50 ദിവസങ്ങൾ കൊണ്ട് പഠിച്ച പാഠങ്ങൾ!! ബിഗ് ബോസ് മത്സരാർഥികൾ മനസ്സ് തുറക്കുന്നു, വലിയ മാറ്റങ്ങൾ

മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസ് ജീവിതത്തെ കുറിച്ച് പറയാനുണ്ട് ചിലത്

വീടും വീട്ടുകാരേയും വിട്ട് പുറത്ത് ജീവിക്കുമ്പോഴാകും നമുക്ക് സ്വന്തം സ്വഭാവത്തിലെ തെറ്റ് കുറ്റങ്ങൾ മനസ്സിലാകാൻ സാധിക്കുന്നത്. അത് മനസ്സിലാക്കുക എന്നത് തന്നെ സ്വഭാവത്തിൽ മാറ്റം സംഭവിച്ചു എന്നതിനു ഒരു തെളിവാണ്. ബിഗ് ബോസിലെ മത്സരാർഥികളിൽ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ കാണാൻ സാധിക്കുന്ന മാറ്റം ഇതു തന്നെയാണ് . മത്സരാർഥികളുടെ സ്വഭാവത്തിൽ അടിമുടി മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

ബിഗ് ബോസ് 50 ദിവസം പിന്നിടുകയാണ്. ഇനി ശേഷിക്കുന്ന 50 ദിവസങ്ങൾ മാത്രമാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടാകുക. ദിവസങ്ങൾ കൂടുന്തോറും കളിയും മുറുകുകയാണ്. ഒരാൾ മാത്രമായിരിക്കും ബിഗ് ബോസിൽ വിജയിക്കുക. എന്നാൽ ഇവിടെ ഒരു മത്സരം എന്നതിലുപരി സാഹചര്യത്തിനൊത്ത് റിയലായി ജീവിക്കുന്ന കുടുംബാംഗങ്ങളെയാണ് കാണാൻ സാധിക്കുന്നത്. മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസ് ജീവിതത്തെ കുറിച്ച് പറയാനുണ്ട് ചിലത്. അത് കേൾക്കാം....

 പകുതി ദിവസം

പകുതി ദിവസം

ബിഗ് ബോസ്ഹൗസിലുള്ള മത്സരാർഥികളുടെ പകുതി ദിനങ്ങൾ കഴിഞ്ഞിരിക്കുകയാണ്. 100 ദിവസത്തെ മത്സരം 50 ദിവസമായിരിക്കുകയാണ്. ഇനി ശേഷിക്കുന്ന 50 ദിവസം കൂടി മാത്രമേ മത്സരാർഥികൾക്ക് ബിഗ് ബോസ് ഹൗസിൽ തുടരാൻ താമസിക്കുകയുളളൂ. ആദ്യം വീട്ടിൽ പോകണമെന്ന് പറഞ്ഞ പലരും ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ ജീവിത സാഹചര്യങ്ങളുമായി പെരുത്തപ്പെട്ട് ജീവിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെ ജീവിതം ഇവരുടെ സ്വഭാവത്തിൽ വലിമാറ്റം തന്നെ വരുത്തിയിട്ടുണ്ട്.

മത്സരാർഥികളുടെ സ്വഭാവത്തിലെ മാറ്റം

മത്സരാർഥികളുടെ സ്വഭാവത്തിലെ മാറ്റം

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വരുന്നതിനു മുൻപ് തന്നെ രഞ്ജിനിയും സാബുവും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് ആദ്യ ദിവസങ്ങളിൽ തുടർന്നിരുന്നു. പിന്നീട് ദിവസങ്ങൾ കഴിയുന്തോറും ഇവരുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് കണ്ടത്. വളരെ വേഗം ദേഷ്യപ്പെടുന്ന പലരും ഇപ്പേൾ നിശബ്ദരാണ്. കാര്യങ്ങൾ സമാധാനത്തോടു കൂടി പരിഹരിക്കാൻപലരും പഠിച്ചു. കൂടാതെക്ഷമയുടെ അങ്ങേയറ്റം എന്താണെന്നും മററു ചിലർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിൽ അങ്ങനെ തന്നെ ചെയ്യണം എന്നത് മറ്റുള്ളവർ ഗ്രഹിക്കാനും ബിഗ് ബോസ് ഹൗസ് വേദിയായിട്ടുണ്ട്.

 തെറ്റുകൾ ചൂണ്ടിക്കാട്ടുന്നു

തെറ്റുകൾ ചൂണ്ടിക്കാട്ടുന്നു

ബിഗ് ബോസ് ഹൗസിലെ 50ാം ദിവസം പ്രമാണിച്ച് മത്സരാർഥികൾക്ക് അവരുടെ ബിഗ്ബോസ് ഹൗസിൽ ഉണ്ടായ സംഭവ ബഹുലമായ നിമിഷങ്ങൾ കാണിച്ചു കൊടുത്തു. നല്ലതും മോശവുമായ സംഭവങ്ങളായിരുന്നു അത്. വീഡിയോ കണ്ടതിനു ശേഷം മത്സരാർഥികൽ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ചൂണ്ടികാണിച്ചു തരുന്നതാണ് ഈ വീഡിയോ എന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു.

   അത്ഭുതമായി തോന്നുന്നു

അത്ഭുതമായി തോന്നുന്നു

ഇത്രയും ആളുകൾക്കൊപ്പം ഇത്രയും ദിവസം നിൽക്കാൻ സാധിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല. അതിൽ വളരെ യധികം സന്തോഷമുണ്ടെന്നും ശ്രീനീഷും ബഷീറും പറഞ്ഞു. ഇവിടെ 50 ദിവസം താൻ എങ്ങനെ നിന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നതെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.

ഒരു കുടുംബം തന്നെ

ഒരു കുടുംബം തന്നെ

ബിഗ് ബോസ് ഹൗസിൽ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് നടന്നതെന്ന് ര‍ഞ്ജിനി പറ‍ഞ്ഞു. സ്നേഹം ഉള്ളടത്തു മാത്രമേ പിണക്കവും ഇണക്കവും സംഭവിക്കുകയുളളുവെന്ന് പേളിയും ചൂണ്ടി കാട്ടി. സ്വന്തം കുടുംബത്തിൽ നിന്ന് പോലും കിട്ടാത്തും കാണാൻ കഴിയാത്തതുമായ സന്തോഷവും സ്നേഹനുമാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് തനിയ്ക്ക് ലഭിച്ചതെന്ന് അതിഥിയും പറഞ്ഞു.

 സ്വഭാവത്തിൽ ആകെ മാറ്റം

സ്വഭാവത്തിൽ ആകെ മാറ്റം

ബിഗ് ബോസ് ഹൗസിൽ വന്നതിൽ പിന്നെ താൻ ഒരുപട് മാറിയെന്ന് സാബു പറഞ്ഞു. വീഡിയോ കണ്ടതിനു ശേഷമായിരുന്നു സാബുവിന്റെ പ്രതികരണം. താൻ എന്താണ് ഇവിടെ കാണിച്ചു കൂട്ടിയതെന്നായിരുന്നു വീഡിയോ കണ്ടതിനു ശേഷം ഷിയാസിന്റെ പ്രതികരണം. പുറത്തിറങ്ങുമ്പോൾ ആളുകൾ എന്ത് വിചാരിക്കുമെന്നും ഷിയാസ് ചോദിച്ചു. എന്നാൽ ബിഗ് ബോസിലെത്തിയ ആദ്യ ആഴ്ചകളിൽ കളിയ്ക്കാൻ വേണ്ടി താൻ എന്തും ചെയ്യുമെന്നും ആളുകൾ എന്ത് വിചാരിച്ചാലും തനിയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് ഷിയാസ് തന്നെ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X