പ്രണയ വിവാഹം, മനസ് തുറന്ന് അലസാൻഡ്ര, പക്ഷെ അത് വീട്ടുകാരുടെ സമ്മതപ്രകാരം മാത്രം...

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയാണ് അലസാൻഡ്ര പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പ്രമുഖ ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരങ്ങൾക്കൊപ്പമാണ് അലസാൻഡ്ര ബി ബി 2 ൽ എത്തിയത്. എന്നാൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ബിഗ് ബോസ് സീസൺ 2 ലൂടെ ഏറ്റവും പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു മത്സരാർഥി കൂടിയായിരുന്നു അലസാൻഡ്ര.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് അലസാൻഡ്ര കാത്ത് സൂക്ഷിക്കുന്നത്. ‌ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ചോദ്യേത്തര സെഷനിൽ ബിഗ് ബോസ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

ബിഗ് ബോസ്  ഹൗസിൽ മിസ് ചെയ്യുന്നത്

ബിഗ് ബോസ് ഹൗസിലെ സൗഹൃദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. ആ സൗഹൃദങ്ങളെ കുറിച്ചാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉയർന്നതും. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതാരെ എന്നാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും , എന്നാലും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് രഘുവിനെ ആണെന്നാണ് ആലസാൻഡ്ര പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റിനെ കുറിച്ച് ചോദിച്ചവർക്കും താരം ഉത്തരം നൽകി.വലിയ മിസ്‌റ്റേക്കുകള്‍ അങ്ങനെയൊന്നും ഓര്‍മയില്ലെന്നും, എന്നാല്‍ തെറ്റുകള്‍ പറ്റാറുണ്ടെന്നും, അതെല്ലാം തിരുത്തി മുന്നോട്ട് പോകാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും താരം പറഞ്ഞു.

ലോക്ക് ഡൗണിന്  ശേഷം  ആദ്യം ചെയ്യുക

ലോക്ക് ഡൗണിന് ശേഷം എന്താണ് ആദ്യം ചെയ്യുക എന്നും പലരും ചോദിക്കുന്നുണ്ട്. എല്ലാവരേയും കാണാൻ പോകണം എന്നാണ് താരം നൽകിയ ഉത്തരം. ബിഗ് ബോസ് ഷോയ്ക്ക് ശേഷം അധികം പുറം ലോകം കാണാൻ ഇവർക്ക് അവസരം ലഭിച്ചില്ലായിരുന്നു. ബിബി ഹൗസിൽ നിന്ന് നേരെ ക്വാറന്റൈനിലേയ്ക്കാണ് ഇവർ പോയത്. ഇതിന് പിന്നാലെ ലോക്ക് ഡൗൺ കൂടി വന്നതോടെ വീണ്ടും ബിഗ് ബോസിന് സമാനമായ അവസ്ഥയിലേയ്ക്ക് പോകുകയായിരുന്നു. ലോക്ക് ഡൗൺ ഇളവ് ലഭിച്ചപ്പോൾ രഘുവും സാൻഡ്രയും തമ്മിൽ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

 വിവാഹം

വിവാഹത്തെ പറ്റിയും സാൻഡ്ര ഉത്തരം നൽകിയിരുന്നു. പ്രണയ വിവാഹമാണ് തനിയ്ക്ക് ഇഷ്ടമെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ വീട്ടുകാരുടെ സമ്മതപ്രകാരം മാത്രമേ വിവാഹത്തിലേക്ക് കടക്കുകയുള്ളു. അവരുടെ സമ്മതമില്ലാതെ താൻ വിവാഹം ചെയ്യില്ലെന്നും ബിഗ് ബോസ് താരം പറഞ്ഞു. കൂടാതെ തനിയ്ക്ക് റിലേഷൻ ഉണ്ടായാൽ ആദ്യം പറയുക അവരോടായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.നല്ലൊരു മനുഷ്യനും,നന്നായി സ്‌നേഹിക്കാന്‍ അറിയുന്ന ആളായിരിക്കണമെന്നും, പരസ്പരം ബഹുമാനിക്കുന്ന ആളായിരിക്കണമെന്നും സാൻഡ്ര പറയുന്നു.

 സൗന്ദര്യത്തിന്റെ രഹസ്യം

ഇത്രയും സൗന്ദര്യം എങ്ങനെ കിട്ടിയെന്നും ടിപ്സും ആരാധകർ ചോദിക്കുന്നുണ്ട്. ഇതിന് ഉത്തരമായി അച്ഛന്റേയും അമ്മയുടേയും ചിത്രമാണ് താരം പങ്കുവെച്ചത്. ഇഷ്ടപ്പെട് ടിക് ടോക്കറെ കുറിച്ചും പാട്ടുകാരെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.ഡേവിഡ് വാര്‍ണറും കുടുംബവുമാണ് തന്റെ പ്രിയപ്പെട്ട ടിക് ടേക്കേഴ്സെന്നും, വാര്‍ണറും കുടുംബവും ഒന്നിച്ചുചെയ്ത പുട്ട ബൊമ്മ എന്ന ടിക് ടോക് വീഡിയോയും അലസാന്‍ഡ്ര പങ്കുവെച്ചിരുന്നു. സിദ്ധാർഥാണ് താരത്തിന്റെ ഇഷ്ടപ്പെട്ട ഗായകൻ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X