മുന്നിൽ ഡോക്ടർ, ആര്യയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് ദയ, ഇത്തവണ പുറത്ത് പോകുന്നത് ആരൊക്കെ?

പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെയാണ് വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. മോഹൻലാൽ ഹൗസ് അംഗങ്ങളെ കാണാൻ എത്തുന്നത് ശനി, ഞായർ ദിവസങ്ങളിലാണ്. സമൂഹവുമായി ബന്ധമില്ലാത്ത ഇവർക്ക് പുറമേ നടക്കുന്ന പല സംഭവ വികാസങ്ങളും മോഹൻലാലൂടെയാണ് അറിയാൻ സാധിക്കുന്നത്. ബിഗ് ബോസ് അംഗങ്ങളെ സംബന്ധിച്ച് വാരാന്ത്യ എപ്പസോഡ് ഏറ്റവും നിർണ്ണായകമാണ്. ബിഗ് ബോസ് ഹൗസിന്റെ തുടർന്നുള്ള യാത്രയിൽ ഇനി ആരൊക്കെയുണ്ടാകുമെന്ന് വാരാന്ത്യം എപ്പിസോഡിലൂടെയാകും അറിയാൻ സാധിക്കുക.

പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഇക്കുറി ബിഗ് ഹൗസ് അംഗങ്ങളായി എത്തിയിരക്കുന്നത്. ദിവസങ്ങൾ കഴിയുന്തോറും ഷോയും മുറുകി വരുകയാണ്. ഇപ്പോഴിത വീണ്ടും ഒരു എലിമിനേഷൻ കൂടി എത്തുകയാണ്. ഈ ആഴ്ച പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

 ഏഴ് പേർ

ഏഴ് പേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ആർജെ സൂരജ്,മഞ്ജു പത്രോസ്, ദയ അശ്വതി, വീണ നായർ, ആര്യ, പ്രദീപ് ചന്ദ്രൻ, രജിത് കുമാർ എന്നിവരാണ്. ക്യാപ്റ്റൻ പാഷണം ഷാജി, ഫുക്രു, എലീന, ജെസ്ല എന്നിവർ എലിമിനേഷനിൽ ഉൾപ്പെട്ടിട്ടില്ല. മഞ്ജു പത്രോസും, ആർജെ സൂരജും ഇതാദ്യമായിട്ടാണ് എലിമിനേഷനിൽ എത്തുന്നത്. സൂര്യജിന്റെ വീട്ടിലെ രണ്ടാം ആഴ്ചയാണിത്.

ഒന്നാം  സ്ഥാന ഡോക്ടർ രജിത്കുമാർ

ഇത്തവണയും പതിവ് തെറ്റിക്കാതെ ഡോക്ടർ രജിത് കുമാർ എലിമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ഡോക്ടർ. നോമിനേഷന്റെ കാര്യത്തിൽ മാത്രമല്ല ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയുള്ള മത്സരാർഥിയും ഡോക്ടർ തന്നെയാണ്. തുടക്കം ലഭിച്ച വോട്ടിനെക്കാൾ ഇരട്ടിയിലധികം വോട്ടാണ് ആഴ്ചകൾ പിന്നിടുമ്പോൾ ഡോക്ടറിന് ലഭിക്കുന്നത്. ഹോട്ട്സ്റ്റാറിൽ നിന്ന് ലഭിക്കുന്ന കണക്ക് പ്രകാരം 27 ലക്ഷത്തോളം വോട്ടുകളാണ് ഡോക്ടർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.

 തൊട്ട്  പിന്നിൽ ദയ

ഡോക്ടറുടെ ജനസമിതിയെ കുറിച്ച് ആദ്യ എപ്പിസോഡിൽ തന്നെ മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. രജിത് കുമാറിന് തൊട്ട് പിന്നിൽ തന്നെ ദയ അശ്വതിയുമുണ്ട്. കഴിഞ്ഞ എലിമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരുന്നത് ദയയ്ക്ക് ആയിരുന്നു, ഇക്കുറിയും അത് ആവർത്തിച്ചിരിക്കുകയാണ്. ഹോട്ട്സ്റ്റാറിൽ നിന്ന് ലഭിക്കുന് കണക്ക് പ്രകാരം 2 ലക്ഷത്തിൽ പരം വോട്ടുകളാണ് ദയയ്ക്ക് ലഭിക്കുന്നത്. കണ്ണിന് അസുഖത്തെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്ന് മാറി നിൽക്കുകയാണ് ദയ.

 ആര്യ

ബിഗ് ബോസ് ഹൗസിലെ ഏറ്റവു ശക്തയായ അംഗമാണ് ആര്യ. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിറയെ ആരാധകർ താരത്തിനുണ്ട്. ഇക്കുറി എലിമിനേഷൻ ലിസ്റ്റിൽ ആര്യയും ഉൾപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ആര്യ നോമിനേഷൻ ലിസ്റ്റിൽ വരുന്നത്. ഹോട്ട്സ്റ്റാറിൽ നിന്ന് ലഭിക്കുന്ന കണക്ക് പ്രകാരം മൂന്നാം സ്ഥാനമാണ് ആര്യയ്ക്ക്. 134000 വോട്ടുകളാണ് താരത്തിന് ഇതിനോടകം ലഭിച്ചിരുന്നത് കഴിഞ്ഞ തവണ വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്തായിരുന്നു ആര്യ.

 വീണ- പ്രദീപ്-സൂരജ്

ആര്യയ്ക്ക് ശേഷം 112000 വോട്ടുകളുമായ വീണ തൊട്ട് പിന്നിൽ തന്നെയുണ്ട്. തുടക്കം മുതൽ തന്നെ എലിമിനേഷൻ ലിസ്റ്റിൽ ഇടം പിടിക്കുന്ന ഒരു മത്സരാർഥിയാണ വീണ. വീണയ്ക്ക് പിന്നാലെ വോട്ടിങ്ങിൽ അഞ്ചാം സ്ഥാനത്ത് പ്രദീപ് ചന്ദ്രനും ആറാം സ്ഥാനത്ത് ആർ ജെ സൂരജുമുണ്ട്. നേരിയ വോട്ടിന്റെ വ്യത്യാസമാണ് പ്രദീപിനും സൂരജിനുമുള്ളത്.

Recommended Video

Rajith Kumar's Health Issue
 മഞ്ജു

ബിഗ് ബോസ് ഹൗസിലെ മറ്റൊരു ശക്തയായ മത്സരാർഥിയാണ് മഞ്ജു പത്രോസ്. ഷോ ആരംഭിച്ച് ഇതാദ്യമായിട്ടാണ് മഞ്ജു എലിമിനേഷന് എത്തുന്നത്. ഏഴ് പേരിൽ ഏറ്റവും പിന്നിലാണ് മഞ്ജു പത്രോസിന്റെ സ്ഥാനം. 97550 വോട്ടുകൾ മാത്രമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്. ഏറെ നിർണ്ണായകമായ എലിമിനേഷനാണ് ഈ വാര്യാന്ത്യത്തിൽ ബിഗ് ബോസ് ഹൗസിൽ നടക്കാൻ പോകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X