നിന്റെ പ്രിയപ്പെട്ട ഷർട്ടിൽ ഒരു ഫോട്ടോ, സ്പെഷ്യൽ സുഹൃത്തിനെ കുറിച്ച് രേഷ്മ

ബിഗ് ബോസ് ഹൗസ് വിശേഷം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങൾ. 75 ാം ദിവസം വീട്ടിൽ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രങ്ങളും ഹൗസിലുണ്ടായ ഓർമകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് ഇവർ. ഹൗസിലുണ്ടായിരുന്ന പിണക്കവും വഴക്കുമല്ലാം ഷോ കഴിഞ്ഞതോടെ ഇവരുടെ മനസ്സിൽ നിന്നും പോയിരിക്കുകയാണ്. ഒന്നിച്ചുണ്ടായിരുന്ന നിമിഷത്തെ പറ്റിയാണ് അധികം പേരും വാചാലരാകുന്നത്.

reshma

ഇപ്പോഴിത ബിഗ് ബോസ് മനോഹരമായ സൗഹൃദത്തിനെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രേഷ്മ. എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു രേഷ്മയുടെ കുറിപ്പ്. ബിഗ് ബോസ് ഹൗസിലെ അനുഭവത്തിനൊപ്പമായിരുന്നു എലീനയുമായുള്ള സൗഹൃദത്തെ കുറിച്ച് രേഷ്മ വാചാലയായത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ...ഉയർച്ചകളും താഴ്ചകളും വളവും തിരിവും എല്ലാം ഉള്ള ഒരു നരക സമാനമായ യാത്ര ആയിരുന്നു ബിഗ് ബോസ്. പക്ഷെ നിന്നെ അറിയാൻ സാധിച്ചു എന്നതിൽ ഞാൻ സന്തുഷ്ടയാണ്. നിങ്ങളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയ നിമിഷം. പട്ടണത്തിലെ പുതിയ സുഹൃത്ത്. നിന്റെ പ്രിയപ്പെട്ട ഷർട്ടിൽ ഒരു ഫോട്ടോ! എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

രേഷ്മയുടെ പോസ്റ്റിന് കമന്റുമായി ആര്യയും രംഗത്തെത്തിയിരുന്നു. കണ്ണിന് അസുഖമായി ഹൗസിൽ നിന്ന് പുറത്തു പോയതിന് ശേഷമാണ് എലീനയും രേഷ്മയും തമ്മലുള്ള സൗഹൃദം ശക്തമാകുന്നത്.. അതിനും മുൻപ് വരെ എലീനയുമായി സൗഹൃദം രേഷ്മയ്ക്ക് ഇല്ലായിരുന്നു. എന്നാൽ തിരികെ വീട്ടിലെത്തിയപ്പോൽ കൈകൾ കോർത്ത് പിടിച്ചു കൊണ്ടായിരുന്നു ഇരുവരും എത്തിയത്. രേഷ്മ വീട്ടിൽ നിന്ന് എലിമിനേഷനിലൂടെ പുറത്തു പോയപ്പോൾ നിറ കണ്ണുകളോടെയാണ് എലീന യാത്രയാക്കിയത്.

മത്സരാർഥികളുടെ കണ്ണിന് അസുഖം ഗെയിമിന്റെ സ്ഥിതിയെ ആകെ മാറ്റിയിരുന്നു. ആദ്യ വരവിൽ കണ്ട ആളുകളായിരുന്നില്ല രണ്ടാം വരവിൽ. ശത്രു പാളത്തിലുണ്ടായിരുന്നവർ ഒന്നിച്ച് കൈകോർക്കുകയും മിത്രമങ്ങൾ തമ്മിൽ അകലം പാലിക്കുകയുമായിരുന്നു. ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് 75ാം ദിവസം ഷോ നിർത്തി വയ്ക്കുകയായിരുന്നു. മൂന്നാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

reshma

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X