വിജയിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുമ്പോള്‍ ഞാന്‍ 2 മാസം ഗര്‍ഭിണിയാണ്; വിഷമം തോന്നിയ നിമിഷത്തെ കുറിച്ച് നടി മാളവിക
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു മാളവിക. ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ അജിത്തിന്റെ നായികയായിട്ടാണ് മാളവിക വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം കൈനിറയെ സിനിമകളായിരുന്നു നടിയ്ക്ക് ലഭിച്ചത്. 2008 ല്‍ സിനിമാ ജീവിതം അവസാനിപ്പിച്ച നടി പിന്നെ തിരിച്ച് വന്നിരുന്നില്ല.
ഏറ്റവുമൊടുവില്‍ വിജയ് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം കുരുവിയിലാണ് മാളവിക മുഖം കാണിച്ചത്. ആ സിനിമയില്‍ ഒരു പാട്ട് രംഗത്തില്‍ മാത്രമേ നടി ഉണ്ടായിരുന്നുള്ളു. എന്നാല്‍ ആ പാട്ട് സീനില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോള്‍. തന്റെ സിനിമയിലെ നായകന്മാരെ കുറിച്ച് പറഞ്ഞ് എത്തിയ വീഡിയോയില്‍ മാളവിക തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്.

'ചെന്നൈയിലെ ഹൃത്വിക് റോഷനെ പോലെയാണ് വിജയ്. അദ്ദേഹത്തിന്റെ ഡാന്‍സ് എല്ലാം അതുപോലെ മനോഹരമായിരിക്കും. കുരുവി എന്ന സിനിമയിലെ പാട്ട് സീന്‍ എനിക്ക് വലിയൊരു അവസരമായിരുന്നു. പക്ഷേ അന്നേരം ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അതുകൊണ്ട് കുരുവിയിലെ പാട്ട് സീനില്‍ ഡാന്‍സിനെ ഓര്‍ത്ത് ഞാന്‍ വിഷമിച്ചു. ഒരു കുപ്പി പോലെ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടം നടക്കുന്നത് ആ പാട്ട് കണ്ടാല്‍ ഇപ്പോഴും മനസിലാവും. പക്ഷേ എന്ത് ചെയ്യാനാണ്. അതെന്റെ അവസാന ചിത്രമായിരുന്നു എന്നും നടി പറയുന്നു.
അതീവ സുന്ദരിയായി നടി മാളവിക, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
ബംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന സുമേഷ് മേനോനുമായി 2007 ലാണ് മാളവിക വിവാഹിതയാവുന്നത്. ശേഷം രണ്ട് കുട്ടികളുടെ അമ്മ കൂടിയായ നടി നല്ലൊരു കുടുംബിനിയായി കഴിയുകയാണിപ്പോള്‍. തല അജിത്തും രജനികാന്തും അടക്കം നിരവധി സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











