For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐക്യം കൊണ്ടു വരാൻ ടാസ്ക്ക് നൽകി!! ഒടുവിൽ തമ്മിലടി, ബിഗ്ബോസ് ഹൗസിലെ പാളിപ്പോയ പസൽ ടാസ്ക്ക്

  |

  രസകരമായ നിരവധി ടാസ്ക്കുകളാണ് ബിഗ്ബോസ് മത്സരാർഥികൾക്കായി നൽകുന്നത്. ബോട്ട് നിർമ്മാണം, കഥ പറയൽ എന്നിങ്ങനെ വീട്ടിൽ നർമംകൊണ്ടു വരുന്ന തരത്തിലുളളതായിരിക്കും ഭൂരിഭാഗം ടാസ്ക്കുകളും. എന്നാൽ ചില ടാസ്ക്കുകൾ ഇവർക്ക് എട്ടിന്റെ പണിയാണ് കൊടുക്കുന്നത്. ടാസ്ക്കുകൾ ശേഷം ബിഗ്ബോസ് ഹൗസ് ഒരു സംഘർഷ വേദിയായി മാറുന്ന കാഴ്ചയും കണ്ടു വരാറുണ്ട്.

  ശബ്ദം ഇടറി!! സ്റ്റുഡിയോയിൽ പൊട്ടിക്കരഞ്ഞു!! മണിയുടെ ആ പാട്ടിനെ കുറിച്ച് സഹോദരൻ ആർഎൽവി

  എലിമിനേഷൻ ദിവസമായ 76ാം ദിവസം ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരു ഉഗ്രൻ ടാസ്ക്കാണ് നൽകിയത്. മോഹൻലാലിന്റെ മേൽ നോട്ടത്തിലായിരുന്നു മത്സരം. ഹിമയും സാബുവും തമ്മിലുളള തർക്കമായിരുന്നു ഈ ടാസ്ക്ക് നൽകാൻ കാരണമായത്. മുഖങ്ങൾ ചേർത്തു വയ്ക്കലായിരുന്നു ടാസ്ക്ക്.

  സെറ്റിൽ ടൊവിനോ ഒപ്പിച്ച പണി!! തീവണ്ടിയുടെ കാണാക്കാഴ്ചകൾ!! രസകരമായ വീഡിയോ കാണാം

   ഇരുവർ

  ഇരുവർ

  ഇരുവർ എന്നാണ് ബിഗ്ബോസ് മത്സരാർഥികൾക്കായി നൽകിയത്. വ്യത്യസ്ത മുഖ ഭാഗത്തിലുള്ള രണ്ടു മുഖങ്ങളെ ഒന്നിപ്പിക്കുന്നതായിരുന്നു ടാസ്ക്ക്. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. ഗാർഡൻ ഭാഗത്തായിരുന്നു മത്സരത്തിനു വേണ്ടി സജ്ജീകരണങ്ങൾ ഒരുക്കിയത്. ഒരു ബോഡിൽ കഥകളിക്കാരന്റെ രൂപം നൽകിയിട്ടുണ്ടായിരുന്നു.അതു പോലെ മറ്റൊരു രൂപം ഉണ്ടക്കുക എന്നായിരുന്നു ടാസ്ക്ക്. ഇതിനായി നീന്തൽ കുളത്തിൽ നിന്ന് പസൽഭാഗം എടുത്തു കൊണ്ട് വന്ന് വേണം രൂപം ഉണ്ടാക്കാൻ. ഒരോ ടീമിനും അവർ നിർദ്ദേശിച്ചിട്ടുള്ള മുഖഭാഗം മാത്രം ഉണ്ടാക്കിയാൽ മതിയാകും.

   നിർദ്ദേശങ്ങൾ

  നിർദ്ദേശങ്ങൾ

  ടാസ്ക്ക് ചെയ്യാനായി കൃത്യമായ നിർദ്ദശം ബിഗ്ബോസ് നൽകിയിരുന്നു. ഒരാൾക്ക് മാത്രമേ പസൽ ഉണ്ടാക്കാൻ സാധിക്കുകയുളളൂ. ഒരാൾ കുളത്തിൽ നിന്ന് തങ്ങളുടെ രൂപത്തിന് ആവശ്യമായ പസലുകൾ ശേഖരിക്കുക. ഒരു സമയം ഒരു പസൽ മാത്രമേ പൂളിൽ നിന്ന് എടുക്കാൻ കഴിയുകയുള്ളൂ. തങ്ങളുടെ രൂപമല്ലെങ്കിൽ അത് പൂളിൽ തന്നെ ഉപേക്ഷിക്കാം. ബാക്കി രണ്ടു പേർ പസൽസ് രൂപം ഉണ്ടാക്കുന്ന ആളുടെ അടുത്ത് എത്തിയ്ക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശം കൊടുക്കുകയും ചെയ്യാം. ഇതായിരുന്നു ഗെയിം.

   രണ്ടു ടീമുകൾ

  രണ്ടു ടീമുകൾ

  ബഷീറും അർച്ചനയുമായിരുന്നു ടീം ക്യാപ്റ്റന്മാർ. സാബു, സുരേഷ്, അതിഥി എന്നിവരായിരുന്നു അർച്ചനയുടെ ടീം അംഗങ്ങൾ. ബഷീറിന്റേതിൽ പേളി, ഹിമ, ഷിയാസ്, എന്നിവരുമായിരുന്നു. ബഷീറിന്റെ ടീമിൽ നിന്ന് ഷിയാസായിരുന്നു പൂളിൽ ചാടി പസൽ ശേഖരിച്ചത്. പേളിയായിരുന്നു ബോഡിൽ പസൽ യോജിപ്പിച്ചത് ഉണ്ടാക്കിയത്. ബഷീറും ഹിമയും ചേർന്ന് പസലുകൾ പേളിയ്ക്ക് നൽകാൻ സഹയിച്ചു. അർച്ചനയുടെ ടീമിൽ നിന്ന് പൂളിൽ ഇറങ്ങിയത് സാബു ആയിരുന്നു. ബോഡിൽ ചിത്രം ഉണ്ടാക്കിയത് അർച്ചനയായിരുന്നു. സുരേഷും അതിഥിയും പസൽ നൽകാൻ സഹായിച്ചു.

   എല്ലാവരും ചേർന്ന് രൂപം ഉണ്ടാക്കി

  എല്ലാവരും ചേർന്ന് രൂപം ഉണ്ടാക്കി

  ഏറ്റവും ഉടുവിൽ എല്ലാം ചേർന്നാണ് രൂപം ഉണ്ടാക്കിയത്. എന്നാൽ ടാസ്ക്കിനിടയിൽ തന്നെ ഇരു ടീമുകളും തമ്മിൽ വാക്ക് തർക്കമുണ്ടായി. പസലിനെ ചൊല്ലിയായിരുന്നു തർക്കം. അർച്ചയുടെ ടീമിലുളള വർ ഫൗൾ ഗെയിം കളിച്ചുവെന്ന് ബഷീർ ആരോപിച്ചു. ഗെയിം ഗെയിമായിരിക്കണമന്നും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ബഷീർ ഉറക്കെ വിളിച്ചു പറഞ്ഞു.

  ഷിയാസും സുരേഷും തമ്മിൽ അടി

  ഷിയാസും സുരേഷും തമ്മിൽ അടി

  പസൽ അർച്ചനയുടെ ടീം എടുത്തുമാറ്റി എന്ന് ആരോപിച്ച് ബഷീറിന്റെ ടീം അംഗങ്ങൾ ആരോപിച്ചു. എന്നാലാ‍ ഇതിന്റെ ഭാഗമായി ഇവർ തമ്മിൽ തർക്കവുമുണ്ടായി. ഷിയാസ് ഉടൻ തന്നെ ബോഡിൽ ഉണ്ടാക്കിയ രൂപത്തിൽ നിന്ന് പസൽ ഊരിയെടുത്തു. ഇതിന്റെ വാശിയ്ക്ക് സുരേഷും ബഷീറിന്റെ ടീം ഉണ്ടാക്കിയ പസലുകൾ ഊരിയെടുത്തിരുന്നു.

   ടീം എ

  ടീം എ

  വളരെ മികച്ച ടാസ്ക്കായിരുന്നു ഇരുമുഖമെന്ന് മത്സരാർഥികൾ പറഞ്ഞു. വിജയെ പ്രഖ്യാപിക്കാൻ ശ്രീനീഷിനെയായിരുന്നു മോഹൽലാൽ ഏൽപ്പിച്ചത്. ടീം എ ‌ ആയിരുന്നു വിജയ് ആയി പ്രഖ്യാപിച്ചത്.

  English summary
  malayalam biggboss house members pazzel game
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X