എലീനയെക്കാൾ കൂടുതൽ ഇഷ്ടം ആര്യയെ, തുറന്ന് പറഞ്ഞ് സാൻഡ്ര
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മത്സരാർഥിയായിരുന്നു അലസാൻഡ്ര ജോൺസൺ. ആകാശത്തിലെ മാലാഖ ഫ്ലൈ ചെയ്ത് ഭൂമിയിലെ ബിഗ് ബോസ് ഹൗസിൽ എത്തുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമായിരുന്നു സാൻഡ്രയുടെ എൻട്രി. ആദ്യ ആഴ്ചകൾ കൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിലും പ്രേക്ഷകരുടെ ഇടയിലും ചുവട് ഉറപ്പിക്കാൻ സാൻഡ്രയ്ക്ക് കഴിഞ്ഞു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മികച്ച മത്സരാർഥിയായിരുന്നു സാൻഡ്ര. ആരുമായും അധികം വഴക്കിന് പോകാത്ത ഒരു മത്സരാർഥിയായിരുന്നു. എന്നാൽ തെറ്റ് ചൂണ്ടി കാണിക്കുന്നതിൽ സാൻഡ്ര ഒരു വിട്ട് വീഴ്ചയും കാണിച്ചിരുന്നില്ല. ഈ ഗുണം തന്നെയാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരാർഥികൾ ഗെയിം കളിച്ചത്. സാൻഡ്രയുടെ എതിർ ടീമിലായിരുന്നു ആര്യയും എലീനയും. ഇപ്പോഴിത ഇവരിൽ ഏറ്റവും പ്രിയപ്പെട്ട മത്സരാർഥിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആര്യയുടെ പേരായിരുന്നു സാൻഡ്ര നിർദ്ദേശിച്ചത്. ഇതിന് കൃത്യമായ കാരണവും സാൻഡ്ര പറയുന്നുണ്ട്. ആര്യയുമായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അത് പരിഹരിക്കാൻ ആര്യ തന്നെ ശ്രമിക്കാറുമുണ്ട്. തങ്ങൾക്ക് ഇടയിൽ നിലവിൽ നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇതെല്ലാം പരിഹരിച്ചതിന് ശേഷമാണ് വീട്ടിൽ നിന്ന് പുറത്തു വന്നതെന്നും സാൻഡ്ര ഇതിന് മുൻപ് തന്നെ പറഞ്ഞിരുന്നു.
Recommended Video
ദിവസങ്ങൾക്ക് മുൻപ് ബിഗ് ബോസ് സീസൺ 2 ലെ ഗെറ്റ്ടുഗദർ ചിത്രം സാൻഡ്ര പങ്കുവെച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് ഷോ അവസാനിപ്പിച്ചത്. നിലവിൽ ഹൗസിലുണ്ടായിരുന്ന എല്ലാവരേയും വിജയ് ആയി മോഹൻലാൽ പ്രഖ്യാപിക്കുകയായിരുന്നു. ഷോ മറ്റൊരു തലത്തിൽ എത്തിയപ്പോഴാണ് നിർത്തുന്നത്. ഇത് പ്രേക്ഷകരെ പോലെ മത്സരാർഥികളേയും സങ്കടത്തിലാഴ്ത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാവരും സജീവമാണ്.


Click it and Unblock the Notifications