ബിഗ്ബോസ് ഹൗസിൽ ഇവർ ചെയ്ത് കൂട്ടിയത് ഇതൊക്കെ!! മത്സരാർഥികളുടെ കുമ്പസാരം പരസ്യമാകുന്നു... കാണൂ

ഷോ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. മത്സരാർഥികൾ തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റു പറയുകയാണ്

By Suchithra Mohan

ബിഗ്ബോസ് ‌ അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. 16 മത്സരാർഥികളുമായി ആരഭിച്ച ഷോ ഇപ്പോൾ 7 പേരായി കുറഞ്ഞിരിക്കുകയാണ്. ഇനി വെറും 10 ദിവസം കൂടി മാത്രമാണ് ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളുടെ ജീവിതം. ഷോ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒരുപാട് വിമർശനം ബിഗ്ബോസിനെ തേടിയെത്തിരുന്നു. എന്നാൽ പിന്നീട് ആളുകളുടെ ഈ നിലപാട് മാറുകയായിരുന്നു.

biggboss

സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 16 പേരായിരുന്നു ഷോയിൽ എത്തിയത്. സെലിബ്രിറ്റികൾ വരെ ഷോയുടെ ഭാഗമായിരുന്നു. ഇവരെല്ലാരും കൂടി സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത് ഒരു വീട്ടിൽ താമസിക്കുക എന്നതാണ് ബിഗ് ബോസ്ഷോ. നിരവധി പ്രശ്നങ്ങളായിരുന്നു ഈ വീട്ടിൽ നിന്ന് നമ്മൾ പ്രേക്ഷകർ കണ്ടത്. ഇപ്പോൾ ഷോ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. മത്സരാർഥികൾ തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റു പറയുകയാണ്.

ബിഗ്ബോസ് ഹൗസിലെ കുമ്പസാരം

ബിഗ്ബോസ് ഹൗസിലെ കുമ്പസാരം

ബിഗ്ബോസ് അതിന്റെ 90ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇനി ഒരാഴ്ച കൂടിയാണ് ബിഗ‌്ബോസ് ഹൗസിൽ മത്സരാർഥികൾക്ക് തുടരാൻ കഴിയുന്നത്. ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ ബിഗ്ബോസ് മത്സരാർഥികൾക്കായി ഒരു കുമ്പസാരം ഒരുക്കുകയാണ്. തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റു പറയുക എന്നതാണ് ഈ കുമ്പസാര ടാസ്ക്ക് കൊണ്ട് ഉദ്ദേശിച്ചത്. മത്സരാർഥികളുടെ കുമ്പസാരം കേൾക്കാൻ മോഹൻലാൽ ചുമതലപ്പെടുത്തിയത് അരിസ്റ്റോ സുരേഷിനെയായിരുന്നു. അദ്ദേഹത്തിനോടായിരുന്നു എല്ലാവരും തങ്ങൾ ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞത്.

ഷിയാസ്  ഇത്രയ്ക്ക് പാവമോ

ഷിയാസ് ഇത്രയ്ക്ക് പാവമോ

ബിഗ്ബോസ് ഹൗസിൽ ഏററവും കൂടുതൽ ശബാദമെടുത്തിട്ടുളളതും ബാക്കിയുള്ള മത്സരാർഥികളോട് ഏറ്റവും കൂടുതൽ കയർത്തിട്ടുളളത് ഷിയാസാണ്. ആഹാരത്തിന്റെ പേരിലായാലും ടാസ്ക്കിന്റെ പേരിലായാലും ഷിയാസ് മത്സരാർഥികളോട് മുഖം നോക്കാതെ തന്നെ വാഴക്കിട്ടിരുന്നു. ഇപ്പോഴിത ചെയ്ത തെറ്റിനു മാപ്പ് ചോദിക്കുകയാണ്. സുരേഷിനെ താൻ എന്ന് വിഴിച്ചതും ടാസ്ക്കിന്റെബാഗമായി മുഖത്ത് വെള്ളം കോരി ഒഴിച്ചതിനും ഷിയാസ് സുരേഷിനോട് മാപ്പ് ചോദിച്ചു. സുരേഷ് അത് സാരമില്ലെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

കുറ്റബോധത്തോടെ ശ്രീനി

കുറ്റബോധത്തോടെ ശ്രീനി

പിന്നീടുളള ചാൻസ് ശ്രീനീഷിന്റേതായിരുന്നു. പേളിയെ കരയിപ്പിച്ചതിന് തനിയ്ക്ക് നല്ല കുറ്റബോധമുണ്ടെന്ന് ശ്രീനി പറഞ്ഞു. ഈ ആഴ്ച പേളിയും ശ്രീനിയും തമ്മിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നിരുന്നു. പേളി ഇതിന്റെ പേരിൽ പല തവണ കരയുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശ്രീനിയുടെ കുമ്പസാരം. എന്നൽ ഇനിയും വേദനിപ്പിക്കാൻ ശ്രമിക്കാനാണ് സുരേഷ് ശ്രീനിയോട് പറഞ്ഞത്.

 മാപ്പ് ചോദിച്ച് അർച്ചനയും സാബു

മാപ്പ് ചോദിച്ച് അർച്ചനയും സാബു

കുമ്പസാരിക്കാൻ അർച്ചനയുടെ ഊഴം എത്തിയിരുന്നു. കഴിഞ്ഞ ദിവസം ശബ്ദം ഉയർത്തി സംസാരിച്ചതിന് അർച്ചന ക്ഷമാപണം നടത്തി. ചെയ്തതിനൊക്കെ മാപ്പ് തരണമെന്ന് സാബവും പറഞ്ഞു. കഴിഞ്ഞ ദിവസം സാബുവും സുരേഷും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. കറിയുണ്ടാക്കുന്ന പേരിലായിരുന്നു തർക്കം. വാക്ക് തർക്കം ഒടുവിൽ ഒരു വലിയ വഴക്കിലാണ് അവസാനിച്ചത്. തക്കളിക്കറിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് സാബുവും അരിസ്റ്റോയും. ഇവർ തമ്മിലുളള വഴക്ക് മത്സരാർഥികളെ ഞെട്ടിപ്പിച്ചിരുന്നു.

ഷിയാസിന്റെ മണ്ടൻ കോഴി‌

ഷിയാസിന്റെ മണ്ടൻ കോഴി‌

ഏറ്റവും ഒടുവിൽ കുമ്പസരിക്കാൻ എത്തിയത് പേളിയായിരുന്നു. ഇപ്പോൾ നിലവിലുളള എല്ലാ മത്സരാർഥികളുമായി അഭിപ്രായഭിന്നത ഉയർത്തിരുന്നു. എന്നാൽ പേളി കുമ്പസരിച്ചത് ഷിയാസിനെ കുറിച്ചായിരുന്നു. ഷിയാസിനെ മണ്ടനെന്നും കോഴിയെന്നും വിളിക്കുന്നതിന് പ്രതിവിധി വേണമെന്നായിരുന്നു പേളിയുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X