സാബു,രഞ്ജിനി, ദിയ,സുരേഷ്, അനൂപ്... അർച്ചനയുടെ പത്തിരിക്കടയുടെ ഉദ്ഘാടനത്തിൽ എസ്പിഎസില്ല!!

സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിച്ചിരുന്ന 16 പേരാണ് ഷോയിൽ എത്തിയത്.

Recommended Video

അർച്ചനയുടെ പത്തിരിക്കടയുടെ ഉദ്ഘാടനം | filmibeat Malayalam

റിയാലിറ്റി ഷോ കൊണ്ട് സെലിബ്രിറ്റി പദവി കുത്തന ഉയർന്നവരാണ് മലയാളം ബിഗ്ബോസ് മത്സരാർഥികൾ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായ ഇവർ ഒറ്റ റിയാലിറ്റി ഷോ കൊണ്ട് പോപ്പുലാരിറ്റി പതി മടങ്ങ് കൂടിയിരിക്കുകയാണ്. ബിഗ്ബോസ് ഷോ കൊണ്ട് പലരുടേയും ഇമേജ് തന്നെ മാറി മറിഞ്ഞ കാഴ്ചയാണ് കണ്ടത്.

സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിച്ചിരുന്ന 16 പേരാണ് ഷോയിൽ എത്തിയത്. അതിൽ ഭൂരിഭാഗം പേരേയും മലയാളികൾ സുപരിചിതരായിരുന്നു. രഞ്ജിനി, അർച്ചന, സാബു, അനൂപ് ചന്ദ്രൻ, പേളി മാണി, ശ്രീനീഷ് എന്നിങ്ങനെ. ഇപ്പോൾ സിനിമ താരങ്ങളെക്കാൾ ഫാൻസ് ഇവർക്കാണ്. ഒരു റിയാലിറ്റി ഷോ കൊണ്ട് ആരാധകരെ കൂട്ടാൻ ഇവർക്ക് കഴിഞ്ഞു. കഴിഞ്ഞ ദിവസം ബിഗ്ബോസ് മത്സരാർഥിയായിരുന്ന അർച്ച സുശീലന്റെ റസ്റ്റോറന്റ് പത്തിരി കടയുടെ ഉദ്ഘാടനമായിരുന്നു. ബിഗ്ബോസ് മത്സരാർഥികളായിരുന്നു ഉദ്ഘാടനത്തിനായി എത്തിയത്. ഇവരെ കാണാനായി വൻ ജന കൂട്ടം തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. എന്നൽ പ്രതീക്ഷിച്ച പല മുഖങ്ങളും ബിഗ്ബോസ് ഗാങ്ങിന്റെ കൂട്ടത്തിൽ ഇല്ലായിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്.

  ബിഗ്ബോസിലെ പഴയ സുഹൃത്തുക്കൾ

ബിഗ്ബോസിലെ പഴയ സുഹൃത്തുക്കൾ

രഞ്ജിനി, സാബു, അനൂപ്, അർച്ചന, ദീപൻ, ദിയ, ബഷീർ, അരിസ്റ്റോ സുരേഷ് എന്നിവർ ബിഗ്ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ സൗഹൃദം വീട്ടിനുലള്ളിൽ നിന്ന് നമ്മൾ പ്രേക്ഷകർ കണ്ടതുമാണ്. എന്നാൽ ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇവരുടെ സൗഹൃത്തിനു ഒരു കോട്ടവും സംഭവിച്ചിട്ടില്ല. പുറത്തിറങ്ങിയ ശേഷവും ഇവർ തമ്മിൽ ഒത്തു കൂടുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്

അർച്ചനയുടെ പത്തിരികട

അർച്ചനയുടെ പത്തിരികട

ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു അർച്ചനയുടെ റസ്റ്റോറന്റായ പത്തിരി കടയുടെ ഉദ്ഘാടനം. ബിഗ്ബോസ് ഹൗസിൽ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഭൂരിഭാഗം പേരും ഉണ്ടായിരുന്നു. സാബു, രഞ്ജിനി, ദിയ, രഞ്ജിനി, അനൂപ്, അരിസ്റ്റോ സുരേഷ്, ബഷീർ, ദീപൻ എന്നിവർ ചേർന്നാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്.

എസ്പിഎസ്   എവിടെ

എസ്പിഎസ് എവിടെ

എന്നാൽ എല്ലാവരും ഇവരോടൊപ്പം എസ്പിഎസിനേയും പ്രതീക്ഷിച്ചിരുന്നു( പേളി, ശ്രീനീഷ്, ഷിയാസ്). ബിഗ്ബോസ് ഹൗസിലെ ഉറ്റ സുഹൃത്തുക്കളായിരുന്നു ഇവർ. ആദ്യം മുതൽ അവസാനം വരെ ഇങ്ങനെ തന്നെയായിരുന്നു. ബിഗ്ബോസിൽ പല അവസരങ്ങളിലും ഇവർ ഒറ്റക്കെട്ടായി നിന്നിരുന്നു. എപ്പോഴും ഈ മൂന്ന് പേർ ഒരിമിച്ചായിരുന്നു ക്യാമറയുടെ മുന്നിൽ കാണണുന്നത്. എന്നാൽ ഉദ്ഘാടനത്തിനും അങ്ങനെ തന്നെയായിരുന്നു. പേളി, ശ്രീനീഷ്, ഷിയാസ് . ഇവർ ഉണ്ടായിരുന്നില്ല.

  മൂന്നംഗസംഘം ഇപ്പോഴും ഒന്നിച്ച്

മൂന്നംഗസംഘം ഇപ്പോഴും ഒന്നിച്ച്

ഷോ കഴിഞ്ഞിട്ടും പേളിയം, ശ്രീനീയും, ഷിയാസും ഒരുമിച്ചുള്ള സെൽഫികളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അർച്ചനയുടെ പത്തിരി കടയുടെ ഉദ്ഘാടത്തിന് എന്ത് കൊണ്ട് എത്തിയില്ല എന്നുളള ചോദ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. ബിഗ്ബോസ് ഹൗസിൽവെച്ച് നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായിരുന്നു. ഫൈനലിൽ പുറത്തുപോയ മത്സാരാർഥികൾ ഒന്നടങ്കം സാബുവിനെയായിരുന്നു പിന്തുണച്ചിരുന്നത്. കൂടാതെ സാബുവിന് വോട്ട് അഭ്യർഥിച്ച് ഇവർ രംഗത്തെത്തുകയും ചെയ്തിരുന്നു. അന്നത്തെ അഭിപ്രായഭിന്നത ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നണ്ട്.

 പോളിയുടെ സിനിമ

പോളിയുടെ സിനിമ

പേളിമാണിയുടെ പുറത്തു വരാനുളള ഏറ്റവും പുതിയ ചിത്രമാണ് ഹൂ. പേളിയ്ക്കൊപ്പം ഷൈൻ ടോം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പേളി ചിത്രത്തിന്റെ പ്രേമോഷന്റെ തിരക്കിലാണ് . പ്രേമാഷന്റെ ഭാഗമായിട്ടുള്ള നിരവധി വീഡിയോകളും ഫേസ്ബുക്ക് ലൈവുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബിഗ്ബേസ് ഷോ തുടങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതായായിരുന്നു ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X