വിക്രമിനെ കണ്ടപ്പോള്‍ നാണിച്ചുപോയി! സ്വപ്‌നതുല്യമായ കൂടിക്കാഴ്ചയെക്കുറിച്ച് മാളവിക! പോസ്റ്റ് വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മാളവിക വെയ്ല്‍സ്. വ്യത്യസ്തമായ പരമ്പരകളിലൂടെ ടെലിവിഷന്‍ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. അവതാരകയായും അഭിനേത്രിയായുമൊക്കെ നിറഞ്ഞുനില്‍ക്കുകയാണ് മാളവിക. പതിവില്‍ നിന്നും വ്യത്യസ്തമായി ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ചുവടുവെച്ച താരം കൂടിയാണ് ഇവര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു മാളവിക അരങ്ങേറിയത്. മംഗലം കൂടാന്‍ ഞമ്മളും ഉണ്ട് ചങ്ങായി എന്ന ഗാനരംഗത്ത് നാണം കുണുങ്ങി നിന്ന നവവധുവിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഗീതു എന്ന കഥാപാത്രത്തെയായിരുന്നു മാളവിക അവതരിപ്പിച്ചത്.
മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത താരത്തിന്റെ ഫോട്ടോ കണ്ടതിന് ശേഷമായിരുന്നു മാളവികയ്ക്ക് മലര്‍വാടിയിലേക്ക് ക്ഷണം ലഭിച്ചത്. മലര്‍വാടിക്ക് ശേഷം വീണ്ടും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു താരത്തിന്റെ കഥാപാത്രങ്ങള്‍. ഇതിനിടയിലാണ് പൊന്നമ്പിളി എന്ന പരമ്പരയില്‍ പൊന്നുവായി താരമെത്തിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ പൊന്നുവിനെ ഹൃദയത്തിലേറ്റിയതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലാണ് മാളവിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മാളവികയുടെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. വിക്രമിനെ കണ്ട സന്തോഷം പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. വിക്രമിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. കടാരം കൊണ്ടാന്‍ റിലീസ് ചെയ്തതിന് പിന്നാലെയായാണ് വിക്രം കേരളത്തിലേക്ക് എത്തിയത്. സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്നും സ്വന്തം ജീവിതത്തിലൂടെ അത് വ്യക്തമാക്കുകയും ചെയ്ത ആള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും മാളവിക കുറിച്ചിട്ടുണ്ട്. പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളും അങ്ങേയറ്റം വിനയമുള്ളവരില്‍ ഒരാളുമായ അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ നാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും താരം കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications











