രജിത്തേട്ടൻ സേഫ് ആണ്, ആര്യ നിൽക്കണമെന്ന് ആഗ്രഹിക്കുന്നു, ഉറ്റസുഹൃത്തിന് വീണയുടെ സമ്മാനം

ബിഗ് ബോസ് മലയാളം സീസൺ 2 അതിന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കുകയാണ്. ഇനി ആഴ്ചകൾ മാത്രമാണ് നൂറ് എന്ന ദിനത്തിനായുള്ളത്. വരും ദിനങ്ങൾ മത്സരാർഥികൾക്ക് ഏറെ നിർണ്ണായകവുമാണ്. അതിനുള്ള ഒരു സൂചനയായിരുന്നു ഈ ആഴ്ചത്തെ എവിക്ഷൻ.

ഒമ്പതാം ആഴ്ചയിൽ അഞ്ച് പേരായിരുന്നു നോമിനേറ്റ് ചെയ്യപ്പെട്ടത്. വീണ, പാഷണം ഷാജി, സാൻഡ്ര, സുജോ, അഭിരാമി, അമൃത എന്നിവരായിരുന്നു. ഇതിൽ വീണയായിരുന്നു ഹൗസിൽ നിന്ന് പുറത്തായത്. 65 ാം ദിവസമാണ് വീണ ഷോ അവസാനിപ്പിച്ച് മടങ്ങുന്നത്. ആദ്യം മുതൽ തുടർച്ചയായി വീട്ടിലുണ്ടായിരുന്ന ഒരു മത്സരാർഥി കൂടിയാണ് വീണ.

 ശക്തയായ മത്സരാർഥി

ഷോയിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു വീണ. ഷോയുടെ ട്രാക്കിലാകാൻ കുറച്ച് ദിവസങ്ങൾ കഴിഞ്ഞെങ്കിലും പിന്നീട് മറ്റുള്ള മത്സരാർഥികൾക്ക് വീണ ഭീഷണിയാവുകയായിരുന്നു. എല്ലാവരുമായി പെട്ടെന്ന് അടുക്കുകയും മികച്ച സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കാൻ വീണ ശ്രമിക്കാറുണ്ടായിരുന്നു.

വീണയുടെ പ്രതികരണം

ചെറിയ കാര്യങ്ങൾക്ക് പോലും എപ്പോഴും കരയുന്ന വ്യക്തിയാണ് വീണ. ഇത് പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ പുറത്തക്കപ്പെട്ടു എന്നുള്ള വിവരം അറിഞ്ഞപ്പോൾ വൈകാരികമായി സന്തുലിതമായാണ് പ്രതികരിച്ചത്. പൊട്ടിക്കരഞ്ഞ ആര്യയയെ വളരെ ബോൾഡായി നിന്ന് സമാധാനിപ്പിക്കുകയായിരുന്നു. മത്സരാർഥികളെ പോലെ ബിഗ് ബോസ് ഹൗസിനേയു താൻ ഏറെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് വീണ യാത്ര പറഞ്ഞത്.

   ബിഗ് ബോസ് ജീവിതം

എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് വീണ പിരിഞ്ഞത്. മോഹൻലാലിന് അടുത്തെത്തിയ ശേഷ ം തന്റെ അറുപത് ദിവസത്തെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വീണ വിവരിക്കുകയും ചെയ്തു.ഉറ്റവരൊന്നുമില്ലാതെ ഒരിടത്ത് ഇങ്ങനെ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. പിന്നെ, എനിക്ക് ഇത്രയും ദേഷ്യമുണ്ടായിരുന്നുവെന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്. ആറേഴ് വര്‍ഷത്തിന് ശേഷം ഇവിടെ വന്നിട്ടാണ് ഞാന്‍ ദേഷ്യപ്പെടുന്നത്. പിന്നെ പെട്ടെന്ന് കരയുന്നത്, നമ്മുടെ കൂട്ടത്തിൽ തന്നെ അങ്ങനെയുള്ളവരില്ലേ. വിഷമം വരുമ്പോള്‍ പെട്ടെന്ന് കരഞ്ഞുപോകും. എന്നാൽ അത് നിയന്ത്രിക്കാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. കുഞ്ഞിനെയും കണ്ണേട്ടനെയും ഭയങ്കര മിസ്സിംഗ് ആയിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരാഴ്ചയായിട്ട്. ഈ ആഴ്ച പുറതത് പോകുന്നത് താൻ തന്നെയായിരിക്കുമെന്ന് തോന്നിയിരുന്നു.

  ജയിൽ ഫ്രീ കാർഡ്

ടാസ്ക്കിലൂടെ ഒരു ജയിൽ ഫ്രീ കാർഡ് വീണയ്ക്ക് ലഭിച്ചിരുന്നു. അത് ഉപയോഗിച്ചിരുന്നില്ല. പോകുന്നതിനും മുൻപ് കൈയിലുളള ജയിൽ ഫ്രീ കാർഡ് ആർക്കെങ്കിലും നൽകുന്നുണ്ടോ എന്ന് മോഹൻലാൽ ചേദിച്ചു. അത് തന്റെ അടുത്ത സുഹൃത്ത് ആര്യയ്ക്ക് നൽകാനായിരുന്നു തീരുമാനം. കാരണവു വീണ തന്നെ വ്യക്തമാക്കി. ജയില്‍ കാര്‍ഡ് ഞാന്‍ ഉറപ്പായും ആര്യയ്ക്ക് തന്നേ കൊടുക്കൂ. കാരണം രജിത്തേട്ടൻ ഇപ്പോൾ വീട്ടിൽ സേഫ് ആണ്. അദ്ദേഹം ജയിലിൽ പോകില്ല. ഇനി ജയിലിൽ പോകാൻ സധ്യതയുള്ളത് ആര്യയാണ്. കാരണം വലിയ ടാസ്ക്കുകൾ വരുമ്പോൾ പിന്നിലാകാൻ സാധ്യതയുണ്ട്. ഈ കൂട്ടത്തിൽ എനിയ്ക്ക് ഏറ്റവും കൂടുതൽ സേഫ് ആകാണമെന്ന ആഗ്രഹമുള്ളതും അവൾ തന്നെയാണ്. അതുകൊണ്ട് അവൾക്കായി കാർ‍ഡ് നൽകുന്നു. ലവ് യൂ ആര്യ എന്ന് പറഞ്ഞ് പെട്ടെന്ന് നിർത്തുകയായിരുന്നു.

ആര്യയാകും  ഏറ്റവും  വിഷമിക്കുന്നത്

താൻ പോകുന്നതിൽ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ആര്യയാകുമെന്ന് മോഹൻലാലിനോട് വീണ പറഞ്ഞു. രജിത്തേട്ടനും മറ്റുളളവർക്കും ചെറിയ വിഷമം ഉണ്ടാകുമെന്നും പറഞ്ഞ വീണയോട് ഹൗസിലെ അംഗങ്ങളെ കാണണോ എന്ന് ചോദിക്കുന്നുണ്ട്. സ്ക്രീനിൽ ഒരിക്കൽ കൂടി മറ്റുള്ളളവരെ കണ്ട വീണ ഗ്രൂപ്പിസം ഒഴിവാക്കണം എന്ന് പറഞ്ഞു. ടാസ്ക്കിന്റെ സമയത്ത് വഴക്ക് പിടിച്ചാലും അത് കഴിയുമ്പോൾ ഒരുമിക്കണം. പഴയത് പോലെ ഒന്നിച്ചിരുന്നു പാട്ട് പാടണമെന്നും വീണ പറഞ്ഞതിന് ശേഷമാണ് വേദി വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X