തിരക്കഥ രജിത് കുമാർ, ആര്യയും രഘുവും പ്രധാന വേഷത്തിൽ, നടനും നടിയും ഇവർ, ബിഗ് ബോസ് സിനിമ...
ബിഗ് ബോസ് സീസൺ 2 ലെ മികച്ച മത്സരാർഥിയായിരുന്നു സുരേഷ് കൃഷ്ണൻ . ആദ്യത്തെ കുറച്ച് ആഴ്ചകളിൽ മാത്രമേ സുരേഷ് ഹൗസിനുളളിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും എല്ലാവരുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പോയവരിൽ തിരികെ എത്തണമെന്ന് ആഗ്രഹിക്കുന്ന മത്സാർഥി ആരാണെന്ന് ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും സുരേഷിന്റെ പേരായിരുന്നു പറഞ്ഞത്. ഉള്ളതു പോലെ പറയുന്ന ആളാണെന്നാണ് എല്ലാവരും പറഞ്ഞത്. തൊട്ട് അടുത്ത ദിവസം സർപ്രൈസായി അദ്ദേഹത്തിന്റ വീഡിയോ എത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിത ബിഗ് ബോസ് 2 എന്ന സാങ്കൽപ്പിക സിനിമയെ കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഏഷ്യനെറ്റ് ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സാങ്കൽപ്പിക ബിഗ് ബോസ് സിനിമയെ കുറിച്ചും അതിലെ താരങ്ങളെ കുറിച്ചും പറഞ്ഞത്.
Recommended Video

പാലം കടക്കുവോളം നാരായണാ.. പാലം കടന്നാൽ കൂരായണ... എന്നായിരിക്കും സിനിമയുടെ പേരെന്ന് സുരേഷ് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ അവിടെ നടക്കുന്നത് ഇതാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഫുക്രുവും എലീനയുമാണ് നടനും നടിയും. ഫുക്രുവിനെ തനിയ്ക്ക് ഇഷ്ടമാണ്. അതാണ് ഒന്നാമത്തെ കാരണം. കൂടാതെ അദ്ദേഹത്തിൽ ഒരു നടനും സ്പോർട്സ്മാനുമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് താൽപര്യമുള്ള വ്യക്തിയാണ് അദ്ദേഹം. ലേഡി ഫുക്രുവാണ് എലീന. ഫുക്രുവിനെ പോലെ തന്നെയാണ് എലീനയെന്നും സുരേഷ് പറഞ്ഞു.

വില്ലനായി തിരഞ്ഞെടുക്കുന്നത് സുജോയെയാണ്. നല്ല മനസ്സുള്ള വ്യക്തിയാണ് സുജോ. എന്നാൽ ദേവേട്ടനെ പോല സൗന്ദര്യമുള്ള വില്ലനായിരിക്കും. സഹനടനായി രഘുവിനെയായിരിക്കും കാസ്റ്റ് ചെയ്യുക. കാരണം എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് രഘു. അതപോലെ സ്വന്തമായി തന്നെ ഡബ്ബും ചെയ്തോളും. സഹനടി ആര്യ തന്നെയാണ്. അവർ ഒരു മികച്ച അഭിനേത്രിയാണ്. ഫുക്രുവിന്റെ നായികയാക്കാൻ ആര്യയെ പറ്റില്ല. അതുകൊണ്ട് എലീനയ്ക്കൊപ്പം പ്രധാന്യമുള്ള ഒരു റോൾ തന്നെയായിരിക്കും ആര്യയ്ക്കും നൽകുക. അതുപോല നല്ല ക്യാരക്ടർ ഉണ്ടെങ്കിൽ വീണയേയും സിനിമയിൽ ഉൾപ്പെടുത്തും. കോമഡി ചെയ്യാൻ ഏൽപ്പിക്കുന്നത് സംശയം ഒന്നുമില്ല പാഷാണം ഷാജിയേയും മഞ്ജു പത്രോസിനേയുമാണ്,

സിനിമ കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇത്. അവസാനം നടന്ന ടാസ്ക്കായ ട്രഷർ ഹണ്ടിങ് ആയിരിക്കും സിനിമയുടെ കഥ സന്ദർഭം. ബിഗ് ബോസ് ഹൗസിലെ സ്വർണ്ണവും രത്നങ്ങളും വീട്ടിൽ നിന്ന് മോഷണം പോകുന്നു. എന്നാൽ വീട്ടിലുളള ആരും തന്നെയല്ല ഇത് ചെയ്യുന്നത് ഏറ്റവും ഒടുവിലാണ് ഇതെല്ലാം അടിച്ചോണ്ട് പോയത് ഫുക്രുവാണെന്ന് അറിയുന്നത്. അടിച്ചു മാറ്റി കൊണ്ട് പോയ നായകൻ തന്നെയാണ് കേസ് അന്വഷിക്കുന്നതും. അതുകൊണ്ടാണ് നായകൻ ഒരിക്കലും പിടിക്കപ്പെടാത്തതും. ഫുക്രു ഒരു സ്വകാര്യഡിറ്റക്ടീവായി
എത്തുന്നു.

ബിഗ് ബേസ് 2 സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോക്ടർ രജിത്ത് കുമാർ തന്നെയായിരിക്കും. നല്ല കഥയും തിരക്കഥയും എഴുതാൻ അദ്ദേഹത്തെക്കാൾ കഴിവുള്ള മറ്റൊരാളേയും താൻ കണ്ടിട്ടില്ലെന്നും അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം ഇത് നല്ലതു പോലെ കൈകാര്യം ചെയ്യുമെന്ന് തനിയ്ക്ക് ഉറപ്പുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ അതിഥിയായി എത്തുന്നത് ബിജു മേനോൻ ആയിരിക്കും. കാരണം അദ്ദേഹത്തെ വെച്ച് ഒരു പടം ചെയ്തിട്ടുണ്ടെന്നും തനിയ്ക്ക് നന്നായി അറിയാവുന്ന ആളാണെന്നും കാരണമായി പറഞ്ഞു.

അതിഥി താരമായിട്ടാണ് ബിജു ചിത്രത്തിൽ എത്തുന്നത്. ഫുക്രുവിനെ കണ്ടു പിടിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും അദ്ദേഹം. ഫക്രുവിന്റ സ്മാർട്ട്നസും മറ്റും കണ്ട് അവസാനം എലീനയ്ക്കൊപ്പം ഫുക്രുവിനെ ജീവിക്കാൻ വിടും. ഇതാണ് ചിത്രത്തിലെ ബിജുമേനോന്റെ റോളൊന്നു സംവിധായകൻ സുരേഷ് പറഞ്ഞു. ദയ അശ്വതി സിനിമയിൽ ആവശ്യമില്ലാത്ത ഒരു കഥാപാത്രമാണ്. നമ്മുടെ പടത്തിൽ കരച്ചിൽ ഇല്ല. എപ്പോഴും കരയുന്ന കുട്ടിയാണ് അവർ.

സീസൺ ഒന്നിൽ നിന്ന് ആരെയെങ്കിലും വിളിക്കുമോ എന്ന ചോദ്യത്തിന് രണ്ട് പേരെ വിളിക്കുമെന്നായിരുന്നു മറുപടി. ഒന്ന് സാബുവും മറ്റൊന്ന് ദിയ സനയുമാണ്. അസോസിയേറ്റായിട്ടാകും ദിയയെ വിളിക്കുക. കാരണം കാര്യങ്ങൾ കോഡിനേറ്റ് ചെയ്യാൻ അവർക്ക് നന്നായി അറിയാം. ബന്ധങ്ങൾക്ക് അത്രയധികം വില നൽകുന്ന ആളാണ് താൻ. സിനിമയുടെ കഥയ്ക്ക് ചേർന്ന ആളല്ലെങ്കിൽ പോലും ചിലരെ നമ്മൾ സിനിമയിൽ വയ്ക്കുമല്ലോ അതുകൊണ്ടാണ് സാബുവിനെ തിരഞ്ഞെടുക്കുന്നത്. കോവളം കൊട്ടരാമാണ് സിനിമയുടെ ലൊക്കേഷൻ.

മോഹൻലാൽ ആകും സിനിമ സംവിധാനം ചെയ്യുക. കാരണം താൻ പറഞ്ഞാൽ ഇവരാരും ഒരു കാര്യവും അനുസരിക്കില്ല. ഇവരെ കൺട്രോൾ ചെയ്യാൻ മോഹൻലാലിന് മാത്രമേ സാധിക്കുകയുളളൂ. അതു കൊണ്ട് അദ്ദേഹം സംവിധാനം ചെയ്യും, താൻ സിനിമയുടെ നിർമ്മാതാവ് ആകുമെന്നും അദ്ദേഹം പറഞ്ഞു. ശരിയ്ക്കും ഇങ്ങനെയൊരു സിനിമയ്ക്ക് സാധ്യതയുണ്ടോ എന്ന് ചോദിച്ച ചോദ്യത്തിന് സാധ്യതയുണ്ടെന്നാണ് സുരേഷ് പറഞ്ഞത്. താൻ യഥാർഥത്തിൽ ഇങ്ങനെയൊരു സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ വീട്ടിലുളള പെരുമാറ്റവും പുറത്തെ പെരുമാറ്റവും എങ്ങനെയാണെന്ന് കാണിക്കുന്ന തരത്തിൽ ഒരു സിനിമ ചിന്തിച്ചിരുന്നു. ഇവരെല്ലാം തന്നെയാകും ചിത്രത്തിലും ഉണ്ടാകുക- സുരേഷ് പറഞ്ഞു


Click it and Unblock the Notifications