പേളിയ്ക്ക് ശ്രീനിഷിനെ സംശയം? തുടങ്ങിയപ്പോൾ തന്നെ പ്രശ്നങ്ങൾ, ബിഗ്ബോസ് ഹൗസിലെ തമാശ കാര്യമായി

സെലിബ്രറ്റികളായാലും സാധാരണക്കാരായാലും പ്രണയത്തിൽ അൽപം പിണക്കവും പൊസസീവ്നസ്സ് ഒക്കെയുണ്ടാകും

Recommended Video

പേളി- ശ്രീനിഷ് ബന്ധത്തിൽ പൊട്ടലും ചീറ്റലും | filmibeat Malayalam

ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളുടെ ജീവിതം 71 ദിവസങ്ങൾ പിന്നിടുകയാണ്. ഇനി കേവലം ഒരു മാസങ്ങൾ കൂടി മാത്രമേ മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടാകുകയുള്ളൂ. മത്സരാർഥികളുടെ ബിഗ് ബോസ് ഹൗസിലെ ദിനങ്ങൾ കുറയുന്തോറും മത്സരവും മുറുകി വരുകയാണ്. 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 71 ദിവസങ്ങൾ കഴിയുമ്പോൾ 10 ആയി അവശേഷിക്കുകയാണ്. നിരവധി സംഭവ ബഹുലമായ സംഭവവികാസങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ഈ കാലയളവിനുള്ളിൽ അരങ്ങേറിയത്. ഇപ്പോഴും ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ ബിഗ് ബോസ് ഹൗസിൽ പൊട്ടിപ്പുറപ്പെടുകയാണ്.

സെലിബ്രറ്റികളായാലും സാധാരണക്കാരായാലും പ്രണയത്തിൽ അൽപം പിണക്കവും പൊസസീവ്നസ്സ് ഒക്കെയുണ്ടാകും. എന്നാൽ താരങ്ങൾ പലരും അത് മറച്ചു പിടിച്ച് സമമൂഹത്തിനു മുന്നിൽ നടക്കും. എന്ന ബിഗ് ബോസിൽ അത് മറച്ച് പിടിച്ചാലും പുറത്തു വരുക തന്നെ ചെയ്യും. ഇവിടെ പേളി ശ്രീനീഷ് പ്രണയത്തിൽ ചില പൊട്ടലും ചീറ്റലും വന്ന് തുടങ്ങിയിരിക്കുകയാണ്.

 രഹസ്യങ്ങൾ തുറന്നു പറയുന്നു

പേളി ശ്രീനീഷ് രഹസ്യങ്ങൾ തുറന്നു പറയുന്നു

ശ്രീനീഷ് തങ്ങളുമായി ചേർന്നു നിൽക്കുന്ന കാര്യങ്ങൾ മറ്റുളളവരോട് സംസാരിക്കുന്നു എന്നാണ് പേളി പരാതി. എന്നാൽ നമ്മൾക്കിടയിലുളള എന്ത് കാര്യമാണ് ഞാൻ മറ്റുള്ളവരുമായി ചർച്ച ചെയ്തതെന്ന് ശ്രീനീഷ് ചോദിച്ചു. തങ്ങൾ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ശ്രീനീഷ് എഴുന്നേറ്റ് പോയെന്നും പേളി പരാതിപ്പെട്ടു. രാത്രി ബെഡ് റൂമിലായിരുന്നു അവരുടെ സംസാരം. അർച്ചനയും ആ സമയം റൂമിലുണ്ടായിരുന്നു.

ബോറാകുന്നുണ്ടോ

ബോറാകുന്നുണ്ടോ

താൻ മുഷിപ്പിക്കുന്നവനാണോ എന്നൊരു അഭിപ്രായം പേളിയ്ക്ക് ഉണ്ടോയെന്നും ശ്രീനീ ചോദിച്ചു. എന്നാൽ അതിനു ഉത്തരം ഇല്ലയെന്നായിരുന്നു. എന്നാൽ തങ്ങൾക്കിടയിലുളള കാര്യം മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കിൽ തനിയ്ക്ക് ശ്രീനീഷിനോട് ഒന്നു പറയാനില്ലെന്ന് പേളി പറഞ്ഞു. തുടർന്ന് ശ്രീനീഷ് സ്ത്രീകളുടെ മുറിയിൽ നിന്ന് പുരുഷൻമാരുടെ മുറിയിലേയ്ക്ക് എഴുന്നേറ്റ് പോകുകയായിരുന്നു.

ശ്രീനിയ്ക്ക് മുന്നിൽ  പേളിയെത്തി

ശ്രീനിയ്ക്ക് മുന്നിൽ പേളിയെത്തി

അധിക നേരം പേളിയ്ക്ക് ശ്രീനിയോട് പിണങ്ങിയിരിക്കാൻ കഴിയില്ല. പേളി രാത്രി ശ്രീനിയുടെ മുറിയിലെത്തിയിരുന്നു. ഉറങ്ങാൻ കിടന്ന ശ്രീനിയെ വിളിച്ചുണർത്തി പേളി പുറത്തേയ്ക്ക് കൊണ്ടു പോയി. ഹിമയാണ് പ്രശ്നത്തിന് കാരണമെന്നും. പ്രേക്ഷകർ കാണാനായി അനാവശ്യമായി സംസാരിക്കുകയാണ്. അതു കൊണ്ടാണ് താൻ അങ്ങനെ പെരുമാറിയതെന്നും പേളി പറഞ്ഞു. അല്ലാതെ നീ ഒരിക്കലും ബോറിങ്ങായി തോന്നിയിട്ടില്ലെന്നും പേളി പറഞ്ഞു.

അർച്ചനയുമായി  അടുപ്പിക്കുന്നു

അർച്ചനയുമായി അടുപ്പിക്കുന്നു

ഞാനും അർച്ചനയുമായി അടുത്ത് കൊണ്ടിരിക്കുമ്പോൾ ഹിമ ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ തമ്മിൽ തെറ്റിക്കുകയാണ്. അവളരെ കുറിച്ചുള്ള നെഗറ്റീവ് കാര്യങ്ങൾ പറയുമ്പോൾ തനിയ്ക്കും നെഗറ്റീവ് ചിന്തഗതിയാണ് ഉണ്ടാവുകയാണെന്നും പേളി പറഞ്ഞു. തുടർന്ന് ഇരുവരും പരസ്പരം കെട്ടിപിടിച്ച് പ്രശ്നം പരിഹരിച്ചു.

  അതിഥിയെ സംശയമോ

അതിഥിയെ സംശയമോ

രാത്രികാലങ്ങളിൽ ശ്രീനിയും പേളിയും ഇരുന്ന് സംസാരിക്കുന്ന സ്ഥലത്തെ ലവ് കോർണർ എന്നാണ്
ബിഗ് ബോസ് ഹൗസിൽ അറിയപ്പെടുന്നത്. ശ്രീനിയും അതിഥിയും അവിടെ ഇരുന്ന് സംസാരിച്ചതിനെ സാബു കളിയാക്കി. അതിഥിയോട് ഇവിടെ നിന്ന് മാറി പോകാനും ഇത് പറ്റില്ലെന്നും സാബു കളിയാക്കി പറഞ്ഞു. എന്നാൽ സാബുവിനേയും ഇരുവരും ചേർന്ന് കാളിയാക്കി. ഓരോ സ്ഥലത്തും ഓരേ കാമുകിമാർ എന്ന് പറഞ്ഞ് പരിഹസിച്ചു. എന്നാൽ ഇത് പേളിയ്ക്ക് അത്ര രസിച്ചിരുന്നില്ല.

 ശ്രീനിയോട് വഴക്കിട്ട് പേളി

ശ്രീനിയോട് വഴക്കിട്ട് പേളി

ഓരേ നാട്ടിലും ഓരേ കാമുകിമാർ വേണോ എന്ന് ശ്രീനിയോട് പേളി മുഖം കടുപ്പിച്ച് ചോദിച്ചു. ഇത് തനിയ്ക്ക് ഇഷ്ടമല്ലെന്നും പേളി പറഞ്ഞു. എന്നാൽ ഇത് താമാശയ്ക്കാണെന്നും സാബു ചേട്ടനെ കളിയാക്കാൻ വേണ്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്നും ശ്രീനിയും അതിഥിയും പറഞ്ഞു. എന്നാൽ പേളി അത് കേശ്‍ക്കാൻ തയ്യാറായില്ല. അർച്ചനയും ശ്രീനിയ്ക്കും അതിഥിയ്ക്കും പിന്തുണ നൽകിയിരുന്നു. എന്നിട്ടും പേളിയെ തണുപ്പിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X