ബഷീറും ഹിമയുമായി വാക്ക് തർക്കം!! ബഷീറിനു നേരെ കത്തിയുമായി പഞ്ഞടുത്ത് ഹിമ, പിന്നെയുണ്ടായത്...

അനാവശ്യ കാര്യങ്ങൾക്ക് ഹിമ ഇടപെടുന്നുവെന്ന് കുടുബാംഗങ്ങൾ ഒന്നടങ്കം ഉന്നയിക്കുന്ന ഒരു ആരോപണമാണ്

ബിഗ് ബോസ് ഹൗസിൽ സംഭവബഹുലമായ സംഭവവികാസങ്ങളാണ് ഒരേ ദിവസം നടക്കുന്നത്. ഓരേ ദിവസം ചെല്ലുന്തോറു മത്സരം മുറകി കൊണ്ട് വരുകയാണ്. ഇത് ബിഗ് ബോസ് അംഗങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസ്സിലാകാൻ സാധിക്കുന്നുണ്ട്. ബിഗ് ബോസ് 61 ദിവസം പൂർത്തിയാവുകയാണ്. ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമേ മത്സരാർഥികലുടെ മുന്നിലുള്ളൂ.

ബിഗ് ബോസ് ഹൗസിൽ വീണ്ടും ഹിമ എത്തിയതോടെ കളി മറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു. ആദ്യം ദിനങ്ങളിൽ കണ്ട ഹിമയെ അല്ലാ രണ്ടാം വരവിൽ കണ്ടത്.ഹിമയുടെ പുതിയ രീതികളെ കുറിച്ച് മറ്റു കുടുംബാംഗങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അനാവശ്യ കാര്യങ്ങൾക്ക് ഹിമ ഇടപെടുന്നുവെന്ന് കുടുബാംഗങ്ങൾ ഒന്നടങ്കം ഉന്നയിക്കുന്ന ഒരു ആരോപണമാണ്. ഇതിന്റെ രണ്ടാംപുറമായി കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലുണ്ടായത് സംഭവബഹുലമായ സംഭവമായിരുന്നു.

 ഹിമയും ബഷീറും തമ്മിലുളള പ്രശ്നം

ഹിമയും ബഷീറും തമ്മിലുളള പ്രശ്നം

ഷിയാസ് ബഷീറ്‍ അനൂപ് വഴക്കിന്റെ ചുവട് പിടിച്ചെത്തിയതായിരുന്നു ഹിമ. ഇത് അവസാനം മറ്റൊരു വലിയ പ്രശ്നത്തിലേയ്ക്കാണ് വഴിവെച്ചത്. ഹിമയുടെ ഇടപെടൽ ബഷീറിനെ കൂടുതൽ ദേഷ്യത്തിലാക്കുകയായിരുന്നു. ഇതിനെ തുടർന്ന് ബഷീറും ഹിമയും തമ്മിൽ വഴക്ക് ആരംഭിക്കുകയായിരുന്നു. ഹിമ കാണിക്കുന്നത് അഭിനയമാണെന്ന് ബഷീർ ആരോപിച്ചിരുന്നു. ഇത് ഹിമയെ ചൊടിപ്പിച്ചിരുന്നു. ഹിമ ബഷീറിന് നേരം പാഞ്ഞ് അടുക്കുകയായിരുന്നു.

 ഹിമയുടേത് പ്രേമ നാടകം

ഹിമയുടേത് പ്രേമ നാടകം

സാബുവിനോടുളള ഹിമയുടെ സമീപനം ഫേക്ക് ആണെന്നും ഹിമകള്ളനാടകം കളിയ്ക്കുയാണെന്നും അനൂപ് അരോപിച്ചു. എന്നാൽ ഇതിൽ കുപിതയായി ഹിമ പിന്നെ നീങ്ങിയത് സാബുവിന് നേരെയായിരുന്നു. താൻ അങ്ങനെയാണോ എന്ന് ഹിമ സാബുവിനോട് ചോദിച്ചു.എന്നാൽ തനിയ്ക്ക് ഈ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ് സാബു ഒഴിഞ്ഞു മാറുകയായിരുന്നു.

 കത്തിയുമായി ഹിമ

കത്തിയുമായി ഹിമ

ഹിമയുമായുള്ള വഴക്കിനു ശേഷം ബഷീർ പരാതിയുമായി ബിഗ് ബോസ് ക്യാമറയുടെ മുന്നിൽ എത്തിയിരുന്നു. ഹിമതന്റെ നേർക്ക് കത്തി ചൂണ്ടിയെന്നും. ഇതിന് മുൻപും ഹിമ തനിയ്ക്ക് നേരെ കത്തി പ്രയോഗിച്ചിട്ടുണ്ടെന്നും ബഷീർ പരാതി പറഞ്ഞു. ബഷീറിന്റെ പരാതിയെ രഞ്ജിനിയും സാബുവും സുരേഷും പിന്തുണച്ചു.

 സാബുവിനോടുളളത് പ്രണയം?

സാബുവിനോടുളളത് പ്രണയം?

ഹിമയ്ക്ക് എല്ലാ പിന്തുണയുമായും ഷിയാസ് പ്രഖ്യാപിച്ചു. ആ സമയം മുറിയിൽ ഇരുന്ന് കരയുകയായിരുന്നു ഹിമ. താൻ സാബുവിനോട് കാണിക്കുന്നത് പ്രേമ നാടകമാണോ എന്ന് ഷിയാസിനോട് ഹിമ ചോദിച്ചു. അനൂപും ഹിമയും തമ്മിൽ നല്ല സൗഹൃദമായിരുന്നു. മുറിയിലെത്തിയ അനൂപിനോട് തന്നെ ജ‍ഡ്ജ് ചെയ്യരുതെന്ന് ഹിമ പറഞ്ഞു. പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു ഹിമയുടെ സംസാരം. പേളിയും അർച്ചനയും ശാന്തരാക്കാൻ ശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X