twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപ്രതീക്ഷിതമായി അമ്മമാരെ കണ്ടു!! കണ്ണു നിറഞ്ഞു പോയ നിമിഷം, ബിഗ്ബോസിലെ ഹൃദയ സ്പർശിയായ മൂഹൂർത്തം

    97 ദിവസം ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകിയത് ഹൃദയ സ്പർശിയായ ഒരു ടാസ്ക്കായിരുന്

    |

    മലയാള ടെലിവിഷൻ രംഗത്ത് തന്നെ ഏറെ മാറ്റങ്ങൾ സൃഷ്ടിച്ച് ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ജൂൺ 24 ഞായറാഴ്ച ആഘോഷത്തോടെ ആരംഭിച്ച ഈ ഷോ ഇപ്പോൾ അതിന്റെ നൂറാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇനി ആകെ രണ്ടു ദിവസം കൂടി മാത്രമാണ് ആ ഗ്രാന്റ് ഫിനാലേയ്ക്കുളളത്.

    biggboss malayalam

    16 മത്സരാർഥികളുമായി ആരംഭിച്ച റിയാലിറ്റി ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് 5 പേർ മാത്രമാണ്. സാബു, സുരേഷ്, പേളി, ശ്രീനീഷ്, ഷിയാസ് എന്നിവരാണ് ബിഗ് ബോസിന്റെ നൂറാം ദിനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. ഗ്രാന്റ് ഫിനാലയിൽ എത്തിയെങ്കിലും രസകരമയ ടാസ്ക്കുകൾ ഇപ്പോഴും മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകാറുണ്ട്. 97 ദിവസം ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകിയത് ഹൃദയ സ്പർശിയായ ഒരു ടാസ്ക്കായിരുന്നു. അമ്മയുണ്ടാക്കിയ കൈ പുണ്യം എന്നായിരുന്നു ടാസ്ക്കിന്റെ പേര്

     അമ്മയുണ്ടാക്കിയ കൈപുണ്യം

    അമ്മയുണ്ടാക്കിയ കൈപുണ്യം

    അമ്മയുണ്ടാക്കിയ കൈപുണ്യം തിരിച്ചറിയുക എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ടാസ്ക്ക് എന്നതിലുപരി മത്സരാർഥികളെ സംബന്ധിച്ച് ഒരു ഹൃദയ സ്പർശിയായ മൂഹൂർത്തം കൂടിയായിരുന്നു അത്. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലുളളവരുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ്ബോസ് ഹാസിൽ ഒറ്റപ്പെട്ട് താമസിക്കുകയായിരുന്നു ഇവർ. ഈ ടാസ്ക്കിലൂടെ അമ്മമാരെ കാണാനും അവരുടെ ശബ്ദം കേൾക്കാനും ഇവർക്ക് സാധിച്ചു. ഏറെ വൈകാരികമായ മൂഹൂർത്തമായിരുന്നു അത്.

    അമ്മമാരുടെ വീഡിയോ

    അമ്മമാരുടെ വീഡിയോ

    അമ്മമാർ മക്കൾക്ക് ഇഷ്ടപ്പെട്ട് വിഭവത്തിന്റെ റെസ്പി വീഡിയോയിലൂടെ പങ്കുവെയ്ക്കും. ശേഷം ഇവർ അതുപോലെ ഭക്ഷണം ആ ഭക്ഷണം പാകം ചെയ്യണം. അമ്മമാരുടെ വീഡിയോ കണ്ടപ്പോൾ എല്ലാവരും വികാരഭരിതരായിരുന്നു. ഈ ടാസ്ക്ക് വളരെ ആവേശത്തോടെയാണ് മത്സരാർഥികൾ ചെയ്തത്. അമ്മമാർ പറഞ്ഞു തന്ന അതേ റെസ്പിയിൽ തന്നെ മത്സരാർഥികൾ പാചകം ചെയ്തു. ഒറ്റയ്ക്കുള്ള ടാസ്ക്കായിരുന്നെങ്കിലും ഇവർ പരസ്പരം സഹായിച്ചാണ് ഇത് പൂർത്തിയാക്കിയത്.

     സാബുവിന്റെ  ഉമ്മ

    സാബുവിന്റെ ഉമ്മ

    സാബുവിന്റെ ഉമ്മ ആദ്യമായിട്ടാണ് സ്ക്രീനിനു മുന്നിൽ എത്തുന്നത്. സാബുവിന് ഏറ്റവും ഇഷ്ടപ്പെട്ട മട്ടൻ കറിയുണ്ടക്കുന്നതിനെ കുറിച്ചാണ് ഉമ്മ വിശദീകരിച്ചത്. അടുത്തതായി എത്തിയത് ശ്രീനീഷിന്റെ അമ്മയായിരുന്നു. മോര് അപ്പമാണ് ശ്രീനീഷിന് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. ഇത് തയ്യാറാക്കുന്ന രീതിയും അമ്മ പറഞ്ഞു കൊടുത്തിരുന്നു.

    പേളിയുടെ മമ്മി

    ഉണ്ണിയപ്പം

    പേളിയുടെ മമ്മി ഉള്ളി ഉള്ളി പക്കാവട ഉണ്ടക്കുന്നതിന്റെ റെസ്പിയാണ് വിശദീകരിച്ചു കൊടുത്തത്. ഇതൊക്കെ നീ അവിടെ ഉണ്ടാക്കുന്നുണ്ടോ എന്നും വീഡിയോയിലൂടെ പേളിയോട് ചോദിക്കുന്നുണ്ട്. അടുത്തതായി എത്തിയത് സുരേഷിന്റെ അമ്മയായിരുന്നു. തന്റെ മകന് ഏറ്റവും പ്രിയപ്പെട്ട ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഈ അമ്മ വിശദീകരിച്ചത്. പുടും മീൻ കറിയുമാണ് തന്റെ മകന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമെന്നും മീൻകറി ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഈ ഉമ്മ വിശദീകരിച്ചത്.

    ആദ്യം  സാബുവും  ശ്രീനീഷും

    ആദ്യം സാബുവും ശ്രീനീഷും

    സാബുവും ശ്രീനീഷുമാണ് ആദ്യം പാചകത്തിനായി പോയത്. പുറത്ത് ഒരുക്കിയിരിക്കുന്ന അടുക്കളയിലായിരുന്നു സാബു മട്ടൻ ഉണ്ടാക്കിയത്. ശ്രീനീഷ് അടുക്കളയിലും. സാബുവിന്റെ മട്ടൻ കറിയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. അടുത്ത് പേളിയായിരുന്നു ടാസ്ക്ക് ചെയ്യാൻ എത്തിയത് . പേളിയും പുറത്ത് തയ്യാറാക്കിയിരുന്ന അടുക്കളയിലായിരുന്നു പാചകം.

     അരിസ്റ്റോയെ സഹായിച്ച് സാബു

    അരിസ്റ്റോയെ സഹായിച്ച് സാബു

    അരിസ്റ്റോ സുരേഷും ഷിയാസും അടുക്കളയിലായിരുന്നു പാചകം. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനിടെ അരിസ്റ്റോ സുരേഷിന്റെ കൈ പൊള്ളി. തുടർന്ന് ടാസ്ക്ക് പൂർത്തിയാക്കാൻ സാബു സഹായിക്കുകയായിരുന്നു. അതു പോലെ മീൻ കറിയുണ്ടാക്കാൻ ഷിയാസിനേയും സാബു സഹായിച്ചു. ഷിയാസിന്റെ മീൻ കറിയ്ക്കും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

    English summary
    malayalam biggboss mother cooking task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X