അങ്ങനെ ചുമ്മ 1 കോടി കിട്ടില്ല! മത്സരാർഥികൾക്ക് എട്ടിന്റെ പണിയുമായി ബിഗ് ബോസ്, അപരന്മാർ പൊളിച്ചു
ഇപ്പോഴിത വീണ്ടും എട്ടിന്റെ പണിയാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് കെടുത്തിരിക്കുന്നത്.
ബിഗ്ബോസ് മലയാളം സീസൺ 1 അതിന്റെ അന്തിമ ദിനങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. ശക്തമയാ മത്സരത്തിനൊടുവിൽ വിജയ് ആരാണെന്ന് അറിയാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെ യാണ് ബിഗ് ബോസ് അവസാന ദിനങ്ങൾ കടന്നു പേയ്ക്കേണ്ടിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിത്ത ടാസ്ക്കുകളും അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ഫൈനലിൽ മത്സരാർഥകൾക്ക് നേരിടേണ്ടി വരുന്നത്.
ജൂൺ 24 ന് 16 മത്സരാർഥികളുമായി ആരംഭിച്ച ഷോയാണ് ബിഗ് ബോസ്. സമൂഹത്തിലെ വിവിധ മേഖലയിലുള്ള 16 പേരായിരുന്നു ബിഗ്ബോസിൽ എത്തിയിരുന്നത്. എന്നാൽ ആഴ്ചകൾ കഴിയുന്തോറും വീട്ടിലെ എണ്ണം കുറഞ്ഞു വന്നിരുന്നു. ഇപ്പോഴിത അഞ്ച് പേരാണ് ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയിൽ പ്രവേശിച്ചിരിക്കുന്നത്. ഫിനാലെ ടാസ്ക്കുകൾ മത്സരാർഥികൾക്ക് ഒരു അഗ്നി പരീക്ഷണം തന്നെയാണ്. ഇപ്പോഴിത വീണ്ടും എട്ടിന്റെ പണിയാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് കെടുത്തിരിക്കുന്നത്.
Recommended Video


ടാസ്ക്കുകൾ
ബിഗ് ബോസിൽ തമ്മിൽ തല്ലും അടിപടിയും മാത്രമല്ല നടക്കുന്നത്. രസകരമായ ടാസ്ക്കുകളും എന്നും എവർക്കും ഓർമിച്ചിരിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരുപിടി നല്ല നിമിഷങ്ങളും ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയിരുന്നു. ചില അവസരങ്ങളിൽ പല ടാസ്ക്കുകളും മത്സരാർഥികൾ തമ്മിൽ വാക്ക് വാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. പല രസകരമായ ടാസ്ക്കുകളും പിന്നീട് വലിയ വഴക്കിന്റേയും കയ്യാങ്കളിയുടേയും വക്കിൽവരെ എത്തിയിരുന്നു.

അപരൻ
മലയാളം ബിഗ് ബോസ് 96ാം ദിവസത്തിലെത്തി നിൽക്കുകയാണ്. ഇനി നാലു ദിവസങ്ങൾ കൂടിമാത്രമാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസിൽ നിൽക്കാൻ കഴിയുകയുള്ളൂ. ഇപ്പോഴിത മത്സരാർഥികൾക്കായി ബിഗ് ബോസ് ഒരു രസകരമായ ടാസ്ക്ക് നൽകിയിരിക്കുകയാണ്. അപരൻ എന്നാണ് ടാസ്ക്കിന്റെ പേര്. 100 ദിവസത്തെ ഷോ കഴിഞ്ഞ് മത്സരാർഥികൾ വീട്ടിലെത്തുമ്പോൾ തങ്ങളുടെ അപരനെ കാണുന്നു. ഈ സാഹചര്യത്തിൽ സ്വന്തം വ്യക്തിത്വം വീട്ടുകാരുടെ മുന്നിൽ തെളിയിച്ചു കൊടുക്കുന്നതാണ് ടാസ്ക്ക്.

പേളിയുടെ മമ്മിയായി അതിഥി
ആദ്യം ടാസ്ക്കിനായി എത്തിയത് പേളിയാണ്. പേളിയുടെ മമ്മിയായി അഭിനയിച്ചത് അതിഥിയായിരുന്നു. അമ്മയുടെ സാരിയുമായിട്ടാണ് പേളി ബിഗ് ബോസിൽ എത്തിയത്. അത് കാണിച്ചായിരുന്നു തന്റെ വ്യക്തിത്വം പേളി തെളിയിച്ചത്. പിന്നീട് എത്തിയത് സുരേഷായിരുന്നു. സുരേഷിന്റെ അപരനായി വന്നത് പേളിയായിരുന്നു. സാബു ആയിരുന്നു സുരേഷിന്റെ അമ്മ. രസകരമായ ഒരു സന്ദർഭമായിരുന്നു അത്. അമ്മയുടെ മകന് വായിൽ പല്ലില്ലെന്നു എന്നാൽ പേളിയ്ക്ക് എല്ലാ പല്ലുകളും ഉണ്ടെന്ന് കാണിച്ചായിരുന്നു സുരേഷ് തന്റെ വ്യക്തിത്വം തെളിയിച്ചത്.

സാബു പെളിച്ചു
അടുത്തത് സാബുവിന്റെ ഊഴമായിരുന്നു. സുരേഷായിരുന്നു സാബുവിന്റെ അപരനായത്. പേളി സാബുവിന്റെ അമ്മയും. ഇവനെ എവിടെന്ന് കിട്ടി എന്ന് പറഞ്ഞ് അമ്മയായ പേളിയെ സാബു തല്ലാനൊരുങ്ങുന്നതു മുതലാണ് കളി ആരംഭിച്ചത്. ഉടനെ തന്നെ പേളി സുരേഷ് സാബുവിന്റെ അപരനാണെന്ന് സമ്മതിക്കുകയായിരുന്നു. അടുത്ത് ഷിയാസായിരുന്നു . ഷിയാസിനെ ശരിയ്ക്കും ൺല്ലാവരും കൂടി പെടുത്തി കളയുകയായിരുന്നു. ഷിയാസ് വീട്ടിലെത്തിയപ്പോൾ ഇവിടെ ഷിയാസ് ഇല്ലെന്നും ടൂർ പോയിയെന്നു പറഞ്ഞ് സാബു മടക്കി അയക്കുകയായിരുന്നു. പിന്നീട് പാലിന്റെ ബില്ല് തരാമെന്ന് പറഞ്ഞ് പേളി ഷിയാസിനെ പുറത്താക്കി. ന എന്നാൽ താനാണ് ഷിയാസ് എന്ന് പറഞ്ഞിട്ട് ആരും സമ്മതിച്ച് കെടുത്തില്ല. പിന്നീട് ഭാര്യയായും മകനുമായെല്ലാം പേളി ഷിയാസിനെ വട്ടം കറക്കി. ഷിയാസിന്റെ ഉമ്മയായി എത്തിയത് അതിഥിയായിരുന്നു. അപരനായി സുരേഷുംമെത്തി. ഒടുവിൽ അതിഥി പോലീസിനെ വിളിയ്ക്കുകയായിരുന്നു. സാബു ആയിരുന്നു പേലീസ്. ഒടുവിൽ ഷിയാസിനെ പോലീസ് പിടിച്ചു കൊണ്ടു പോകുകയായിരുന്നു.

അവിടേയും ശ്രീനി പേളി റൊമാൻസ്
ശ്രീനീഷിന്റെ അപരനായി എത്തിയത് സുരേഷ് ആയിരുന്നു. അമ്മയായത് പേളിയും. സുരേഷിന് പല്ലില്ലെന്നു അമ്മയുടെ മകനും പല്ലുണ്ടെന്നു കാണിച്ചാരുന്നു ശ്രീനി തന്റെ വ്യക്തിത്വം തെളിയിച്ചത്. ശേഷം അമ്മയായ പേളിയെ ശ്രീനി കെട്ടിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷിയാസ് അവിടെ എത്തി രണ്ടു പേരെയും രണ്ടു വഴിക്ക് കൊണ്ടു പോകുകയായിരുന്നു. ഏറ്റവും അവസാനം അതിഥിയുടെ ചാൻസ് ആയിരുന്നു. അതിഥിയുടെ അപരനായി എത്തിയത് പേളിയായിരുന്നു. അതിഥിയുടെ സീസഖായ പട്ടിക്കുട്ടിയായി എത്തിയത് ഷിയാസ് ആയിരുന്നു. അതിഥി സീസറിനു പാടി കൊടുക്കാറുളള പാട്ട് പാടി കൊടുത്തായിരുന്നു തന്റെ വ്യക്തിത്വം തെളിയിച്ചത്.


Click it and Unblock the Notifications











