അദ്ദേഹത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചു!! അതെല്ലാം തകർത്തു,ബിഗ്ബോസിലെ സുഹൃത്തിനെ കുറിച്ച് രഞ്ജിനി

അനൂപ് ബിഗ് ബോസിലെ ചില അംഗങ്ങളോട് മാത്ര പക്ഷാപാതപരമായി പെരുമാറുന്നുവെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു.

Recommended Video

BigBoss Malayalam | രഞ്ജിനി ഹരിദാസ് പുറത്തായി | FilmiBeat malayalam

ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളുടെ ജീവിതം തുടങ്ങിയിട്ട് 63 ദിവസമാകുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾക്കാണ് ബിഗ് ബോസ് വേദിയായി കൊണ്ടിരിക്കുന്നത്. എലിമിനേഷനായാലും മത്സരാർഥികൾക്ക് നൽകുന്ന ടാസ്ക്കുകളായാലും ബിഗ് ബോസ് വീട്ടിൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ കാർണവർ പദവി വലിയ തലവേദന പിടിച്ച പണിയാണ്. കാര്യം എല്ലാവരേയും ഒരുമിച്ച് സമാധാനത്തോടെ കൊണ്ടു പോകുക എന്നത് വളരെ ദുർഘടം പിടിച്ച സംഗതിയാണ്. ബിഗ് ബോസ് ഹൗസിലെ കാർണവന്മാരെല്ലാം നല്ല എട്ടിന്റെ പണി തന്നെയാണ് വാങ്ങിയിട്ടുളളത്. അനൂപ് കാരണാവരായിട്ടുള്ള ആഴ്ച ബിഗ് ബോസ് ഹൗസിൽ നിരവധി സംഭവികാസങ്ങളും വാക് വാദങ്ങളും നടന്നിരുന്നു. അനൂപിന്റെ ക്യാപ്റ്റൻസിയെ കുറിച്ച് മത്സരാർഥികൾ പറഞ്ഞത് ഇങ്ങനെയാണ്...

 പക്ഷാപാതപരമായി പെരുമാറി

പക്ഷാപാതപരമായി പെരുമാറി

അനൂപ് ബിഗ് ബോസിലെ ചില അംഗങ്ങളോട് മാത്ര പക്ഷാപാതപരമായി പെരുമാറുന്നുവെന്ന് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. അനൂപ് ക്യാപ്റ്റനായി ഇരുന്ന സമയത്ത് ബഷീറിന് കൂടുതൽ പരിഗണന നൽകിയെന്നായിരുന്നു രഞ്ജിനിയുടെ വാദം. കാരണവരെ ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിനി പ്രതികരിച്ചത്. അതേസമയം അനൂപിന്റെ ക്യാപ്റ്റൻസിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നും ര‍ഞ്ജിനി പറഞ്ഞു. ഇതു തന്നെയായിരുന്നു പേളിയും അവർത്തിച്ചത്.
അനൂപിനെ കുറിച്ച് നല്ല അഭിപ്രായമാണെന്നും എന്നാൽ കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ ഒന്നിൽ കൂടുതൽ കാരണവർ ഉണ്ടായിരുന്നെന്നും പേളി പറഞഞു. സാബുവിനോട് കൂടി ആലോചിച്ച ശേഷമായിരുന്നു അനൂപ് ഓരോ കാര്യങ്ങൾ ചെയ്തിരുന്നതെന്നും പേളി പറഞ്ഞു.

 അനൂപുമായിട്ടുളള വഴക്ക്

അനൂപുമായിട്ടുളള വഴക്ക്

കഴിഞ്ഞ ആഴ്ച ബിഗ്ബോസ് ഹൗസിൽ പ്രശ്നമുണ്ടായത് ദോശയുടെ പേരിലായിരുന്നു. ഷിയാസ് അധികം ഒരു ദേശ ചോദിച്ചതിനെ ചൊല്ലിയായിരുന്നു വഴക്ക്‌. ഇതിനെ കുറിച്ചും മോഹൻലാൽ ഷിയാസിനോട് ചോദിച്ചിരുന്നു. അനൂപിന്റെ ക്യാപ്റ്റൻസിയിൽ തനിയ്ക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന് ഭരണവും കൽപ്പിക്കലും കുറച്ചു കൂടുതൽ ആയിരുന്നുവെന്നും ഷിയാസ് പറഞ്ഞു. തന്നെ ഒരു തവണ കരയിപ്പിച്ചുവെന്നും പിന്നീട് കരയിപ്പിക്കാൻ താൻ നിന്നു കൊടുത്തില്ലെന്നു ഷിയാസ് പറഞ്ഞു. അനൂപ് ക്യാപ്റ്റനായി കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഷിയാസ് ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപ് പക്ഷാപാതപരമായി പെരുമാറിയെന്ന് ഹിമയും പറഞ്ഞു.

ക്യാപ്റ്റൻസിയിലെ പ്രശ്നം

ക്യാപ്റ്റൻസിയിലെ പ്രശ്നം

അനൂപിന്റെ ക്യാപ്റ്റൻസിയിൽ കുറച്ചു പ്രശ്നമുണ്ടായിരുന്നുവെന്ന് അർച്ചനയും പറഞ്ഞു. അദ്ദേഹം ഫുൾടൈം ഉറക്കമായിരുന്നുവെന്ന് അർച്ചന തമാശ രൂപേണേ പറഞ്ഞു. അദ്ദേഹത്തിന്റെ അസുഖം ക്യാപ്റ്റൻസിയിൽ നന്നായി ബാധിച്ചിരുന്നുവെന്ന് അർച്ചന കൂട്ടിച്ചേർത്തു. ശ്രീനീഷും ബിഗ്ബോസ് ഹൗസിലുണ്ടായ വഴക്കിനെ കുറിച്ചായിരുന്നു പറഞ്ഞത്. അനൂപിന്റെ ക്യാപ്റ്റൻസി ആഴ്ചയിൽ ബിഗ്ബോസ് ഹൗസിൽ വലിയ വഴക്കു നടന്നുവെന്നും ശ്രീനീഷ് പറഞ്ഞു.

ക്യാപ്റ്റൻസി കുഴപ്പമില്ലായിരുന്നു.

ക്യാപ്റ്റൻസി കുഴപ്പമില്ലായിരുന്നു.

അനൂപിൻരെ ക്യാപ്റ്റൻസിയ്ക്ക് അത്ര കുഴപ്പമില്ലായിരുന്നുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. അനൂപ് ആരോടും പക്ഷാപാതപരമായി പെരുമാറിയിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഇതേ അഭിപ്രായമായിരുന്നു ബഷീർ. അനൂപേട്ടൻ അങ്ങനെ ചെയ്തിട്ടില്ലെന്നും താൻ ഒരിക്കലും അത് അംഗീകരിക്കില്ലെന്നും ബഷീർ പറഞ്ഞു. കൂടാതെ ഇതേ അവസരത്തിൽ തന്നെ അനൂപിനോടുളള സൗഹൃദത്തിനെ കുറിച്ചും ബഷീർ വ്യക്തമാക്കി.

 വീട് ഭരിക്കാൻ ബുദ്ധിമുട്ട്

വീട് ഭരിക്കാൻ ബുദ്ധിമുട്ട്

ഒരു നാട് ഭരിക്കാൻ വളരെ എളുപ്പമാണ് എന്നാൽ ഒരു വീട് ഭരിക്കാൻ നല്ല പ്രയാസമാണെന്ന് അനൂപ് പറഞ്ഞു. ഇപ്പോഴാണ് വീട് നടത്തി കൊണ്ട് പോകുന്നതിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് മനസ്സിലയത്. വീട് ഭരിക്കുന്ന എല്ലാ ഗൃഹനാഥന്മാർക്കും ഗൃഹനാഥകൾക്കും തന്റെ അഭിനന്തനം അറിയിക്കുന്നുവെന്നും അനൂപ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X