ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
മാളവിക മണിക്കുട്ടന്‍ എവിടെയാണ്..? ആരാണീ മാളവിക എന്നു ചിലരെങ്കിലും ചിന്തിക്കാതിരിക്കില്ല. കാരണം, ചിന്നു അല്ലെങ്കില്‍ നമ്മുടെ സ്വന്തം പൊന്നു എന്നു പറഞ്ഞാല്‍ മാത്രമേ മാളുവിനെ അറിയാന്‍ ഇടയുള്ളൂ. ഏഷ്യാനെറ്റ് അമ്മ സീരിയല്‍ പ്രേക്ഷകരെ അവസാനം വെറുപ്പിച്ചെങ്കിലും ഈ കൊച്ചു മിടുക്കി എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ചിരുന്നു.
കുടുംബപ്രേക്ഷകരുടെ ഓമനപുത്രിയാണ് മാളവിക. എന്നിട്ട്, ഈ കൊച്ചു മിടുക്കി എവിടെയാണ്. അമ്മ എന്ന സീരിയലിലൂടെ പ്രത്യക്ഷപ്പെട്ട മാളുവിനെ വെള്ളിത്തിരയില്‍ മലയാളി കണ്ടതേയില്ല. ഇതിനിടയില്‍ മാളവിക ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു എന്ന വാര്‍ത്ത അധികമാരും അറിഞ്ഞിട്ടും ഉണ്ടാകില്ല. എന്തുകൊണ്ട് മാളവിക മലയാള സിനിമയില്‍ എത്തിയില്ല..?

ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
ബാലതാരമായി എത്തുന്നതിനുമുന്‍പ് മാളവിക മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ജേതാവായിരുന്നു. മാളവികയുടെ അഭിനയ മികവ് മമ്മൂട്ടിയും താരങ്ങളും വാനോളം പുകഴ്ത്തി. മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ മാളുവിന് അവസരം നല്‍കുമെന്നുവരെ കേട്ടു. എന്നിട്ടും മാളവികയെ മലയാള സിനിമയില്‍ ആരും കണ്ടില്ല.

ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
ഒരൊറ്റ സീരിയല്‍ കൊണ്ട് സൂപ്പര്‍സ്റ്റാര്‍ എന്ന പേരിലുള്ള അവാര്‍ഡുകള്‍ വാങ്ങി കൂട്ടിയ മാളവികയെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു.

ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
മലയാള സിനിമ സത്യത്തില്‍ മാളവികയെ കൈവിടുകയായിരുന്നു. മലയാള സിനിമകളിലൊന്നും തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
2013ല്‍ ഇറങ്ങിയ വിടിയും മുന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് മാളവിക കടന്നു ചെല്ലുന്നത്. എന്നാല്‍,ശ്രദ്ധിക്കപ്പെടാത്ത സിനിമകളില്‍ ഒന്നായിരുന്നു ഇത്.

ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
ദുബായിലാണ് മാളവിക എന്ന നമ്മുടെ ചിന്നു ഉള്ളത്. പഠനത്തിന്റെ തിരക്കിലാണ് ഈ കൊച്ചുമിടുക്കി. സിനിമാഭിനയത്തിലേക്ക് തിരിച്ചു വരാനായി ഇരിക്കുകയാണ് മാളവിക.

ചിന്നു എന്താണ് സിനിമയില്‍ വരാത്തത്,ഈ കൊച്ചുമിടുക്കിയെ എല്ലാവരും മറന്നോ?
അഭിനയത്തേക്കാളും കൂടുതല്‍ നൃത്തത്തോടാണ് പ്രിയം. ശാസ്ത്രീയ നൃത്തം മാളവിക അഭ്യസിക്കുന്നുണ്ട്. സിനിമാതാരം ആശാശരത്തിന്റെ കീഴിലാണ് നൃത്തം പഠിക്കുന്നത്.

Click it and Unblock the Notifications