കരണത്തടിച്ച കാമുകനോടുളള മധുരപ്രതികാരത്തെ കുറിച്ച് സാന്ദ്ര! കയ്യടിച്ച് ബിഗ് ബോസ് അംഗങ്ങൾ
ഏറെ പുതുമയോടെയാണ് ബിഗ് ബോസിന്റെ രണ്ടാം ഭാഗം ആരംഭിച്ചത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിലായാലും ടാസ്ക്കുകളിലായാലും ഇത് വ്യക്തമാകുന്നുമുണ്ട്. മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ഇവരോടൊപ്പം പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത ആളുകളുമുണ്ട്. അലക്സാന്ദ്ര, രേഷ്മ , എന്നിവർ മലയാളി പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മുഖങ്ങളാണ്. എന്നാൽ ദിവസങ്ങൾ കൊണ്ട് തന്നെ ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയാണ്.
ബിഗ് ബോസ് അംഗങ്ങൾ നൽകിയ പേഴ്സണൽ ടാസ്ക്കാണ് നിന്നെ അറിയാൻ. താൻ ആരാണെന്നും ജീവിതത്തിൽ കടന്നു വന്ന വഴികളെ കുറിച്ചും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും പങ്കുവെയ്ക്കുന്നതാണ് ഈ ടാസ്ക്ക്. മത്സരാർഥികളുടെ വ്യക്തിത്വ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ വേണ്ടിയുള്ളതാണ് ഈ ടാസ്ക്ക്. ജീവിതത്തിൽ നേരിട്ട കയ്പ്പേറിയ പല നിമിഷങ്ങളും മത്സരാർഥികൾ ഈ ടാസ്ക്കിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിത തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാന്ദ്ര. പ്രണയത്തകർച്ച തന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ സാന്ദ്ര, അംഗങ്ങളുടെ കയ്യടി നേടിയിരിക്കുകയാണ്.

മലയാളം സ്കൂൾ മാഷിന്റെ മകളായി ജനിച്ച സാന്ദ്രയുടെ പ്രൈമറി വിദ്യാഭ്യാസം അച്ഛന്റെ സ്കൂളിൽ തന്നെയായിരുന്നു. കോഴിക്കോടുളള ഒരു ഗ്രമാണീയ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന താൻ സഹപാഠികളിൽ നിന്നാണ് എയർഹോസ്റ്റസ് എന്ന ജോലിയെ കുറിച്ച് ആദ്യം കേൾക്കുന്നത്. പിന്നീട് ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുകയും സ്കൂൾ പഠന കാലത്ത് തന്നെ തന്റെ കരിയർ അതാണെന്ന് തീരുമാനിക്കുകയുമായിരുന്നു. ഗ്ലാമറസ് ജോലിയോ ലഭിക്കുന്ന ശമ്പളമോ ഒന്നുമല്ലായിരുന്നു തന്നെ ജോലിയിലേയ്ക്ക് കൊണ്ടെത്തിച്ചതെന്നും സാന്ദ്ര പറഞ്ഞു.
Recommended Video

അന്നത്തെ കാലത്ത് നിലനിന്നിരുന്ന ഒരു രീതിയായിരുന്നു രണ്ട് പെൺകുട്ടികളുളള വീട്ടിലെ മൂത്ത മകളെ മഠത്തിൽ ചേരുക എന്നത്. തന്റെ വീട്ടിലെ മൂത്തമകൾ താനാണ്. അതിനാൽ തന്നെ തനിയ്ക്ക് ബീഹാറിലേയ്ക്ക് പേകേണ്ടി വന്നു. തന്റെ എതിർപ്പ് വീട്ടുകാരെ അറിയിച്ചപ്പോൾ. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചിട്ട് തിരികെ വരാനാണ് അവർ എന്നോട് പറഞ്ഞത് . തുടർന്ന് താൻ ബീഹാറിലേയ്ക്ക് പോകുകയായിരുന്നു. അവിടെ ഡാൻസും മാറ്റും പഠിപ്പിക്കുമായിരുന്നു. മഠത്തിൽ തനിയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. അവർ നാട്ടിലേയ്ക്ക് പോയപ്പോൾ പിന്നീട് തനിയ്ക്ക് ഇവിടെ നിൽക്കാൻ കഴിഞ്ഞിരുന്നില്ല. തരികെ നാട്ടിലേയ്ക്ക് മടങ്ങി പോകാൻ ആദ്യം സമ്മതിച്ചില്ലായിരുന്നു.പിന്നീട് അച്ഛൻ എത്തി മഠത്തിൽ നിന്ന് തന്നെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ചെന്നൈയിൽ എത്തിയപ്പോഴായിരുന്ന തന്റെ ആദ്യ പ്രണയം. ആ ബന്ധത്തിൽ താൻ സിൻസിയറായിരുന്നു. എന്നാൽ അയാൾക്ക് താൽപര്യമില്ലായിരുന്നു . നൂറ് ശതമാനം സത്യസന്ധതയോടെയായിരുന്നു അയാളെ താൻ പ്രണയിച്ചത്. എന്നാൽ ആളുടെ ഭാഗത്ത് നിന്ന് വിപരീതമായിരുന്നു പ്രതികരണം. കുറെ അഡ്ജസ്റ്റ് ചെയ്തു. എന്നിട്ടും അയാളെ അവിശ്വസിക്കാൻ തനിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നപ്പേൾ ബ്രേക്കിനെ കുറിച്ച് ചിന്തിച്ചു. അയാളോട് അത് പറയുകയും ചെയ്തു.

ബ്രേക്കപ്പിന് ശേഷം അയാളെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. താനുമായി റിലേഷനിൽ ആയിരുന്നപ്പോൾ തന്നെ അൾക്ക് ഒരുപാട് പ്രണയമുണ്ടായിരുന്നു. അതൊക്കെ താൻ വളരെ വൈകിയാണ് അറിഞ്ഞത്. ബ്രേക്കപ്പായതിൽ തനിയ്ക്ക് ഇപ്പോൾ സങ്കടമില്ല. ആദ്യമൊക്കെ നല്ല സങ്കടമുണ്ടായിരുന്നുവെങ്കിലും, അതിൽ നിന്ന് താനേ മോചിതയാവുകയായിരുന്നു. പ്രണയിക്കുമ്പോൾ അയാളിൽ നിന്ന് ഒരു തല്ലു വാങ്ങിയിട്ടുണ്ട്. അതിനുള്ള മറുപടി തന്റെ ജീവിതത്തിലൂടയാണ് അയാൾക്ക് നൽകിയതെന്നും സാന്ദ്ര പറഞ്ഞു. തോറ്റിട്ടില്ലെന്ന് താൻ തെളിയിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു. എന്നും എല്ലാത്തിനും തന്റെ കൂടെ നിൽക്കുന്നത് അച്ഛനാണെന്നും സാന്ദ്ര പറഞ്ഞു. എന്ത് തെറ്റ് ചെയ്താലും അദ്ദേഹം എന്നെ കൂടെ തന്നെ നിർത്തും


Click it and Unblock the Notifications