സാബുവിന്റെ കളികൾ ഇനി പാളും!! സൈലന്റ് കില്ലേഴ്സ് കൈകോർക്കുന്നു, ബിഗ് ബോസിൽ വൻ ട്വിസ്റ്റ്...
രണ്ടു കൽപ്പിച്ച് പേളിയും ബഷീറും ബിഗ് ബോസ് ഹൗസിൽ കളിയ്ക്കൊരുങ്ങുകയാണ്.
Recommended Video

ജൂൺ 24 ന് തുടങ്ങിയ ബിഗ് ബോസ് വിജയകരമായി നാൽപത് ദിവസം പിന്നീട്ടിരിക്കുകയാണ്. 16 മത്സരാർഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ കൊഴിഞ്ഞു പോക്കും കൂടിച്ചേരലും തുർച്ചയായി നടക്കുന്നുമുണ്ട്. നാൽപത് ദിവസം പിന്നിടുമ്പോൾ ബിഗ് ബോസ് കളി മുറുകുകയാണ്. മത്സരത്തിൽ വിജയിക്കുക എന്നുള്ള ഒറ്റ ലക്ഷ്യം മാത്രമേ മത്സരാർഥികളിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുള്ളൂ.
ബിഗ് ബോസ് തുടങ്ങിയപ്പോൾ വീട്ടിലുളളവർ ഇരു ചേരികളിലായിരുന്നു. സാബുവിന്റെ ആനൂപിന്റേയും ഒപ്പം ശ്രീനീഷ്, ബഷീർ, അരിസ്റ്റോ സുരേഷ്, അർച്ചന, ദീപൻ, ദിയ, ഹിമ എന്നിവരായിരുന്നു. ശ്വേത, രഞ്ജിനി, ശ്രീലക്ഷ്മി, പേളി, അതിഥി എന്നിവരുമായിരുന്നു. എന്നാൽ പിന്നീട് ഈ ഗ്രൂപ്പ് വേർപിരിഞ്ഞു പോയി. ബിഗ്ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു നിമഷത്തിന് വേദിയായിരുന്നു.

രണ്ട് കൽപ്പിച്ച് പേളി
രണ്ടു കൽപ്പിച്ച് പേളി ബിഗ് ബോസ് ഹൗസിൽ കളിയ്ക്കൊരുങ്ങുകയാണ്. തന്നെ മനപൂർവ്വം തളർത്താൻ വേണ്ടി ചിലർ ശ്രമിക്കുകയാണെന്ന് പേളി ആരോപിച്ചു. ബിഗ് ബോസിലെ ചില അംഗങ്ങൾ തങ്ങളിൽ ചിലരെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും. അവർ അടിച്ചമർത്തുകയാണെന്നും പേളി പറഞ്ഞു. ഷിയാസപം സുരേഷും തമ്മില സംസാരിക്കുന്നതിനിടയിലായിരുന്നു പേളി തന്റെ അഭിപ്രായം വ്യക്തമാക്കിയ്ത്.

ഇടയിൽ കയറി അനൂപ്
അരിസ്റ്റോ സുരേഷിന് ബിഗ് ബോസ് ഹൗസിൽ നടക്കുന്ന കളികളെ കുറിച്ച് പേളിയും ഷിയാസും ബഷീറും പറഞ്ഞ് മനസിലാക്കി കൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് അതിനെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഷിയാസും സുരേഷും തമ്മിൽ ചെറിയ സംസാരം അവിടെ നടന്നു. ഇതിലേയ്ക്ക് അനൂപ് കടന്നു വരുകയും സുരേഷിനെ അവിടെ നിന്ന് കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു.

ഷിയാസിന് അനൂപിന്റെ മുന്നറിയിപ്പ്
ഷിയാസിനോട് അധികം ശബ്ദത്തിൽ സംസാരിക്കരുതെന്നും. ചില വാക്കുകൽ അതിര് കടക്കുന്നു എന്നും അനൂപ് പറഞ്ഞു. സുരേഷേട്ടന്റെ പ്രായത്തെ ബഹുമാനിക്കണമെന്നു അദേഹത്തിന് അസുഖം കൂട്ടരുതെന്നും അനൂപ് പറഞ്ഞു. എന്നാൽ ഷിയാസിന് പേളി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ സുരേഷ് ശ്രമിച്ചുവെങ്കിലും അത് അവിടെ നടന്നില്ല

ഷിയാസ് പറഞ്ഞത് കാര്യം
ഷിയാസ് ഇവിടെ അനാവശ്യമായി ശബ്ദത്തിൽ സംസാരിക്കുന്നില്ല. എല്ലാവർക്കും ഈ വീട്ടിൽ സംസാരിക്കാനുള്ള അവകാശമുണ്ടെന്നും പേളി പറഞ്ഞു. അനൂപേട്ടൻ കഴിഞ്ഞ രാവിലെ ഒച്ചയിൽ സംസാരിച്ചെന്നും അതിന്റെ സൗണ്ട് റൂമിലും ബാത്ത് റൂമിലും വരെ കേട്ടുവെന്നും പേളി പറഞ്ഞു. അതു പോലെ ഷിയാസ് ചെറിയ പയ്യനല്ലെന്നും അവനും സംസാരിക്കാമെന്നും പേളി തിരിച്ചടിച്ചു..

ബഷീറിന് മര്യാദയില്ലെന്ന് സാബു
നേരത്തെ സുരേഷുമായി നടന്ന സംഭവം ബഷീർ അനൂപിനോട് സംസാരിക്കുകയായിരുന്നു. ഇതിനിടയിലേയ്ക്ക് സാബു കടന്നു വന്നു. ഉടൻ തന്നെ ബഷീർ അവിടെ നിന്ന് എഴുന്നേറ്റ് പേകാമെന്ന് അനൂപിനോട് പറഞ്ഞു. ഈ ബഷീറിന്റെ പെരുമാറ്റം ബഹുമാനവും മര്യാദയില്ലാത്തുമാണെന്ന് സാബു പറഞ്ഞു.

സാബുവിനെതിരെ ആരോപണവുമായി ബഷീർ
തനിയ്ക്ക് മാന്യതയില്ലെന്ന് പറഞ്ഞ സാബുവിന് തക്ക മറുപടിയാണ് ബഷീർ നൽകിയത്. നിങ്ങൾക്കാണ് മാന്യതയില്ലാത്തതെന്നു. പേളിയെ ചെകുത്താന്റെ കുഞ്ഞ്, ചെകുത്താന്റെ മുട്ട എന്നിങ്ങനെ വിളിച്ചതാണോ മാന്യതയെന്നും ബഷീർ ചോദിച്ചു. ഇനി തങ്ങളാണ് ഇവിടെ കാളിക്കാൻ പോകുന്നതെന്നും ബഷീർ പറഞ്ഞു. ഇവരുടെ പ്രശ്നം അവസാനിപ്പിക്കാൻ അനൂപ് ശ്രമിക്കുന്നുണ്ടെങ്കിലും അത് നടന്നില്ല.


Click it and Unblock the Notifications