For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടപ്പെട്ടിട്ട് വന്നതല്ല ഞാന്‍, 13-ാം വയസില്‍ സിനിമയിലേക്ക് എത്തിയതിന് പിന്നിലെ കാരണം പറഞ്ഞ് നടി ഷീല

  |

  ചെമ്മീനിലെ കറുത്തമ്മയും കള്ളിചെല്ലമ്മയുമൊക്കെയായി തകര്‍ത്തഭിനയിച്ച നായികയാണ് ഷീല. കേവലം പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ ഷീല ഇപ്പോഴും സജീവമാണ്. സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നുള്ള കാര്യങ്ങളൊക്കെ ഈ കാലയളവിനുള്ളില്‍ ഒരുപാട് അഭിമുഖങ്ങളിലൂടെ നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  അഭിനയിക്കാന്‍ ഒരു തരിമ്പ് പോലും ഇഷ്ടമില്ലാതെയാണ് താന്‍ വെള്ളിത്തിരയില്‍ എത്തിയതെന്നാണ് ഷീല പറഞ്ഞിട്ടുള്ളത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കവേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ ജീവിതത്തെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. വിശദമായി വായിക്കാം.

  സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കില്‍ ഒരിക്കലും ഷീല അഭ്രപാളിയില്‍ എത്തുകയില്ലായിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയത്. പതിമൂന്നാം വയസില്‍ സിനിമയിലേക്ക് എത്തി. അഭിനയിക്കാന്‍ ഒട്ടും ഇഷ്ടമില്ലാതെ, അത് സ്വപ്‌നം കാണാതെ വന്ന ആള്‍ ഞാനായിരിക്കും. എന്റെ ചേച്ചിയ്ക്ക് ഇഷ്ടമായിരുന്നു. അവര്‍ കുറച്ചൊക്കെ പാട്ട് പാടും. ഇപ്പോഴവര്‍ ജീവിച്ചിരിപ്പില്ല. എന്റെ ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം പാട്ടാണ്. പക്ഷേ എന്തോ ആ കഴിവ് ദൈവം എനിക്ക് തന്നിട്ടില്ല. മൂളുക പോലുമില്ല. പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്.

  റേഡിയേ കേള്‍ക്കാതെ ഉറങ്ങാന്‍ പോലും പറ്റില്ല. എപ്പോഴും എന്റെ വീട്ടില്‍ റേഡിയോ ഇങ്ങനെ ശബ്ദിച്ച് കൊണ്ടേ ഇരിക്കും. ആ വൈബ്രേഷന്‍ എനിക്ക് വേണം. ധാത്രിക്കുട്ടിയുടെ പേരക്കിടാവാണ് ഷീലാമ്മ എന്ന ചോദ്യത്തിനും നടി രസകരമായ രീതിയില്‍ ഉത്തരം പറഞ്ഞിരുന്നു. ആ ഇടയ്ക്ക് ഛായം എന്നൊരു സിനിമ വന്നു. അതില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര് ധാത്രി എന്നായിരുന്നു. അല്ലാതെ ആ പേരുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ സന്തോഷമുള്ള കാര്യമാണ്.

  എന്റെ അച്ഛന്‍ അമ്മ, അവരുടെ മാതാപിതാക്കള്‍ എല്ലാവരും സിറിയന്‍ കത്തോലിക്ക്‌സില്‍ ഉള്ളവരാണ്. ആരാണ് ഇതൊക്കെ പറഞ്ഞ് പരത്തിയതെന്ന് അറിയില്ല. പിന്നെ കുറേ പേര്‍ ഞാന്‍ ആംഗ്ലോ ഇന്ത്യനാണെന്ന് പറയുന്നു. അങ്ങനെയും കുറേ കഥകള്‍ വന്നിരുന്നു. ഞാന്‍ ജനിച്ചത് ക്രിസ്ത്യനിയായിട്ടാണ്. ഒരു സുറിയാനി ക്രിസ്ത്യനാണ്. മലയാള സിനിമയില്‍ വന്നതിന് ശേഷം എനിക്ക് ഒരു ദുരനുഭവങ്ങളുമില്ല. തമിഴിലാണ് ഞാന്‍ ആദ്യം വന്നത്. അവിടെ നില്‍ക്കാന്‍ പറ്റത്തില്ല. എന്റെ അമ്മ വളരെ കര്‍ക്കശക്കാരിയായിരുന്നു. മലയാളത്തില്‍ വന്നപ്പോള്‍ രണ്ട് കൈയും നീട്ടി എന്നെ സ്വീകരിച്ചു.

  2003 ലെ മികച്ച സിനിമ മനസ്സിനക്കരെ | Old Movie Review | filmibeat Malayalam

  മലയാള സിനിമ എനിക്ക് അമ്മയെ പോലെയാണ്. എനിക്ക് എല്ലാ കാര്യങ്ങളും തന്ന് എന്നെ സംരക്ഷിച്ചത് മലയാളത്തിലാണ്. തമിഴ് ഒരിക്കലും എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഞാന്‍ അന്ന് കുറച്ച് തടിച്ച് ഇരുന്നതിനാല്‍ ഗ്ലാമര്‍ റോളിലേക്ക് അവര്‍ ശ്രമിച്ചിരുന്നു. അതും എനിക്കും ഇഷ്ടപ്പെട്ടില്ല. മലയാളത്തില്‍ വന്നപ്പോള്‍ നല്ല കഥാപാത്രത്തിലൂടെ ഗ്ലാമറസായി എന്നെ കാണിച്ചു. അത് രണ്ടുമാണ് വേണ്ടത്. കള്ളിച്ചെല്ലമ്മ ഒക്കെ എടുത്ത് നോക്കിയാല്‍ കാണാം. കഥയും ഉണ്ട്, ഗ്ലാമറുമുണ്ടെന്നും ഷീല പറയുന്നു.

  Read more about: sheela ഷീല
  English summary
  Malayalam Actress Sheela Reveals The Struggle She faced In Her Younger Age
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X