അമ്മയുടെയുംഅച്ഛന്റെയും വേർപാടിന് ശേഷം താങ്ങാൻ കഴിയാത്ത വേദന, ഉള്ള്പിടയുന്ന വേദനയുമായി വീണ

ബിഗ് സക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നയാർ. താരം ബിഗ് ബോസ് ഷോയിൽ എത്തിയതോടെ വീണ്ടും ജനശ്രദ്ധ കൂടുകയായിരുന്നു. ബിഗ് ബോസ് സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു വീണ. സ്ക്രീനിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന വീണയുടെ മറ്റൊരു മുഖമാണ് ബിഗ് ബേസ് ഹൗസിൽ കണ്ടത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്ന ഒരു മത്സരാർഥി കൂടിയായിരുന്നു വീണ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീണയുടെ ഹൃദയ സ്പർശിയായ ഒരു കുറിപ്പാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയുടെ അപ്രതീക്ഷിത വേർപാടിനെ കുറിച്ചാണ് താരം തുറന്നെഴുതിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റ വാക്കുകൾ. തന്റെ പ്രിയപ്പെട്ട സൈജച്ചേച്ചിയെ ഒരു നേക്ക് അവസാനമായി കാണാൻ കഴിയാത്തതിന്റെ സങ്കടവും വീണ പങ്കുവെച്ചിട്ടുണ്ട് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഈ വേർപാടെന്നാണ് വീണ പറയുന്നത്. വീണയുടെ വാക്കുകൾ ഇങ്ങനെ

  ഒന്ന്  പറയാതെ പോയി

സൈജ ചേച്ചി. ഈ ചിരി ഇനി എങ്ങനാ ഞാൻ കാണുക. ഒന്നും പറയാതെപോയെ കളഞ്ഞല്ലോ. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു ഇന്നലെ. ജൂലൈ 2 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകൾ വേർപാടുകൾ തന്ന വർഷമാണ്. അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
എന്ത് പറഞ്ഞ്  ആശ്വസിപ്പിക്കും

ഇന്നലത്തെ ദിവസം ഡിലീറ്റ് ബട്ടൺ ഉണ്ടായിരുന്നു എങ്കിൽ ഡീലീറ്റ് ചെയ്തേനെ. ഞാനെന്ന പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോൻ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും. നാട്ടിലേക്കു വരാൻ പറ്റാതെ ഒന്ന് കാണാൻ സാധിക്കാതെ ഒന്നും പറയാതെ പോയി. ജീവിതത്തിൽ ഇത്രയും വേദനിച്ചിട്ടില്ല

 മനസ്  വേദനിപ്പിച്ച  വേർപാട്

എന്റെ അച്ഛന്റെയും അമ്മയുടെയും വേർപാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല. കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്‌ഥാനമാണ് എന്റെ സൈജച്ചേച്ചിക്ക്‌. ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും. ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്നേഹിക്കാൻ. ഈശ്വരാ, ഇതു വല്ലാത്ത ഒരു ചെയ്തതായി പോയി. ഏറ്റവും നല്ല ആൾക്കാരെ ഈശ്വരൻ നേരത്തെ വിളിക്കും പോലും. പക്ഷേ ഇത്‌ വേണ്ടിയിരുന്നില്ല"

  ആശ്വസിപ്പിച്ച ആരാധകർ

വീണയെ ആശ്വസിപ്പിച്ച് ആരാദകർരംഗത്തെത്തിയിട്ടുണ്ട്. വീണ അങ്ങേ അറ്റം വേദനയിലാണെന്ന് മനസ്സിലായി. പടച്ചോൻ സമാധാനം തരട്ടെ. വീണ സങ്കടപെടേണ്ട. എല്ലാവരുടെയും ജീവിതത്തിൽ ഇതേ പോലെയുള്ള വിഷമഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തുടങ്ങി നിരവധി ആശ്വാസവാക്കുകൾ ആണ് ആരാധകർ പങ്ക് വയ്ക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഭർത്താവിനും കുഞ്ഞിനും ഒപ്പ വിദേശത്താണ് താരം. തന്റെ ചെറിയ കിടുംബവിശേഷങ്ങളും ബിഗ് ബോസ് ഹൗസ് വിശേഷങ്ങളും പ്രേക്ഷകരുമായി വീണ പങ്കുവെയ്ക്കാറുണ്ട്.,

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X