ലാലേട്ടന്റെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് ഷിയാസ്! ബിഗ് ബോസിലെ ഹൃദയസ്പർശിയായ എലിമിനേഷൻ
1 മാസം കൂടി മാത്രമാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ തുടരാൻ സാധിക്കുക.
Recommended Video

ബിഗ്ബോസിൽ വീണ്ടും ഒരു എലിമിനേഷൻ കൂടി വന്നെത്തി. അനൂപ് ചന്ദ്രൻ, പേളിമാണി, ഷിയാസ് എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷനിൽ പട്ടികയിൽ ഉണ്ടായിരുന്നത്. ബിഗ്ബോസ് ഹൗസിൽ 70 ദിനം പൂർത്തിയാക്കുമ്പോൾ ഇവരിൽ ആരു പോയാലും മത്സരാർഥികൾക്കിടയിൽ സങ്കടം ഉണ്ടാകുമെന്നത് ഉറപ്പുളള കാര്യം തന്നെയാണ്. എന്നാൽ ഇവരിൽ നിന്ന് ഒരാൾ ഇന്ന് പുറത്തു പോകുമെന്ന് ലാലേട്ടൻ അറിയിച്ചു.
100 ദിവസത്തെ മത്സരത്തിനായിട്ടാണ് 16 മത്സരാർഥികൾ ബിഗ് ബോസിൽ എത്തിയത്. ഇപ്പോൾ 70 ദിവസം പിന്നിടുകയാണ്. ഇനി ശേഷിക്കുന്ന 30 ദിവസം ( 1 മാസം) മാത്രമാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ തുടരാൻ സാധിക്കുക. ദിവസങ്ങൾ കുറയുന്തോറും കളിയും കാര്യമായി കൊണ്ടിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസിലെ എലിമിനേഷൻ കളികൾ മുറുകുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഒരു ശക്തമായ ഒരു മത്സരാർഥിയാണ് ഇത്തവണ ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങിയത്.

പേളിയുടെ അവസ്ഥ
അടുത്ത അഞ്ചാമത്തെ ആഴ്ചയും പേളി ബിഗ് ബോസിലെ എലിമിനേഷനിൽ എത്തിയിരുന്നു. കഴിഞ്ഞ നാലാഴ്ചയിലേതു പോലെ ഇത്തവണയും പേളി എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു. പേളി ഈ ആഴ്ചയും സുരക്ഷിതയാണെന്ന് ലാലേട്ടൻ അറിയിച്ചു. ഇതോടെ എലിമിനേഷൻ ലിസ്റ്റിൽ അനൂപു ഷിയാസും മാത്രമായി.

ഇടയിൽ കയറി ഗോൾ അടിച്ച് അനൂപ്
ഫലപ്രഖ്യാപനത്തിനു മുൻപ് ബിഗ് ബോസിനോടും മോഹൻലാലിനോടും റിക്വിസ്റ്റുമായി അനൂപ് ചന്ദ്രൻ. തനിയ്ക്കൊരു കാര്യം പറയാനുണ്ടെന്ന് അനൂപ് ആവശ്യപ്പെടുകയായിരുന്നു. . വെറും20 ദിവസം ബിഗ് ബോസിൽ നിൽക്കാൻ മാത്രമാണ് താൻ ഇവിടെ എത്തിയതെന്നും ഇപ്പോൾ 70 ദിവസമായി. തന്റെ ആരോഗ്യനില കണക്കിലെടുത്ത് തന്നെ വീട്ടിൽ പോകാൻ അനുവദിക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

ബ്രേക്ക് എടുത്ത് മോഹൻലാൽ
അനൂപിന്റെ അഭ്യർഥന മോഹൻലാൽ കേൾക്കുകയായിരുന്നു.ബിഗ് ബോസിനോട് ചോദിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാമെന്ന് പറഞ്ഞ് മോഹൻലാൽ അവിടെ നിന്ന് പോകുകയായിരുന്നു. തന്റെ തീരുമാനത്തിൽ മാറ്റമില്ലയെന്ന് അനൂപ് ആവർത്തിച്ചു . ഇതിനെ തുടർന്നായിരുന്നു മോഹൻലാൽ ബിഗ് ബോസിനടത്തെത്തിയത്.

ഷിയാസ് പഴയ ആളല്ല
ബ്രേക്കിന് ശേഷം ഷിയാസിനോടായിരുന്നു ലാലേട്ടന്റെ ചോദ്യം. പുറത്തു പോകാൻ പേടിയുണ്ടോ എന്ന് ചോദിച്ചു. എന്നാൽ തനിയ്ക്ക് ഭയമില്ലെന്നും തന്നെ ചിലർ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും ഷിയാസ് പറഞ്ഞു. എന്നാൽ ഷിയാസ് പണ്ടത്തെ പോലെ അല്ലായെന്നും പുറത്ത് വലിയ ആളായി പോയി എന്നും മോഹൻലാൽ പറഞ്ഞു. ഇതിനോടൊപ്പം തനിക്ക് ഫാന്‍ബേസ് ഇല്ലെന്നും, തനിക്ക് ഉമ്മയും വീട്ടുകാരും മാത്രമേ വോട്ട് ചെയ്യു എന്ന് പേളിയോട് എലിമിനേഷന്‍ സമയത്ത് ഷിയാസ് പറയുന്ന വീഡിയോ ഈ സമയം ബിഗ്ബോസ് കാണിച്ചു കൊടുത്തു.

അനൂപ് പുറത്ത്
ഷിയാസ് സുരക്ഷിതനാണെന്നും ഈ ആഴ്ച പുറത്തു പോകുന്നത് അനൂപാണെന്നും മോഹൻലാൽ അറിയിച്ചു. ഇത്തവണത്തെ റിസൾട്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷിയാസ് കേട്ടത്. ബിഗ് ബോസ് ഹൗസിൽ വിജയിച്ചു വരാനാണ് ഷിയാസ് ഇവിടെ തുടരുന്നതെന്നും അനൂപ് പറഞ്ഞു. കൂടാതെ ഷിയാസ് പരാജിതനല്ലെന്നും അനൂപ് വ്യക്തമാക്കി

ആ സമ്മാനം ബഷീറിനു നൽകി
ബിഗ് ബോസ് നൽകിയ ചെടി ബഷീറിനു നൽകിയ ശേഷമാണ് അനൂപ് അവിടെ നിന്ന് പടിയിറങ്ങിയത്. എല്ലവരും ചേർന്ന് സന്തോഷത്തോടെയാണ് അനൂപിനെ യാത്രയാക്കിയത്. ഇതിനു പിന്നാലെ ബാത്ത് റൂമിൽ പോയി ബഷീർ പൊട്ടിക്കരഞ്ഞിരുന്നു.


Click it and Unblock the Notifications