന്നു പാലുകാച്ചൽ ചടങ്ങ്. ഇത് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്ന ഒന്നല്ല. ചിലപ്പോൾ ജീവിതം നമുക്ക് ഏറ്റവും അപ്രതീക്ഷിതമായ സമ്മാനങ്ങൾ നൽകും.

Malavika Krishnadas

ഇന്ന് അങ്ങനൊരു അനു​ഗ്രഹത്തിന്റെ തുടക്കമാണ്. ഇത് ഞങ്ങളുടെ വീട് മാത്രമല്ല ഇതുവരെയും സ്വപ്നം കണ്ടിട്ടില്ലാത്ത ഒന്ന് കൂടിയാണ്. ഇന്ന് ഞങ്ങളുടെ വീടിന്റെ പാലുകാച്ചൽ ആയിരുന്നു. സത്യം പറഞ്ഞാൽ കാറിലിരുന്നുള്ള ഒരു കാഷ്വൽ കോൺവർസേഷനിൽ നിന്നും ഉണ്ടായിട്ടുള്ള വീടാണിത്. ഒരുപാട് പ്ലാനിങ്ങോട് കൂടി ചെയ്യുന്ന കാര്യത്തെക്കാളും പെട്ടന്ന് എടുക്കുന്ന തീരുമാനങ്ങളാണ് എപ്പോഴും പെട്ടന്ന് വർക്ക് ആകുന്നത് അല്ലെങ്കിൽ നടക്കാറുള്ളത്.

എന്റെ ലൈഫിൽ അ​ധികവും അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ച വീടാണ് ഇതും. ഒറ്റപ്പാലത്ത് ഒരു വീടെന്നത് ഞാനും ഒട്ടും പ്രതീക്ഷിക്കാത്ത എന്റെ സ്വപ്നങ്ങളിൽ ഇല്ലാതിരുന്ന ഒരു കാര്യമാണ്. ഞങ്ങളുടെ വീട് പട്ടാമ്പിയാണ്. പക്ഷെ എന്റെ ബന്ധുക്കൾ ഏറെയും ഒറ്റപ്പാലത്താണ്. അതുകൊണ്ട് ഇവിടേക്ക് വരാൻ എനിക്ക് എപ്പോഴും ഭയങ്കര ഇഷ്ടമായിരുന്നു.

ഒറ്റപ്പാലത്താണ് ഞാൻ ഏറെയും സമയം ചിലവഴിച്ചിട്ടുള്ളതും. അതുെകാണ്ട് തന്നെ ഇവിടം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ തറവാട് വീട്ടാൻപാറയിലാണ്. നല്ല പച്ചപ്പും ഹരിതാഭവും നിറഞ്ഞ പ്രദേശമാണ്. അവിടെ ഒരു കൊച്ച് വീടുണ്ടാവുക എന്നത് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. ഒരുപാട് ചടങ്ങുകളോ ​ഗംഭീര ആഘോഷങ്ങളോ ​ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയില്ല.

വളരെ ലളിതമായിരുന്നു ചടങ്ങുകൾ എല്ലാം. തലേദിവസം വാസ്തു പൂജ ചെയ്തു. രാവിലെ ​ഗണപതി ഹോമവും വൈകീട്ട് ഭ​ഗവത് സേവയും നടത്തി. അതിനിടയിൽ ക്ഷണം സ്വീകരിച്ച് എത്തിയ വേണ്ടപ്പെട്ട ബന്ധുക്കൾക്ക് മാത്രമായി സദ്യ ഒരുക്കിയിരുന്നു. വളരെ അ​ധികം ദൂരം യാത്ര ചെയ്യേണ്ടതുകൊണ്ട് തേജസേട്ടന്റെ വീട്ടുകാർക്ക് പാലുകാച്ചലിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല.

Malavika Krishnadas

വന്ദേഭാരതിനാണ് അവർ വന്നത്. പത്ത് മണിയായപ്പോഴേക്കും വന്നിരുന്നു. ഒരു വീട് വലുതാണെങ്കിലും ചെറുതാണെങ്കിലും രണ്ട് ബെഡ് റൂം മാത്രമുള്ളതോ പത്ത് ബെഡ്റൂം മാത്രമുള്ളതോ ആവട്ടെ എല്ലാം ഒരുപാട് പ്ലാനിങും ടെൻഷനും സ്ട്രസും സന്തോഷവും അടക്കം എല്ലാം നിറഞ്ഞ ഇമോഷണൽ റോളകോസ്റ്റർ റ‍ൈഡ‍ാണ്. ആദ്യമായാണ് സ്വന്തമായി ഒരു വീട് കെട്ടുന്നത്.

അതിൽ എല്ലായിടത്തും എന്റെ കൈ എത്തണമെന്ന് എനിക്ക് ഉണ്ടായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും ഐഡിയകൾ സംയോജിപ്പിച്ച് ചെയ്യണമെന്ന് ഉണ്ടായിരുന്നു. നമുക്ക് എല്ലാ സ്വാതന്ത്ര്യവും ഉള്ളത് ഇവിടെയാണല്ലോ. വീട്ടിലേക്ക് വലുത് കാൽ വെച്ച് കയറിയപ്പോൾ കിട്ടിയ ഫീൽ വിവരിക്കാനാവില്ല. ചെറിയ വീടാണ്. രണ്ട് ബെഡ്റൂമും ഹാളും കിച്ചണും മാത്രമാണുള്ളത്. ചെറിയ വീടാണെങ്കിലും എനിക്ക് താജ്മഹലിൽ കയറിയ ഫീലാണ് കിട്ടിയത്.

സ്വന്തം അധ്വാനത്താൽ പണിതതായതുകൊണ്ട് മധുരം കൂടുമല്ലോ എന്നാണ് മാളവിക പറഞ്ഞത്. എന്നാൽ വീടിന് നൽകിയ പേര് എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കുറച്ച് കൂടി പണികൾ പൂർത്തിയാകാൻ ഉണ്ടെന്നും അതുകൂടി കഴിഞ്ഞശേഷം ഹോം ടൂർ വീഡിയോയുമായി താൻ എത്തുമെന്നും മാളവിക പറയുന്നു.

Read more about: malavika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X