For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡ്ജസ്റ്റ് ചെയ്തു!പിന്നേയും വേദന കൂടി, ഒടുവിൽ ആശുപത്രിയിൽ, ബിഗ്ബോസ് ഹൗസിൽ അഞ്ജലിയ്ക്ക് സംഭവിച്ചത്

  |
  ബിഗ്ബോസ് ഹൗസിൽ അഞ്ജലിയ്ക്ക് സംഭവിച്ചത് | filmibeat Malayalam

  ജൂൺ 24 ന് തുടങ്ങിയ ബിഗ് ബോസ് റിയാലിര്റി ഷോ അതിന്റെ 44ാം ദിനങ്ങളിലേയ്ക്ക് കടക്കുകയാണ്. വളരെ സംഘർഷഭരിതമായതും രസകരമായ മൂഹൂർത്തങ്ങളുമാണ് ബിഗ് ബോസ് ഹൗസിൽ ദിനം പ്രതി അരങ്ങേറുന്നത്. ദിവസങ്ങൾ ചെല്ലുന്തോറും കളി മുറുകി കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും 100 ദിനം ബിഗ് ബോസിൽ തുടരുക എന്നൊരു ആഗ്രഹം മാത്രമേയുള്ളൂ. അതിനായി എല്ലാ മത്സരാർഥികളും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

  anjali

  നയൻസുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി വിഘ്നേഷ്!! ബാക്കി ഈ ചിത്രം പറയും....

  സംഭവ ബഹുലമായ നിരവധി സംഭവ വികാസങ്ങൾക്കാണ് ബിഗ് ബോസ് വേദിയാകുന്നത്. കഴിഞ്ഞ ഒരാഴ്ച ബിഗ്ബോസിൽ കുറ്റപ്പെടുത്തലുകളും പൊട്ടിത്തെറികളും മത്രമായിരുന്നു. എന്നാൽ ഈ ആഴ്ചയുടെ തുടക്കം തന്നെ ചരിപടർത്തുന്ന ചില നർമ മൂഹൂർത്തങ്ങളോടെയായിരുന്നു. ടാസ്ക്കുകളും അത്തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ബിഗ്ബോസ് ഹൗസിൽ ചിരി നിറയുമ്പോൾ അംഗങ്ങളുടെ മനസ് സങ്കടത്തിലാക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നത്. അത് എന്താണെന്ന് അറിയാമോ. .. തുടർന്ന് വായിക്കൂ

  മകനെ പോലും അവർ നോക്കിയില്ല!! അവന്റെ മുന്നിൽവെച്ച് എന്നെ ആക്രമിച്ചു, വെളിപ്പെടുത്തലുമായി നടി

   പ്രശ്നം അഞ്ജലിയ്ക്ക്

  പ്രശ്നം അഞ്ജലിയ്ക്ക്

  അഞ്ജലിയ്ക്കാണ് ബിഗ് ബോസ് ഹൗസിൽ സുഖമില്ലാതായത്. ആദ്യം ഈ വിവരം സാബുവിനോടായിരുന്നു അ‍ഞ്ജലി പറഞ്ഞത്. വേദന അനുഭവപ്പെടുന്നുണ്ടെന്നു ആദ്യമൊക്കെ താൻ സഹിച്ചുവെന്നും എന്നാൽ ഇപ്പോൾ വേദന സഹിക്കാൻ കഴിയില്ലെന്നും അഞ്ജലി പറഞ്ഞു. അതിഥിയും അഞ്ജലിയും റൂമിലുണ്ടായിരുന്ന സമയത്തായിരുന്നു സാബു അവിടെ എത്തിയത്. തനിയ്ക്ക സാബുവിനോട് ഒരു കര്യം പറയാനുണ്ടെന്ന് അഞ്ജലി ആവശ്യപ്പെടുകയായിരുന്നു. അതിഥി റൂമിൽ നിന്ന് ഇറങ്ങി പോയതിന് ശേഷമായിരുന്നു സാബുവിനോട് തന്റെ ശരീരീക പ്രശ്നത്തെ കുറിച്ച് അഞ്ജലി പറഞ്ഞത്.

   ആദ്യം പറയുന്നത് സാബുവിനോട്

  ആദ്യം പറയുന്നത് സാബുവിനോട്

  തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് അഞ്ജലി ആദ്യം പറഞ്ഞത് സാബുവിനോടായിരുന്നു. ബിഗ് ബോസ് ഹൗസിലെ കാരണവത്തിയും അടുത്ത സുഹൃത്തായ അർച്ചനയോട് പോലും അ‍ഞ്ജലി ഇക്കാര്യം പറഞ്ഞിരുന്നില്ല. ബിഗ് ബോസിനോട് സുഖമില്ലാത്ത കാര്യം അഞ്ജലി ധരിപ്പിച്ചും. ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ എത്തിയപ്പോഴാണ് പറഞ്ഞെതെന്നും ഇവർ പറഞ്ഞു. സാബു ഉടനെ തന്നെ അർച്ചനയെ പറഞ്ഞ് വിടാമെന്നും അവരാണ് ഇവിടത്തെ മെയിൻ ചാർജെന്നും അർച്ചനയോട് കാര്യങ്ങൾ പറയണമെന്നും സാബു അഞ്ജലിയോട് പറഞ്ഞു.

   രാത്രിയിൽ വിളിപ്പിച്ചു

  രാത്രിയിൽ വിളിപ്പിച്ചു

  കുറച്ച് സമയം റെസ്റ്റ് എടുത്തതിന് ശേഷം അ‍്ജലി ബിഗ് ബോസ് അംഗങ്ങളുടെ ഒപ്പം കൂടുകയായിരുന്നു. പുറത്തു പോയി അംഗങ്ങളോടു സംസാരിക്കുകയും അടുക്കളയിൽ മറ്റുളളവരെ സഹായിക്കുകയും ചെയ്തിരുന്നു. രാത്രി ആഹാരം കഴിച്ചതിനു ശേഷം അ‍ഞ്ജലിയെ ബിഗ് ബോസ് കൺഫെക്ഷൻ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.

   കണ്ണ് കെട്ടി ചികിത്സ

  കണ്ണ് കെട്ടി ചികിത്സ

  ബിഗ്ബോസ് മത്സരാർഥികൾക്ക് മനുഷ്യ ഗണത്തിൽ ആകെ കാണാൻ സാധിക്കുന്നത് കൂടെ താമസിക്കുന്ന ബാക്കി മത്സരാർഥികളെയാണ്. അല്ലാതെ ഒറ്റ മനുഷ്യരെ പോലും അവിടെ കാണാൻ സാധിക്കുകയില്ല. മത്സരാർഥികളെ കൂടാതെ ടെക്നീഷ്യൻമാരും ഇവരോടൊപ്പം ആ വീട്ടിലുണ്ട്. പ്രത്യേക തയ്യാറാക്കിയ ഏതെ ഭാഗത്താണ് ഇവരുളളത് . അത് മത്സരാർഥികൾക്ക് കാണാൻ സാധിക്കുകയില്ല. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോകുവരെ ഇതു തന്നെയാണ് അവസ്ഥ. അ‍ഞ്ജലിയെ വീട്ടിൽ ചികിത്സയ്ക്കായി പുറത്തു കൊണ്ട് പോയതും കണ്ണു കെട്ടിയിട്ടായിരുന്നു. മുഖം മൂടി ധരിച്ച് ഒരു സ്ത്രീ വന്നാണ് അ‍ഞ്ജലിയെ കൊണ്ടു പോയത്.

   വീട്ടിലുളളവർ അറിഞ്ഞില്ല

  വീട്ടിലുളളവർ അറിഞ്ഞില്ല

  അഞ്ജലിയ്ക്ക് സുഖമില്ലാതായ വിവരം വീട്ടിലുളള കുറച്ച് പേർ മാത്രമാണ് അറിഞ്ഞത്. അ‍ഞ്ജലി പോയതിനു ശേഷവും കളി തുടർന്നിരുന്നു. എന്നാൽ ടാസ്ക്കിനൊടുവിലാണ് ഈ വിവരം മറ്റ് അംഗങ്ങളെ അറിയിച്ചത്. അ‍്ജലിയ്ക്ക് അസുഖമാണെന്നും ഒട്ടും സുഖമില്ലാത്തതിനാൽ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും കാരണവരായ അർച്ച മറ്റും മത്സരാർഥികളെ അറയിച്ചു. എന്നാൽ എന്ത് അസുഖമാണെന്ന് മറ്റുള്ളവരോട് വെളിപ്പെടുത്തിയിരുന്നില്ല.

  ബഷീറിന്റേയും ശ്രീനിയുടേയും ചർച്ച

  ബഷീറിന്റേയും ശ്രീനിയുടേയും ചർച്ച

  അഞ്ജലിയുടെ അസുഖത്തെ കതുറിച്ച് കൂടുതൽ ധാരണയില്ലാത്ത ബഷീറും ശ്രീനിയും ഇതിനെ കുറിച്ച് സംസാരിച്ചു. ഒരാളെ തന്നെ പൂർണ്ണമായി മാറ്റുന്ന വലിയ സർജറിയാണ് ഇവർക്ക് നടത്തിയതെന്ന് ബഷീർ പറഞ്ഞു. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ബഷീ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ കുറിച്ച് അധികം ധാരണയില്ല എന്ന എക്സപ്രഷനായിരുന്നു ശ്രീനിയുടെ ഭാഗത്ത് നിന്നുണ്ടായത്.

  English summary
  malayalam biggboss anjali ameer in hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X