സാബുവിനെ കുറിച്ച് പരാതി കൂടി!! അനൂപിനെ കൊണ്ടും രക്ഷയില്ല, ബിഗ്ബോസ് അംഗങ്ങളുടെ പരാതികൾ ഇങ്ങനെ..
കൂടുതൽ പേരും പരാതി പറഞ്ഞത് സാബുവിനെ കുറിച്ചായിരുന്നു.
Recommended Video

ബിഗ് ബോസിൽ ഒരു എലിമിനേഷൻ കൂടി കടന്നു പോയി. പേളി മാണി, അർച്ചന, ദിയ സന, ബഷീർ, ശ്രീനീഷ് എന്നിങ്ങനെ അഞ്ച് അംഗങ്ങളായിരുന്നു എലിമിനേഷനിൽ എത്തിയത്. ഇതിൽ നിന്ന് ദിയ പുറത്തു പോകുകയും ബാക്കി നാലു പേർ സുരക്ഷിതരാവുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്ന് ദിയ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തനിയ്ക്ക് ട്രീറ്റ്മെന്റിന് പോകണമെന്നും ദിയ ബിഗ് ബോസിനെ അറിയിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞ് വളരെ സന്തോഷത്തോടെയായിരുന്നു ദിയ സന ബിഗ് ബോസ് ഹൗസിൽ നിന്ന് പോയത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഗ് ബോസ് ഹൗസിൽ എലിമിനേഷൻ നടക്കുന്നതെന്ന് മോഹൻലാൽ ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ടായിരുന്നു കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് പോയത്. കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷൻ എപ്പിസോഡ് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു. മത്സരാർഥിയെ പുറത്താക്കുക എന്നതിലുപരി മത്സാരാർഥികൾക്ക് ടാസ്ക്കും നൽകിയിരുന്നു. അത്ര രസകരമായ ടാസ്ക്കായിരുന്നില്ല അത്. കഴിഞ്ഞ ദിവസം നടന്ന ടാസ്ക്കിനെ കുറിച്ചറിയാൻ തുടർന്ന് വായിക്കുക...

എലിമിനേഷന്റെ മാനദണ്ഡം
ബിഗ് ബോസിന്റെ ഘടനയും രീതിയും ബാക്കിയുളള റിയാലിറ്റി ഷോകളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതു പോലെതന്നെയാണ് എലിമിനേഷനും. കുടുംബാംഗങ്ങൾ തന്നെയാണ് എലിമിനേഷന് വേണ്ടി ആളെ തിരഞ്ഞെടുക്കുക. ഇവർക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന വോട്ടും ബിഗ് ബോസ് ഹൗസിലെ പ്രകടനം കൂടി വിലയിരുത്തിയിട്ടാണ് എലിമിനേഷൻ പ്രക്രീയ നടക്കുന്നത്. മത്സരാർഥികൾക്കായുള്ള പ്രേക്ഷകരുടെ വോട്ട് വളരെ നിർണ്ണായകമാണ്.

ലാലേട്ടൻ കൊടുത്ത എട്ടിന്റെ പണി
ബിഗ് ബോസിൽ രസകരമായതും കുറച്ച് കഠിനമായതുമായ ഒരുപാട് ടാസ്ക്ക് മത്സരാർഥികൾക്ക് നൽകിയിട്ടുണ്ട്. മത്സരം മുറുകുമ്പോൾ ഇതിലും വലിയ ടാസ്ക്കുകളായിരിക്കും മത്സരാർഥികൾക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് മത്സരാർഥികൾക്കായി മോഹൻലാൽ ഒരു ടാസ്ക്ക് നൽകിയിരുന്നു. കൂടെയുള്ള കുടുംബാംഗങ്ങളുടെ മാറ്റേണ്ട സ്വഭാവം . അതിന്റെ വിശദീകരണം ഉൾപ്പെടെയാണ് ഓരോ മത്സരാർഥികളും നൽകേണ്ടത്. അൽപം ചുറ്റിക്കുന്ന ടാസ്ക്കായിരുന്നു അത്.

സാബുവിന്റെ സ്വഭാവം മാറ്റാണം
കൂടുതൽ പേരും സാബുവിനെ കുറിച്ചാണ് പറഞ്ഞത്. സുരേഷിൽ നിന്നായിരുന്നു ടാസ്ക്ക് തുടങ്ങയത്. സാബുവിന്റെ മുൻ കോപം മാറ്റാണം എന്നായിരുന്നു സുരേഷ് പറഞ്ഞത്. അത് മാറ്റിയാൽ സാബു മികച്ചൊരു വ്യക്തിയായെന്നും സുരേഷ് പറഞ്ഞു. ബഷീറും സാബുവിനെയായിരുന്നു പറഞ്ഞത് . സാബു തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം ക്യാപ്റ്റനായിരുന്ന സമയത്ത് പക്ഷാപതപരമായി പെരുമാറിയെന്നും ബഷീർ പറഞ്ഞു.

പേളിയെ കുത്തി അനൂപ്
പേളിയെ കുറിച്ചായിരുന്നു അനൂപ് പറഞ്ഞത്. തെറ്റായ കാര്യം ഒരാൾ പറഞ്ഞു മനസിലാക്കി കൊടുത്താലും പേളി അത് അംഗീകരിക്കില്ല എന്നും, പറഞ്ഞു കൊടുത്തതിനെ കുറിച്ച് ചന്തിക്കാനാ പോലും തയ്യാറാകില്ലെന്നും അനൂപ് പറഞ്ഞു. പേളിയും അനൂപിനെയായിരുന്നു തിരഞ്ഞെടുത്തത്. ഒരാൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് സമ്മതിക്കാൻ അനൂപേട്ടന് മടിയാണെന്നും പേളി പറഞ്ഞു. എന്നാൽ ഇതിനിടയിൽ മോഹൻലാൽ ഇടപെട്ടെങ്കിലും പേളി തന്റെ തീരുമാനത്തിൽ നിന്ന് പിൻമറിയില്ല. കൂടാതെ ദിയയും അനൂപിനെ കുറിച്ചായിരുന്നു പറഞ്ഞത്. അദ്ദേഹം ഇവിടത്തെ മൂത്ത വ്യക്തിയാണെന്നും ഇടയ്ക്ക് കുട്ടികളി കളിക്കുന്നുവെന്നു ദിയ പറഞ്ഞു. ആദ്യ സമയത്തെ പോലെ സ്ട്രോങ്ങായി ഗെയിം കളിക്കണമെന്നും ദിയ പറഞ്ഞു.

മനസ് തുറന്ന് അംഗങ്ങൾ
ഷിയാസ് അർച്ചനയുടെ പേരായിരുന്നു പറഞ്ഞത്.അർച്ചന തന്റെ ഉറ്റ സുഹൃത്ത് ദിയയെ കുറിച്ച് പറഞ്ഞു. ഷിയാസ് വന്ന സമയത്ത് വളരെ നന്നായി കളിച്ചെന്നും എന്നാൽ ഇപ്പോൾ പുറത്തു പോകുമോ എന്നൊരു ഭയം മനസിൽ കയറിയിട്ടുണ്ട്. അത് ഷിയാസിന്റെ ഗൈയിംമിൽ നിന്ന് താൻ മനസിലാക്കിയെന്നും രഞ്ജിനി പറഞ്ഞു. രഞ്ജനിയുടെ രണ്ടാം വരവിൽ മാറ്റമുണ്ടെന്നായിരുന്നു അതിഥിയുടെ കണ്ടെത്തൽ. ആദ്യത്തെ രഞ്ജിനി ചേച്ചിയുടെ സ്വഭാവം തനിയ്ക്ക് വളരെ ഇഷ്ടമായിരുന്നെന്നും എന്നാൽ രണ്ടാമത് എത്തിയപ്പോൾ അത് ആകെ മാറിപ്പോയതായി തനിയ്ക്ക് ഫിൽ ചെയ്യുന്നുണ്ടെന്നും അതിഥി പറഞ്ഞു. അതിഥി കുറച്ചു കൂടി സംസാരിക്കണമെന്നായിരുന്നു അഞ്ജലിയുടെ അഭിപ്രായം.

കൂടുതൽ പരാതി സാബുവിന്
കൂടുതൽ പേരും പരാതി പറഞ്ഞത് സാബുവിനെ കുറിച്ചായിരുന്നു. അദ്ദേഹത്തിനോട് മാറ്റാൻ ശ്രമിക്കുമോ എന്ന് ലാലേട്ടൻ ചോദിച്ചു. എന്നാൽ സ്വഭാവം മാറ്റിയാൽ ഞാൻ ചിലപ്പോൾ ഞാൻ അല്ലാതെ ആയിപ്പോകുമെന്ന് സാബു പറഞ്ഞു.


Click it and Unblock the Notifications