അർച്ചന അത് കണ്ടുപിടിച്ചു!! ഒടുവിൽ ശ്രീനിക്ക് സത്യം പറയേണ്ടി വന്നു,പേളി-ശ്രീനി വിഷയത്തിൽ ട്വിസ്റ്റ്
ആദ്യ പ്രണയം ബ്രേക്ക് ആപ്പ് ആയി എന്ന് ശ്രീനി പറഞ്ഞു.
ജൂൺ മാസം ആരംഭിച്ച ബിഗ് ബോസ് ഇപ്പോൾ 57 ദിവസങ്ങളുമായി വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയണ്. 100 ദിവസത്തെ മത്സരത്തിനു വേണ്ടിയാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ഇനി 30 ൽപരം ദിവസങ്ങൾ കൂടി പിന്നിടുമ്പോൾ ബിഗ് ബോസ് മലയാളം അതിന്റെ ആദ്യ സീസൺ വിജയകരമായി അവസാനിക്കും. വ്യത്യസ്ത സ്വഭാവക്കാരായ 16 പേർ പുറം ലോകവുമായി ബന്ധമില്ലാതെ അടച്ചിട്ട വീട്ടിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇവിടേയും ഉണ്ടായിരിക്കുന്നത്. എന്നൽ അത് പലരുടേയും ഇടപെടൽ മൂലം വലിയ പ്രശ്നമായി മാറുകയായിരുന്നു.
ബിഗ് ബോസിലെ പ്രണയ ജോഡികൾ എന്ന് അറിയപ്പെടുന്നത് പേളിയേയും ശ്രീനീഷിനേയും . കൂടെ താമസിക്കുന്ന കുടുംബാംഗങ്ങൾ തന്നെയാണ് ഇവർ തമ്മിൽ പ്രണയമാണെന്ന് കണ്ടു പിടിച്ചത്. എന്നാൽ ഈ പ്രണയം സത്യമല്ലെന്നും കളി പ്ലാൻ ചെയ്ത് കളിയ്ക്കുന്നതാണെന്നും ഇവർ പ്രചരിപ്പിച്ചു. എന്നാൽ സത്യം ഇതൊന്നുമല്ല. പേളി ശ്രീനീഷ് ബന്ധത്തിൽ പുതിയ ട്വിസ്റ്റ്.

ശ്രീനീഷിന്റെ കാമുകി
ബിഗ് ബോസിൽ പേളി ശ്രീനി കഥകൾ ചെറുതായി പ്രചരിച്ചു തുടങ്ങിയപ്പോൾ തന്നെ ശ്രീനീഷിന്റെ പ്രണയകഥയും ബിഗ് ബോസ് ഹൗസിൽ പാട്ടായി. ശ്രീനിയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നത്രേ. അർച്ചനയ്ക്കും മറ്റും ഇതിനെ കുറിച്ച് അറിവുള്ളതുമായിരുന്നു. ഈ പ്രണയ വർത്ത ബിഗ്ബോസ് ഹൗസിൽ വളരെ പെട്ടെന്ന് തന്നെ പരക്കുകയും ചെയ്തു. എന്നാൽ ശ്രീനീഷ് കളി ജയിക്കാൻ വേണ്ടിയാണ് പേളിയോടുളള പ്രണയം നടിക്കുന്നതെന്നും ഇവർ പറഞ്ഞു. അതേസമയം ശ്രീനിയുടെ പ്രണയത്തെ കുറിച്ച് പേളിയ്ക്കും അറിയാമെന്നും ഇവർ പറഞ്ഞിരുന്നു.

പ്ലാൻ ചെയ്തു കളിക്കുന്നു
ബിഗ് ബോസിൽ പേളിയും ശ്രീനീഷും പ്ലാൻ ചെയ്ത് കളിയ്ക്കുകയാണെന്ന് മറ്റുള്ളവർ ആരോപിച്ചു. കളിയ്ക്കാൻ വേണ്ടിയാണ് പ്രണയവും രാത്രിയുള്ള സംസാരവുമെന്ന് ഇവർ പരസ്പരം പറഞ്ഞു തുടങ്ങി. ഇവരുടെ പ്രണയം ഗെയിം പ്ലാനിങ്ങാണെന്ന് തെറ്റിധരിച്ചു ബാക്കി കുടുംബാംഗങ്ങൾ ഇവരുടെ ബന്ധത്തിന് എതിര് നിന്നത്. രണ്ടു പേരുടേയും സുഹൃത്തുക്കൾ ഇവരെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

അർച്ചനയുടെ മുന്നിൽ തുറന്നു പറഞ്ഞു
ശ്രീനീഷിന്റെ ആദ്യ പ്രണയത്തെ കുറിച്ച് അർച്ചനയ്ക്ക് അറിയാമായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് അർച്ചന പല തവണ ബിഗ് ബോസ് ഹൗസിൽ സംസാരിച്ചതുമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ശ്രീനീഷിനോട് ആ ചോദ്യവുമായി അർച്ചന എത്തിയിരിക്കുകയാണ്. രണ്ട് വള്ളത്തിലും കൂടി കാല് വെച്ച് നീങ്ങുകയാണോ എന്ന് അർച്ചന ചോദിക്കുന്നുണ്ട്. എന്നാൽ എല്ലാ സത്യവും ശ്രീനി അർച്ചനയുടെ മുന്നിൽ വെളിപ്പെടുത്തി

ബ്രേക്ക് അപ്പ്
ആദ്യ പ്രണയം ബ്രേക്ക് ആപ്പ് ആയി എന്ന് ശ്രീനി പറഞ്ഞു. വീട്ടുകാർക്ക് വരെ അറിയാവുന്ന കാര്യമായിരുന്നു. എന്നാൽ താൻ കാരണം വേറൊരു ഫാമിലിയ്ക്ക് കുറച്ചു പ്രശ്നം ഉണ്ടായെന്നും ശ്രീനി പറഞ്ഞു. എന്നാൽ തനിയ്ക്ക് എല്ലാ കാര്യവും ഇപ്പോൾ തുറന്നു പറയാൻ പറ്റില്ലെന്നും ശ്രീനി പറഞ്ഞു. ഇപ്പോൾ ഒരു വർഷമായി ഒരു ബന്ധവുമില്ലെന്നും അർച്ചനയോട് പറഞ്ഞു. എന്നാൽ ഇതെന്നും തനിയ്ക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോൾ എല്ലാം ഓക്കെയായെന്നും അർച്ചന പറഞ്ഞു.

പേളിയെ പിന്തുണക്കുന്നത്
പേളിയുടെ ഭാഗത്ത് ശരിയുള്ള കാര്യത്തിനു മാത്രമേ അവളെ പിന്തുണക്കുകയുളളുവെന്നും ശ്രീനീഷ് പറഞ്ഞു. ഷിയാസും പേളിയുമായുള്ള പ്രശ്നത്തിൽ പേളിയുടെ ഭാഗത്താണ് തെറ്റുളളതെന്ന് തനിയ്ക്ക് തോന്നിയിരുന്നു. ഇതിനെ കുറിച്ച് പറയുകയും ചെയ്തുവെന്നും ശ്രീനി പറഞ്ഞു. എന്നാൽ ഇപ്പോൾ ഉണ്ടായ പ്രശ്നത്തിൽ പേളിയുടെ ഭാഗത്താണ് ശരിയുള്ളതെന്ന് താൻ വിശ്വസിക്കുന്നതായും ശ്രീനി പറഞ്ഞു. അതിനാൽ താൻ അവളെ പിന്തുണക്കുമെന്നും ശ്രീനീ കൂട്ടിച്ചേർത്തു. ഈ നിലപാട് താൻ അംഗീകരിക്കുന്നതായി അർച്ചന പറഞ്ഞു.

പേളി വഴക്കു പറയുമോ
ഈ അവസരത്തിൽ ശ്രീനിയെ ട്രോളാനും അർച്ചന മറന്നില്ല. താനുമായി മിണ്ടുന്നത് പേളിയ്ക്ക് ഇഷ്ടമാകുമോ എന്നും അവൾ വഴക്കു പറയുമോ എന്നും അർച്ചന ശ്രീനിയെ കളിയാക്കി ചോദിച്ചു. അവൾ അത്രക്കാരിയല്ലെന്ന് കാര്യം പറഞ്ഞാൽ മനസ്സിലാകുന്ന പെൺകുട്ടിയാണെന്നും ശ്രീനി പറഞ്ഞു. എന്നാലാ ഇഅവരുടെ സംസാരത്തിന്റെ തുടക്കത്തിൽ പേളി അവരുട അടുത്തെത്തിയിരുന്നു. എന്നാൽ ഉടനെ തന്നെ പുറത്തു പോകുകയും ചെയ്തു.


Click it and Unblock the Notifications