60 ദിവസം കൂടെയുണ്ടായിരുന്നു, സുജോയോട് തോന്നിയ പ്രണയത്തെ കുറിച്ച് അലസാൻഡ്ര
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരിയായ താരമാണ് അലസാൻഡ്ര ജോൺസൺ. ഷോയിൽ ഒരു പുതിയ മുഖമായിരുന്ന സാൻഡ്ര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമായിരുന്നു സാൻഡ്രയുടെ എൻട്രി. എന്നിട്ടു പോലും തന്റേതായ നിലയിൽ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ആകാശത്തിലെ മാലഖയാണ് സാൻഡ്ര. അഭിനയ മോഹമാണ് സാൻഡ്രയെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്.
ബിഗ് ബോസ് ഹൗസിലും പ്രേക്ഷകരുടെ ഇടയിലും ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരായിരുന്നു സാൻഡ്രയുടേത്. സാൻഡ്ര, സുജോ അടുപ്പവും പിന്നീട് നടന്ന സംഭവങ്ങളും പ്രേക്ഷകർ ലൈവായി കണ്ടതാണ്. ഇവരുടെ അടുപ്പത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും പ്രചരിച്ചിരുന്നു. ഷോയിൽ നിൽക്കാൻ വേണ്ടിയുള്ള തന്ത്രമായിരുന്നു എന്ന് പ്രചരിച്ചപ്പോഴും മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പല സംഭവങ്ങളും വീട്ടിനുള്ളിൽ നടന്നിരുന്നു. ഇപ്പോഴിത സുജോയുമായുള്ള പ്രണയത്തെ കുറിച്ച് സാൻഡ്ര വെളിപ്പെടുത്തുകയാണ്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സാൻഡ്രയെ തേടിയെത്തിരുന്നു. ഇപ്പോഴിത അന്ന് സുജോയുമായി അടുപ്പം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ് .
മിർച്ചി മലയാളം എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സാൻഡ്ര തുറന്ന് പറഞ്ഞിരിക്കുന്നത്.

മലയാളി പ്രേക്ഷകർക്ക് അധികം സുപരിചിതമല്ലാത്ത രണ്ട് മുഖങ്ങളായിരുന്നു സുജോയും സാൻഡ്രയും . എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാകുകയായിരുന്നു. റിയാലിറ്റി ഷോ എന്നതിൽ ഉപരി പല ബന്ധങ്ങളും സൗഹൃദങ്ങളും ഷോയിലൂടെ സംഭവിക്കാറുണ്ട് . അത്തരത്തിൽ ആരംഭിച്ച ഒരു ബന്ധമായിരുന്നു ഇവരുടേതും. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇവർ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയായിരുന്നു. ഇവർ തമ്മിൽ പ്രണയമുണ്ടായിരുന്നോ എന്നത് പലർക്കും ഇപ്പോഴും അവ്യക്തമാണ്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും സാൻഡ്രയെ തേടി എത്തിയിരുന്നു.

ബിഗ് ബോസ് ഷോയിൽ പങ്കെടുത്തവർക്കെല്ലാം മികച്ച ഓർമകളാണ് ആ വീട് നൽകിയിരിക്കുന്നത്. സാൻഡ്രയും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും 60 ദിവസം താമസിച്ച ആ വീട് തന്നെയാണ്. ഷോ അവസാനിച്ചപ്പോൾ തനിയ്ക്ക് വല്ലാതെ സങ്കടം തോന്നിയെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. പ്രത്യേക സാഹചര്യം കൊണ്ടാണ് ഷോ അവസാനിപ്പിച്ചതെങ്കിലും ആ സമയത്ത് വല്ലാത്ത വിഷമം തോന്നിയിരുന്നു. ഷോ അവസാനിപ്പിക്കുന്നു എന്ന അറിയിപ്പ് വന്നതിന് ശേഷം, ബാത്ത് റൂമിന്റെ സോഫയിൽ പോയി ഇരുന്ന് കുറെ നേരം പഴയ കാര്യങ്ങൾ ചിന്തിച്ചിരുന്നു. ഹൗസിലെ പൂളും അവിടത്തെ ഓരോ കോണും മികച്ച ഓർമകളായിരുന്നു നൽകിയതെന്ന് സാൻഡ്ര അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
Recommended Video

ഫ്ലൈറ്റിൽ ഇത്രയും അധികം സുന്ദരന്മാരായ പൈലറ്റുമാരുണ്ടായിട്ടും സുജോയോട് പ്രണയം തോന്നാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാൻഡ്ര അത് വെളിപ്പെടുത്തിയത്. ഏഴ് വർഷം ഒരു ക്യാപ്റ്റനോടൊപ്പം ഫ്ലൈ ചെയ്താൽ ചിലപ്പോൾ അയളോട് പ്രണയം തോന്നാം. എന്നാൽ അത് ഒരിക്കലും നടക്കില്ല. ദിവസവും മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ സുജോയുടെ കൂടെ ഒരു 60 ദിവസം ഉണ്ടായിരുന്നു. ആദ്യത്തെ കുറെ ദിവസം അവൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. അത് കഴിഞ്ഞ് അവൻ ഡോക്ടറുമായിട്ടായിരുന്നു അധികം സംസാരിക്കാറുള്ളത്. പിന്നെ അധികം സംസാരിച്ചിരുന്നത് എന്നോട് ആയിരുന്നു. അങ്ങനെ സംസാരിച്ച് സുഹൃത്തുക്കളായി. ആ വീട്ടിൽ സംസാരം അല്ലാതെ മറ്റൊരു പണിയും ഇല്ലല്ലോ. അങ്ങനെ സംസാരിച്ച് അത് സംഭവിക്കുകയായിരുന്നു- സാൻഡ്ര പറഞ്ഞു.

അത്യാവശ്യം തേപ്പ് കിട്ടിയിട്ടുള്ള ആളാണ് താനെന്ന് സാൻഡ്ര ഷോയിൽ തുറന്ന് സമ്മതിച്ചിട്ടുണ്ട്. തേപ്പ് കിട്ടാനുള്ള പ്രധാനപ്പെട്ട കാരണത്തെ കുറിച്ചും സാൻഡ്ര വ്യക്തമാക്കിയിട്ടുണ്ട്. സാധരാണ ഗതിയിൽ ഒരാൾ ഇട്ടിട്ട് പോയാൽ എല്ലാവരും ഓക്കെ പറഞ്ഞ് പിരിയും. എന്നൽ താൻ പിന്നാലെ പോകും. തന്നെ ഇട്ടിട്ട് പോകല്ലേ. ഞാൻ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് വീണ്ടും അവരുടെ പിന്നാലെ നടക്കും. എന്നാൽ ഇപ്പോഴത്തെ സാൻഡ്ര അങ്ങനെയല്ലെന്നും ഷോ കഴിഞ്ഞ് പുറത്തു വന്നതോടെ പുതിയ സാൻഡ്രയാണെന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബോസ് ജീവിതതത്തിൽ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചു പഠിപ്പിച്ച നല്ല പാഠങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞു.

ട്രോളുകളെ സപ്പോർട്ട് ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. രസകരമായ ട്രോളുകളെയാണ് പിന്തുണക്കുന്നത്. ആളുകളെ രൂക്ഷമായി വിമർശിക്കുന്നതും വേദനപ്പിക്കുന്നതുമായ ട്രോളുകൾക്ക് എതിരാണ്. കാരണം ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ല. ചിരിപ്പിക്കുന്ന ട്രോളുകളെ ഇഷ്ടമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും താരം കൂട്ടിച്ചേർത്തു


Click it and Unblock the Notifications